ടെൽ അവീവ്: ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. ടെൽ അവീവിലെ ആശുപത്രി സമുച്ചയത്തിലെ പലസ്‌തീനികൾ താമസിക്കുന്ന ക്യാമ്പിലെ നാല് പേർ ഉൾപ്പെടെയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്‌ച ലെബനനിലും ഇറാനിലുമായി നടന്ന വിവിധ ആക്രമണങ്ങളിലായി രണ്ട് മുതിർന്ന തീവ്രവാദികൾ കൊല്ലപ്പെട്ടതിനെ പിന്നാലെയാണ് സംഘർഷം വർദ്ധിച്ചത്.
ഗാസയിൽ വിവിധ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. അൽ-അഖ്‌സ ആശുപത്രിയിലെ അഭയാർത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സെൻട്രൽ ഗാസയിൽ ദേർ അൽ-ബാലയിലെ ആശുപത്രിയിലെ അഭയാർത്ഥി ക്യാമ്പിന് സമീപത്തുള്ള വീടിനു നേരെയുണ്ടായ ആക്രമണത്തിൽ പെൺകുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. വടക്കൻ ഗാസയിൽ വീടിനു നേരെ നടത്തിയ ആക്രമണത്തിൽ ദമ്പതികളും മൂന്നു കുട്ടികളും മുത്തശ്ശിയും ഉൾപ്പെടെ എട്ടുപേരോളം പേർ കൊല്ലപ്പെതായും മന്ത്രാലയം അറിയിച്ചു. ഗാസ സിറ്റിയിൽ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി ഹമാസ് ഗവൺമെൻ്റിന് കീഴിലെ സിവിൽ ഡിഫൻസ് ഫസ്റ്റ് റെസ്‌പോണ്ടേഴ്‌സ് പറഞ്ഞു.
അതേസമയം പലസ്‌തീൻ തീവ്രവാദിയെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം പ്രതികരിച്ചു. പ്രദേശത്ത് ആയുധ ശേഖരണം ഉണ്ടെന്ന് ലഭിച്ച സൂചനയെ തുടർന്നാണ് വീണ്ടും സ്ഫോടനം നടത്തിയതെന്നും സൈന്യം പറഞ്ഞു.
കഴിഞ്ഞയാഴ്‌ച ലെബനനിലുണ്ടായ ആക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡറും ഇറാൻ തലസ്ഥാനത്ത് നടന്ന ആക്രമണത്തിൽ ഹമാസിൻ്റെ ഉന്നത രാഷ്ട്രീയ നേതാവും കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് ഗസയിലെ അഭയാർത്ഥികളായ ഫലസ്‌തീനികൾ താമസിക്കുന്ന വിവിധ ക്യാമ്പുകളിൽ ഇസ്രായേൽ ആക്രമണം നടത്തിയത്.