ETV Bharat / international

ഒരു നിമിഷം മാത്രം, പറന്നുയര്‍ന്ന 'കയ്‌റോസ്' പൊട്ടിത്തെറിച്ചു; ജപ്പാന്‍റെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം പരാജയം - Japan s First Private Sector Rocket

പരീക്ഷണം വിജയിച്ചിരുന്നെങ്കില്‍ ഭ്രമണപഥത്തിലെത്തുന്ന ആദ്യ സ്വകാര്യ റോക്കറ്റ് ആകുമായിരുന്നു കയ്‌റോസ്. ടോക്കിയോ ആസ്ഥാനമാക്കി സ്‌പേസ് വണ്‍ ആണ് കയ്‌റോസ് വിക്ഷേപിച്ചത്.

Japan s First Private Sector Rocket  Rocket Kairos explodes  ജപ്പാന്‍റ ആദ്യ സ്വകാര്യ റോക്കറ്റ്  കയ്‌റോസ് റോക്കറ്റ് പൊട്ടിത്തെറി
japan-s-first-private-sector-rocket-kairos-explodes
author img

By ETV Bharat Kerala Team

Published : Mar 13, 2024, 9:59 AM IST

ടോക്കിയോ : ജപ്പാന്‍റെ സ്വകാര്യ മേഖലയില്‍ നിന്നുള്ള ആദ്യ റോക്കറ്റ് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചു (Japan s First Private Sector Rocket Kairos explodes). ബുധനാഴ്‌ച്ച വിക്ഷേപിച്ച കയ്‌റോസ് എന്ന റോക്കറ്റ് പൊട്ടിത്തെറിക്കുന്നത് തത്സമയം സംപ്രേക്ഷണം ചെയ്‌ത വീഡിയോയില്‍ വ്യക്തമായിരുന്നു. മധ്യ ജപ്പാനിലെ പര്‍വത പ്രദേശമായ വകയാമ പ്രിഫെക്‌ചറില്‍ വച്ചാണ് കെയ്‌റോസ് പൊട്ടിത്തെറിച്ചത്.

വലിയ മരങ്ങള്‍ നിറഞ്ഞ പ്രദേശമാണിത്. റോക്കറ്റ് പൊട്ടിത്തെറിച്ചതിന് പിന്നാലെ പ്രദേശത്ത് തീപടരുകയും കനത്ത പുക ഉയരുകയും ചെയ്‌തിരുന്നു. വെള്ളം പമ്പുചെയ്‌ത് മേഖലയിലെ തീയണയ്‌ക്കാന്‍ ശ്രമിച്ചതും വീഡിയോയില്‍ കാണിച്ചിരുന്നു. എന്നാല്‍ റോക്കറ്റ് വിക്ഷേപിച്ച ടോക്കിയോ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് സ്‌പേസ് വണ്‍ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

ജാപ്പനീസ് മാധ്യമങ്ങള്‍ പുറവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, റോക്കറ്റിന്‍റെ വിക്ഷേപണം നേരത്തെ പലതവണ മാറ്റിവച്ചതാണ്. ശനിയാഴ്‌ചയാണ് അവസാനമായി റോക്കറ്റ് വിക്ഷേപണം മാറ്റിവച്ചത്. അപകട സാധ്യതയുള്ള മേഖലയില്‍ ഒരു കപ്പല്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. വിക്ഷേപണം വിജയിച്ചിരുന്നെങ്കില്‍ റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തിക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനിയായി സ്‌പേസ് വണ്‍ മാറുമായിരുന്നു. നാഷണല്‍ സ്‌പേസ് ഡെവലപ്മെന്‍റ് ഏജന്‍സി (NASDA) എന്ന സര്‍ക്കാര്‍ സ്ഥാപനമാണ് ജപ്പാനിലെ ബഹിരാകാശ പര്യവേഷണ ശ്രമങ്ങള്‍ നിയന്ത്രിക്കുന്നത്. യുഎസിന്‍റെ നാസയ്‌ക്ക് സമാനമാണ് ജപ്പാന്‍റെ എന്‍എഎസ്‌ഡിഎ.

കാനല്‍ ഇലക്‌ട്രോണിക്‌സ്, ഐഎച്ച്ഐ, ഷിമിസു, നിരവധി ബാങ്കുകള്‍ എന്നിവയടക്കമുള്ള ജാപ്പനീസ് കമ്പനികളില്‍ നിന്നുള്ള നിക്ഷേപം സ്വീകരിച്ചാണ് 2018ല്‍ ടോക്കിയോ ആസ്ഥാനമാക്കി സ്‌പേസ് വണ്‍ സ്ഥാപിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.