അബുദാബി: മാലിന്യ ടാങ്കിൽ നിന്നും വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികളടക്കം മൂന്ന് ഇന്ത്യക്കാർ മരിച്ചു. പത്തനംതിട്ട കോന്നി വള്ളിക്കോട് സ്വദേശി അജിത് രാമചന്ദ്രൻ (40), പാലക്കാട് സ്വദേശി രാജ്‌കുമാർ (38), ഒരു പഞ്ചാബ് സ്വദേശി എന്നിവരാണ് മരിച്ചത്.
ഇന്നലെ (ഒക്‌ടോബർ 22) ഉച്ചയ്ക്ക് 2.30ഓടെ ആയിരുന്നു അപകടം. അബുദാബിയിലെ അൽ റിം ഐലൻ്റിലെ സിറ്റി ഓഫ് ലൈറ്റ്സ് എന്ന കെട്ടിടത്തിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുകയായിരുന്നു മൂവരും. അതിനിടെ അജിത് കാൽ വഴുതി ടാങ്കിലേക്ക് വീണു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അജിത്തിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് പേരും അപകടത്തിൽപെടുകയായിരുന്നു. ടാങ്കിന് മുന്ന് മീറ്ററിലധികം താഴ്‌ചയാണുളളത്. ഏറെ നാളായി ഒരേ കമ്പനിയിൽ ജോലി ചെയ്‌ത് വന്ന അടുത്ത സുഹൃത്തുക്കളാണ് മരിച്ച മൂവരും. അബുദാബിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും.