ETV Bharat / international

കവർച്ചയും വെടിവയ്‌പ്പും പതിവ്, കറാച്ചിയിൽ തെരുവു കുറ്റവാളികൾ പെരുകുന്നു; 26 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട് - തെരുവു കുറ്റവാളികൾ

ദി ന്യൂസ് ഇൻ്റർനാഷണലാണ് 2024 വരെ കറാച്ചിയിൽ നടന്ന ആക്രമണങ്ങളെക്കുറിച്ചുളള റിപ്പോർട്ട് പുറത്തുവിട്ടത്

Karachi street crimes in 2024  street crimes  കറാച്ചി  തെരുവു കുറ്റവാളികൾ  ദി ന്യൂസ് ഇൻ്റർനാഷണൽ റിപ്പോർട്ട്
Karachi
author img

By ETV Bharat Kerala Team

Published : Feb 25, 2024, 8:44 AM IST

ഇസ്ലാമാബാദ് (പാകിസ്ഥാൻ) : കറാച്ചിയിൽ തെരുവു കുറ്റവാളികൾ വർധിച്ചുവരുന്നതായി റിപ്പോർട്ട്. 2024ന്‍റെ തുടക്കം മുതൽ 26 കറാച്ചി നിവാസികളെ തെരുവ് കുറ്റവാളികൾ കൊലപ്പെടുത്തിയതായി ദി ന്യൂസ് ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്‌തു. സിന്ധ് പൊലീസ് ആരംഭിച്ച നിരവധി നയങ്ങൾ ഉണ്ടായിരുന്നിട്ടും കൊലപാതകങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്.

കൊലപ്പെട്ട 26 പേരിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. നിരീക്ഷകരും അതിജീവിച്ചവരും പറയുന്നതനുസരിച്ച് തെരുവുകളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും കറാച്ചിയിലെ ജനങ്ങൾ തെരുവ് കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നെന്നും കൊള്ളക്കാർ നഗരത്തിൽ സ്വതന്ത്രമായി കറങ്ങുന്നെന്നും ദി ന്യൂസ് ഇന്‍റർനാഷണൽ റിപ്പോർട്ട് ചെയ്‌തു.

നഗരത്തിലെ ക്രമസമാധാന നില ഓരോ ദിവസം കഴിയുന്തോറും തകരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്‌ച കൊരങ്കിയിൽ വീട്ടുവാതിൽക്കൽ വച്ച് 2 വയസുള്ള പെൺകുട്ടി അവളുടെ പിതാവിന്‍റെ മുന്നിൽ വെടിയേറ്റ് മരിച്ചിരുന്നു. കുറ്റകൃത്യങ്ങളിൽ നിന്നും രക്ഷപ്പെട്ടവരും അവരുടെ കുടുംബങ്ങളും നഗരവാസികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുകയും ഉദ്യോഗസ്ഥരെ പ്രത്യേകിച്ച് ബന്ധപ്പെട്ട എസ്എച്ച്ഒമാരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തതായി ദി ന്യൂസ് ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്‌തു.

കവർച്ചയും ശേഷം കൊലപാതകവും: കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കവർച്ചക്കിടെ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സെക്‌ടർ 11ലെ ഓറഞ്ച് ടൗണിലെ ഇഖ്ബാൽ മാർക്കറ്റിന് സമീപം വഴിയാത്രക്കാരനായ സൊഹ്‌റാബ് ഹുസൈൻ (50) കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ചിരുന്നു.

കൂടാതെ പീരാബാദിലെ ബനാറസ് പാലത്തിന് സമീപം കവർച്ചശ്രമം ചെറുക്കുന്നതിനിടെ രണ്ട് സഹോദരന്മാർക്കും വെടിയേറ്റിരുന്നു. സംഭവത്തിൽ അബ്‌ദുൾ മോയിസ് (20) കൊല്ലപ്പെടുകയും സഹോദരനായ അബ്‌ദുൾ മന്നാന് (16) ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.

ഇരുവരും മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ രണ്ട് മോട്ടോർ സൈക്കിൾ യാത്രക്കാർ അവരെ പിന്തുടരുകയും പിന്നീട് കൊള്ളയടിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഇത്‌ തടയാൻ ശ്രമിച്ച ചെറുപ്പക്കാർക്ക് നേരെ അവർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് സഹോദരന്മാർക്കും ഗുരുതരമായ പരിക്കേറ്റതായി ദി ന്യൂസ് ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്‌തു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിന്ധിലും കറാച്ചിയിലും തെരുവ് കുറ്റകൃത്യങ്ങളുടെ എണ്ണം വർധിച്ചുവരുന്നതായി നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. മുൻ സർക്കാരുകൾ ക്രമസമാധാന നില മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ നിരപരാധികളായ ധാരാളം ആളുകൾ വിവിധ കുറ്റവാളികളുടെ ഇരകളാകുകയാണ്.

അതേസമയം അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്‍റ്‌ ഇതുവരെ പ്രവിശ്യയുടെ നിയന്ത്രണം ഏറ്റെടുത്തിട്ടില്ല. ഫോണുകൾ, കാറുകൾ, മോട്ടോർ ബൈക്കുകൾ എന്നിവയുടെ മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങളാണ് കറാച്ചിയിൽ കൂടുതൽ നടക്കുന്നത്. പൊലീസ് ഡിപ്പാർട്ട്‌മെന്‍റിലെ രാഷ്‌ട്രീയ ഇടപെടലിനൊപ്പം പൊലീസിന്‍റെ അപര്യാപ്‌തതയും തെരുവ് കുറ്റകൃത്യങ്ങളുടെ കുത്തനെയുളള വർധനവിന് കാരണമായെന്ന് നിരീക്ഷകർ പറയുന്നു.

വർധിച്ചുവരുന്ന ഇത്തരം വെല്ലുവിളികളെ മറികടക്കാൻ സർക്കാർ മെറിറ്റിന്‍റെ അടിസ്ഥാനത്തിൽ ഏകദേശം 50,000 ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തേണ്ടതുണ്ടെന്ന് ദി ന്യൂസ് ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.