ETV Bharat / international

ഹജ്ജ് തീർഥാടനം: ഈ വര്‍ഷം 1300-ലധികം പേര്‍ മരിച്ചതായി സൗദി, 83% പേര്‍ അനധികൃത തീര്‍ഥാടകര്‍ - Saudi Arabia Hajj deaths

author img

By ETV Bharat Kerala Team

Published : Jun 24, 2024, 8:23 AM IST

Updated : Jun 24, 2024, 9:02 AM IST

ഈ വര്‍ഷത്തെ ഹജ്ജ് തീർഥാടനത്തിനിടെ കനത്ത ചൂടില്‍ മരണപ്പെട്ടവരില്‍ 83 ശതമാനവും അനധികൃതമായി എത്തിയ തീർഥാടകരെന്ന് സൗദി.

ഹജ്ജ് തീർത്ഥാടനത്തിനിടെ മരണം  ഹജ്ജ് തീർത്ഥാടനം  HAJJ PILGRIMAGE  DEATH DURING HAJJ
Representative Image (ETV Bharat)

കെയ്‌റോ: കനത്ത ചൂട് മൂലം ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനിടെ 1300-ലധികം വിശ്വാസികൾ മരിച്ചതായി സൗദി അധികൃതർ. ആകെയുള്ള 1,301 മരണങ്ങളിൽ 83 ശതമാനവും അനധികൃതമായി എത്തിയ തീർഥാടകരാണ്. വിശുദ്ധ നഗരമായ ഉയർന്ന താപനിലയിൽ മക്കയിലും പരിസരത്തും ഹജ്ജ് കർമ്മങ്ങൾ അനുഷ്‌ഠിക്കുന്നതിനായി വളരെ ദൂരം നടന്ന് എത്തിയവരാണിതെന്ന് ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്‌ദുറഹ്മാൻ അൽ ജലാജെൽ പറഞ്ഞു.

95 തീർഥാടകർ ആശുപത്രികളിൽ ഇപ്പോഴും ചികിത്സയിലാണ്. അവരിൽ ചിലരെ റിയാദിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. മരിച്ച തീർഥാടകരിൽ പലരുടെയും തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാലാണ് മൃതദേഹങ്ങൾ തിരിച്ചറിയാനുളള നടപടികൾ വൈകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മരിച്ചവരെ മക്കയിൽ തന്നെ അടക്കം ചെയ്‌തു. മരിച്ചവരിൽ 660 ലധികം ഈജിപ്ഷ്യൻകാരും ഉൾപ്പെടുന്നു. മരിച്ച ഈജിപ്‌തുകാരിൽ 31 പേർ ഒഴികെ എല്ലാവരും അനധികൃത തീർഥാടകരായിരുന്നുവെന്ന് കെയ്‌റോയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

സൗദി അറേബ്യയിലേക്ക് അനധികൃതമായി തീർഥാടകരെ എത്തിച്ച 16 ട്രാവൽ ഏജൻസികളുടെ ലൈസൻസ് ഈജിപ്ഷ്യൻ സർക്കാർ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. എല്ലാവർക്കും പുണ്യസ്ഥലങ്ങളിൽ എത്തിച്ചേരാൻ കഴിഞ്ഞു. ചിലർ കാൽനടയായാണ് എത്തിച്ചേർന്നത്. തീർഥാടകർക്ക് മതിയായ സേവനങ്ങൾ നൽകുന്നതിൽ 16 ട്രാവൽ ഏജൻസികൾ പരാജയപ്പെട്ടുവെന്ന് ഈജിപ്ഷ്യൻ സർക്കാർ പ്രതികരിച്ചു.

മക്കയിലേക്ക് പോകാൻ അനുവദിക്കാത്ത വിസകൾ ഉപയോഗിച്ച് ഇത്തരം ഏജൻസികൾ സൗദി അറേബ്യയിലേക്ക് അനധികൃതമായി തീർഥാടകരെ എത്തിച്ചു. രണ്ട് യുഎസ് പൗരന്മാർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.

Also Read: ബിരുദം നേടുന്ന വിദേശ വിദ്യാർത്ഥികൾക്ക് സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് നൽകും; കുടിയേറ്റ വിഷയത്തിൽ നിലപാട് മയപ്പെടുത്തി ഡൊണാൾഡ് ട്രംപ്

Last Updated : Jun 24, 2024, 9:02 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.