ETV Bharat / international

ഇന്ത്യാക്കാർ ഇഷ്‌ടപ്പെടുന്നത് കരുത്തനായ നേതാവിനെ; സര്‍ക്കാരിന്‍റെ പ്രകടനത്തില്‍ തൃപ്‌തരെന്നും പഠനം - Most Indians Favour A Strong Leader

കരുത്തനായ ഒരു നേതാവിനെയാണ് ഇന്ത്യാക്കാര്‍ ഇഷ്‌ടപ്പെടുന്നതെന്നും നിലവിലെ സര്‍ക്കാരിന്‍റെ പ്രകടനത്തില്‍ ആളുകള്‍ തൃപ്‌തരെന്നും ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആന്‍ഡ് ഇലക്‌ടറല്‍ അസിസ്റ്റന്‍സ് (ഇന്‍റര്‍നാഷണല്‍ IDEA) പഠനം.

MOST INDIANS FAVOUR A STRONG LEADE  SATISFIED WITH GOVT PERFORMANCE  ഇന്‍റര്‍നാഷണല്‍ IDEA  INDIANS
Most Indians Favour A 'Strong' Leader, Satisfied With Govt Performance: Study
author img

By ETV Bharat Kerala Team

Published : Apr 11, 2024, 10:15 PM IST

ലണ്ടന്‍: നമ്മുടെ രാജ്യത്തെ ഭൂരിപക്ഷവും കരുത്തനായ ഒരു നേതാവിനെയാണ് ആഗ്രഹിക്കുന്നതെന്നും നിലവിലെ കേന്ദ്രസര്‍ക്കാരിന്‍റെ പ്രകടനത്തില്‍ ജനങ്ങൾ തൃപ്‌തരെന്നും പഠനം. ലോകത്തെ ഏറ്റവും വലിയ മൂന്ന് ജനാധിപത്യ രാജ്യങ്ങളടക്കം 19 രാജ്യങ്ങളിലെ വോട്ടര്‍മാരുടെ ഇടയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

'പെര്‍സെപ്ഷന്‍സ് ഓഫ് ഡെമോക്രസി; എ സര്‍വേ എബൗട്ട് ഹൗ പീപ്പിള്‍ അസെസ് ഡെമോക്രസി എറൗണ്ട് ദ വേള്‍ഡ്' എന്ന് പേരിട്ടിട്ടുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ലോകമെമ്പാടുമുള്ള സുസ്ഥിര ജനാധിപത്യത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ 1995 ല്‍ രൂപം കൊണ്ട ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആന്‍ഡ് ഇലക്‌ടറല്‍ അസിസ്‌റ്റന്‍സ് ( ഇന്‍റര്‍നാഷണല്‍ IDEA) ആണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ഇന്ത്യ, അമേരിക്ക, ഡെന്‍മാര്‍ക്ക്, ഇറ്റലി, ബ്രസീല്‍, പാകിസ്ഥാന്‍, ഇറാഖ് തുടങ്ങിയ 19 രാജ്യങ്ങളിലാണ് സര്‍വെ നടത്തിയത്. തായ്‌വാന്‍, ചിലി, കൊളംബിയ, ഗാമ്പിയ, ലെബനന്‍, ലിത്വാനിയ, റൊമാനിയ, സെനഗല്‍, സിയറ ലിയോണ്‍, സോളമന്‍ ദ്വീപുകള്‍, ദക്ഷിണ കൊറിയ, ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങളിലും സര്‍വെ നടത്തി.

മിക്ക രാജ്യങ്ങളിലെയും ജനങ്ങള്‍ തങ്ങളുടെ ഭരണകൂടങ്ങളില്‍ അസംതൃപ്‌തരാണ്. എന്നാല്‍ ഇന്ത്യയിലെയും ടാന്‍സാനിയയിലെയും ജനങ്ങള്‍ തങ്ങളുടെ ഭരണകൂടത്തില്‍ ആത്മവിശ്വാസം ഉള്ളവരാണ്. സര്‍ക്കാരിന്‍റെ ഭരണത്തില്‍ സംതൃപ്‌തരും എന്ന് സര്‍വെ പറയുന്നു.

