ഹൈദരാബാദ് : ഇന്ന് ജൂൺ 7, ലോക കരുതല്‍ ദിനം. സഹജീവികളോട് സഹാനുഭൂതിയും ദയയും കാണിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി നമ്മളെ ഓര്‍മിപ്പിക്കുന്ന ദിവസമാണിന്ന്. മറ്റുള്ളവരെ പരിപാലിക്കുന്നവർക്കും സമൂഹത്തിൽ പരിചരണം പരിശീലിക്കേണ്ടതിന്‍റെ പ്രാധാന്യത്തിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. 'കൂടെ ഞാൻ ഉണ്ട്' എന്ന് ഒരു വാക്കു പോലും ഏറെ പ്രധാനപ്പെട്ടതാണ്. കരുതലിന്‍റെ ഭാഗമാണത്.
ആരോഗ്യ രംത്ത് ആളുകളെ പിന്തുണയ്ക്കുന്നവരെ അഭിനന്ദിക്കുന്നതിന് വേണ്ടിയുള്ള കെയറിങ് ബ്രിഡ്‌ജിന്‍റെ (CaringBridge) ഒരു സംരംഭമാണിത്. ഈ ദിവസം പരിചരിക്കുന്നവരെ അഭിനന്ദിക്കാനും അതുപോലെ തന്നെ അവരെ പരിപാലിക്കാനും എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നു.
നമുക്ക് വേണ്ടി ഒരാളുണ്ടാകുക എന്നത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. 'നിങ്ങളുടെ ദിവസം എങ്ങനെ കടന്നുപോയി' എന്ന് ആത്മാർഥമായി ചോദിക്കുന്നതിലൂടെ, നിങ്ങൾ ആ വ്യക്തിയെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാകും. മാത്രമല്ല അവർക്ക് അത് സന്തോഷം നൽകുകയും ചെയ്യും.
ഇന്നത്തെ ഈ മത്സരാധിഷ്‌ഠിത ലോകത്ത്, ആത്മാർഥമായി നമ്മളെ സ്‌നേഹിക്കുന്ന, നമ്മളുടെ നല്ലതിനായി കൂടെ നിൽക്കുന്ന ഒരാൾ കൂടെയുണ്ടാകുന്നത് ഒരു അനുഗ്രഹമാണ്. നമുക്ക് അവർ ചെയ്‌ത് തരുന്ന കാര്യങ്ങൾ വലുതോ ചെറുതോ ആകട്ടെ അത് നമുക്ക് സന്തോഷം നൽകും.
ഉദാഹരണത്തിന്, ഒരാൾ ആരോഗ്യപ്രശ്‌നങ്ങളോ ഒരു പ്രത്യേക രോഗാവസ്ഥയോ അഭിമുഖീകരിക്കുമ്പോൾ, നിങ്ങളുടെ പിന്തുണയും പരിചരണവും യഥാർഥത്തിൽ അയാളിൽ ഒരു മാറ്റമുണ്ടാക്കും. ഈ യാത്രയിൽ അവർ തനിച്ചല്ലെന്ന ചിന്ത അവരെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കും.
ലോക കരുതല്‍ ദിനത്തിൻ്റെ ചരിത്രം : 1997 ജൂൺ 7 ന് ബ്രിഗിഡ് എന്ന കുഞ്ഞിന്‍റെ ഒമ്പത് ദിവസത്തെ ജീവിതത്തോടെയാണ് ലോക പരിചരണ ദിനത്തിനായുള്ള പ്രചോദനം ആരംഭിച്ചത്. മാസം തികയാതെ ജനിച്ച കുഞ്ഞിനെ കുറിച്ചുള്ള കാര്യങ്ങൾ അറിയിക്കാൻ, സോന മെഹ്‌റിങ് എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് ആദ്യത്തെ CaringBridge വെബ്സൈറ്റ് സൃഷ്‌ടിച്ചത്. അതുവഴി സുഹൃത്തുക്കൾക്കും ബ്രിഗിഡിന്‍റെ കുടുംബാംഗങ്ങൾക്കും കുഞ്ഞിന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ ഓൺലൈനിൽ ലഭ്യമായി. ഏറ്റവും പ്രധാനമായി വെബ്‌സൈറ്റ് ബ്രിഗിഡിന്‍റെ കുടുംബത്തിനും ആശ്വാസം നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അക്കാലത്ത് നിലവിലില്ലാത്തതിനാൽ, ഒരു വെബ്‌സൈറ്റ് സൃഷ്‌ടിക്കാനുള്ള ആശയം വിപ്ലവകരമായിരുന്നു.
ഈ ദിനത്തിന്‍റെ പ്രാധാന്യം : ചെറിയ കാരുണ്യ പ്രവർത്തനങ്ങളുടെ ശക്തി ലോക കരുതല്‍ ദിനത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശങ്ങളിലൊന്നാണ്. പലപ്പോഴും, ആരുടെയെങ്കിലും ക്ഷേമത്തിൽ ഉത്കണ്‌ഠ പ്രകടിപ്പിക്കുകയോ വൈകാരിക പിന്തുണ വാഗ്‌ദാനം ചെയ്യുകയോ പോലുള്ള ചെറിയ കാര്യങ്ങൾ പോലും ചിലപ്പോൾ മറ്റൊരാൾക്ക് വലുതായിരിക്കാം.
