ETV Bharat / international

സാമ്പത്തിക മാന്ദ്യത്തിൽ വലഞ്ഞ് ജപ്പാൻ, മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന പദവി നഷ്‌ടം - ജപ്പാൻ സാമ്പത്തിക മാന്ദ്യത്തിൽ

അടുത്തിടെയുണ്ടായ പ്രകൃതി ദുരന്തങ്ങളും ജാപ്പനീസ് സാമ്പത്തിക വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയായിരുന്നു. ജപ്പാനിലെ സാമ്പത്തിക മാന്ദ്യം ഏഷ്യൻ രാജ്യങ്ങളെയും ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Japan in recession  Japan economy  technical recession  ജപ്പാൻ സാമ്പത്തിക മാന്ദ്യത്തിൽ
Japan In Recession, Loses Third Largest Economy Tag To Germany
author img

By ETV Bharat Kerala Team

Published : Feb 15, 2024, 11:02 AM IST

ടോക്കിയോ (ജപ്പാൻ): ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയില്‍ നിന്ന് നാലാം സ്ഥാനത്തേക്കിറങ്ങി ജപ്പാന്‍. അപ്രതീക്ഷിതമായെത്തിയ സാമ്പത്തിക മാന്ദ്യമാണ് ജപ്പാനെ പ്രതിസന്ധിയിലാക്കിയതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു (Japan In Recession, Loses Third Largest Economy Tag To Germany). ഇതോടെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ജർമനി കയറിവന്നു.

സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ ജപ്പാനിലെ വാര്‍ഷിക മൊത്ത ആഭ്യന്തര ഉത്പാദനം 1.6ലേയ്ക്കാണ് താഴ്ന്നത്. കഴിഞ്ഞ ഏപ്രിലില്‍ നടപ്പിലാക്കിയ വില്‍പന നികുതി വര്‍ധനവിനെതുടര്‍ന്ന് രണ്ടാം പാദത്തില്‍ ജിഡിപി 7.3 ശതമാനത്തിലെത്തിയിരുന്നു. ആഭ്യന്തര ഉപഭോഗവും കയറ്റുമതിയും കുറഞ്ഞതിനെതുടര്‍ന്ന് വളര്‍ച്ച 2.1 ശതമാനമാകുമെന്നായിരുന്നു പ്രവചനം. 5 ശതമാനത്തില്‍നിന്ന് എട്ട് ശതമാനമായാണ് കഴിഞ്ഞ ഏപ്രിലില്‍ വില്‍പന നികുതി വര്‍ധിപ്പിച്ചത്.

അടുത്തവര്‍ഷം ഒക്ടോബറില്‍ വില്പന നികുതി 10 ശതമാനമാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. രാജ്യത്തെ ഉത്പാദന തോതിലും കയറ്റുമതിയിലും കാര്യമായ മാന്ദ്യം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജാപ്പനീസ് സമ്പദ് വ്യവസ്ഥയുടെ പകുതിയിലധികവും സ്വകാര്യ ഉപഭോഗമാണ് എന്നത് ശ്രദ്ധേയമാണ്. സമ്പദ്‌വ്യവസ്ഥയുടെ പകുതിയോളം വരുന്ന സ്വകാര്യ ഉപഭോഗം 0.2 ശതമാനമായി കുറയുകയും ചെയ്‌തു. ഇതോടെ ദുർബലമായ കറൻസി ഇറക്കുമതി ചെലവ് വർദ്ധിപ്പിച്ചു.

അടുത്തിടെയുണ്ടായ പ്രകൃതി ദുരന്തങ്ങളും ജാപ്പനീസ് സാമ്പത്തിക വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയായിരുന്നു. ജപ്പാനിലെ സാമ്പത്തിക മാന്ദ്യം ഏഷ്യൻ രാജ്യങ്ങളെയും ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ALSO READ : യാത്രികരുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഡല്‍ഹി മെട്രോ, ചൊവ്വാഴ്‌ച മാത്രം യാത്ര ചെയ്തത് 71.09 ലക്ഷം പേര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.