പത്തൊന്‍പത് രാജ്യങ്ങളില്‍ പതിനേഴിലെയും പകുതിയില്‍ താഴെ ജനങ്ങള്‍ മാത്രമാണ് തങ്ങളുടെ ഭരണകൂടത്തില്‍ തൃപ്‌തര്‍. സര്‍ക്കാരില്‍ അതൃപ്‌തിയുള്ളവരില്‍ സ്വയം തിരിച്ചറിഞ്ഞ ന്യൂനപക്ഷങ്ങളും താഴ്ന്ന വരുമാനക്കാരും അടക്കമുള്ളവരാണുള്ളത്. എന്നാല്‍ വിദഗ്‌ധരാകട്ടെ ഉയര്‍ന്ന പ്രകടനമെന്ന് വിലയിരുത്തുന്നു. ഇന്ത്യയിലും ടാന്‍സാനിയയിലും കാര്യങ്ങള്‍ വ്യത്യസ്‌തമാണ്. യഥാക്രമം 5 9ഉം 79 ഉം ശതമാനം പേര്‍ തങ്ങളുടെ സര്‍ക്കാരില്‍ സംതൃപ്‌തി രേഖപ്പെടുത്തിയിരിക്കുന്നു. രാജ്യത്തെ 66 ശതമാനം ജനതയും നരേന്ദ്ര മോദിയെ അംഗീകരിക്കുന്നു.

ഒന്‍പതോളം രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ സര്‍ക്കാരില്‍ വന്‍ തോതില്‍ അതൃപ്‌തരാണ്. അമേരിക്കയില്‍ ഈ ന്യൂനപക്ഷങ്ങളും മറ്റുള്ളവരും തമ്മിലുള്ള സംതൃപ്‌ത അനുപാതം പന്ത്രണ്ട് ശതമാനമാണ്. . ഡെന്‍മാര്‍ക്കിലും ഇറ്റലിയിലും ഇത് ആറ് പോയന്‍റും തായ്‌വാനില്‍ ഇരുപത് പോയിന്‍റുമാണ്. നാല് രാജ്യങ്ങളിലെ താഴ്‌ന്ന വരുമാനക്കാരായവര്‍ സര്‍ക്കാരില്‍ തികഞ്ഞ അതൃപ്‌തിയുള്ളവരാണ്.

ഇന്ത്യാക്കാര്‍ കരുത്തനായ ഒരു നേതാവിനെ പിന്തുണയ്ക്കുന്നു. 19 രാജ്യങ്ങളില്‍ എട്ടിലും ഏറെ ജനങ്ങള്‍ക്കുമിഷ്‌ടം കരുത്തരായ നേതാക്കളെയാണ്. ജനാധിപത്യ വിരുദ്ധരായ നേതാക്കളെ ആരും പിന്തുണയ്ക്കുന്നില്ല. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളില്‍ കഴിഞ്ഞ കൊല്ലമാണ് സര്‍വെ നടത്തിയത്. ഇന്ത്യയില്‍ ഇത് ജനുവരിയിലാണ് നടന്നത്. ആയിരം പേരെയാണ് ഓരോ രാജ്യങ്ങളില്‍ നിന്നും സര്‍വേയ്ക്കായി തെരഞ്ഞെടുത്തത്. ഇതിന് പുറമെ ദരിദ്രരായ അഞ്ഞൂറ് പേരെയും സര്‍വേയില്‍ ഉള്‍പ്പെടുത്തി.

Also Read: 'എത്ര ഭീഷണിപ്പെടുത്തിയാലും അഴിമതിക്കാർ ജയിലിലേക്ക്': അതാണ് തന്‍റെ ഗ്യാരണ്ടിയെന്ന് നരേന്ദ്ര മോദി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.