'അണ്ണാറക്കണ്ണനും തന്നാലയത്' എന്ന പഴഞ്ചൊല്ല് പോലെ നമ്മൾ കാണിക്കുന്ന ഒരു ചെറിയ കരുതൽ പോലും ചിലർക്ക് വലിയ ആശ്വാസമായേക്കാം. കാരുണ്യത്തിൻ്റെ ചെറിയ കരുതലിന് പോലും ഒരാളുടെ ജീവിതത്തിൽ അഗാധമായ സ്വാധീനം ചെലുത്താൻ കഴിയും.
സ്വയം പരിചരണത്തിൻ്റെ പ്രാധാന്യം ലോക കരുതല്‍ ദിനത്തിൽ നിന്നുള്ള മറ്റൊരു പ്രധാന കാര്യമാണ്. സ്വന്തം ആവശ്യങ്ങളെക്കുറിച്ച് മറക്കുന്നത് സ്വാഭാവികമാണ്. എന്നാൽ മറ്റുള്ളവരെയും നിങ്ങളെയും പരിപാലിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.
നിങ്ങളുടെ പ്രിയപ്പെട്ടവരെ പരിപാലിക്കാൻ കഴിയുന്ന ലളിതമായ വഴികൾ :
- നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനുണ്ടായിരുന്നുവെന്ന് ആത്മാർഥമായി ചോദിക്കുക.
- ഒരാൾ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കണ്ടാൽ അയാളുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താൻ ശ്രമിക്കുക.
- മറ്റുള്ളവരുടെ ആവശ്യങ്ങളിൽ ശ്രദ്ധാലുവായിരിക്കുക.
- നിങ്ങളുടെ പ്രിയപ്പെട്ടവരെ വേദനിപ്പിക്കാതിരിക്കുക. അവരുടെ എല്ലാ അവസ്ഥയിലും കൂടെ നിൽക്കുക.
- നിങ്ങളുടെ സുഹൃത്തുക്കളുമായി കണക്‌ട് ആയിരിക്കുക.
- ദൂരെ താമസിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും അല്ലെങ്കിൽ നിങ്ങൾ ദീർഘകാലമായി സംസാരിച്ചിട്ടില്ലാത്തവരുമായും വീണ്ടും ബന്ധപ്പെടുക.
- നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി സമയം കണ്ടെത്തുക.
- എല്ലാവരും തിരക്കിലാണെന്ന്, എന്നാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നിങ്ങൾ അപരിചിതരാകരുത്.
- നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഒരു കുറിപ്പ് എഴുതുക
ലോക കരുതല്‍ ദിനം എങ്ങനെ ആഘോഷിക്കാം :
- നിങ്ങളുടെ സ്‌റ്റോറി പങ്കിടുക, അതിലൂടെ നിങ്ങൾക്കും മറ്റുള്ളവരുടെ കഥകൾ വായിക്കാൻ കഴിയും.
- നിങ്ങളുടെ സ്‌റ്റോറി പ്രിയപ്പെട്ട ഒരാളെ കാണിക്കുക.
- നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുക, അവരെ ശ്രദ്ധിക്കുക, നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ അവരെ പരിപാലിക്കുക. അർഥവത്തായ സംഭാഷണങ്ങൾക്ക് അത്ഭുതങ്ങൾ സൃഷ്‌ടിക്കാൻ കഴിയും.
- മറ്റുള്ളവരുടെ പരിചരിക്കുന്നതിൽ ശ്രദ്ധിക്കുക.
- സംഭാഷണത്തിൽ ചേരുക. Facebook, Instagram, അല്ലെങ്കിൽ Twitter എന്നിവയിൽ കാരുണ്യ പ്രവർത്തനങ്ങൾ പങ്കിട്ടും #WorldCaringDay എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചും ലോക കരുതല്‍ ദിനത്തെക്കുറിച്ച് പ്രചരിപ്പിക്കുക.
- ചെറിയ പരിചരണ പ്രവർത്തനങ്ങൾ പരിശീലിക്കുക. ലോക പരിചരണ ദിനം എന്നത് എത്ര ചെറുതാണെങ്കിലും കരുതൽ പ്രവൃത്തികൾ പരിശീലിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
- നിങ്ങൾ ശ്രദ്ധിക്കുന്ന ഒരു കാര്യത്തെ പിന്തുണയ്ക്കുന്ന ചാരിറ്റിയിലേക്ക് നിങ്ങൾ സംഭാവന നൽകുക.
ALSO READ : ഇത് ഭൂമിയാണ്... കാക്കാന്‍ കൈകോര്‍ക്കാം, ഭാവിയിലേക്ക് കരുതാം; ലോക പരിസ്ഥിതി ദിനം ഓര്‍മിപ്പിക്കുന്നു