ETV Bharat / international

ഇസ്രയേല്‍ ആക്രമണത്തില്‍ 18 മരണം, ഐക്യരാഷ്‌ട്രസഭയുടെ വെടിനിര്‍ത്തല്‍ പ്രമേയത്തെ വീറ്റോ ചെയ്യുമെന്ന് അമേരിക്ക

author img

By ETV Bharat Kerala Team

Published : Feb 18, 2024, 3:44 PM IST

രാജ്യാന്തര സമൂഹം വെടി നിര്‍ത്തലിന് ശ്രമിക്കുന്നതിനിടെ വീണ്ടും ആക്രമണവുമായി ഇസ്രയേല്‍ രംഗത്ത്. ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തില്‍ പതിനെട്ട് പേരാണ് കൊല്ലപ്പെട്ടത്.

Israeli strikes across Gaza  a killed at least 18 people  ഇസ്രയേല്‍ ഹമാസ്  Cease Fire Resolution  ബെഞ്ചമിന്‍ നെതന്യാഹു
Israel Strikes Across Gaza As US Says It Will Block Another Cease-Fire Resolution At UN

റാഫാ: കഴിഞ്ഞ രാത്രിയിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ പതിനെട്ട് പേര്‍ മരിച്ചു. അതിനിടെ ഐക്യരാഷ്‌ട്രസഭയുടെ വെടിനിര്‍ത്തല്‍ പ്രമേയം വീറ്റോ ചെയ്യുമെന്ന് അമേരിക്ക വ്യക്തമാക്കി( Israeli strikes across Gaza).

ഇസ്രയേലിന്‍റെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് അമേരിക്ക. എന്നാല്‍ ഇവര്‍ വെടിനിര്‍ത്തല്‍ കരാറിന് ശ്രമിക്കുന്നില്ല. ഇസ്രയേല്‍ -ഹമാസ് ബന്ദികളെ വിട്ടയക്കാനുള്ള ഒരു ധാരണയ്ക്കും അമേരിക്ക മുന്‍ കൈ എടുക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം(a killed at least 18 people).

ഹമാസിന്‍റെ പലസ്‌തീന്‍ രാഷ്‌ട്രമെന്ന ആശയം വഞ്ചനാപരമാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിപ്രായപ്പെടുന്നത്. പലസ്‌തീന്‍ രാഷ്‌ട്രമെന്ന രാജ്യാന്തര ആഹ്വാനത്തെയും ഇവര്‍ തള്ളുന്നു(US Says It Will Block Another Cease-Fire Resolution).

പലസ്‌തീന് മേല്‍ പൂര്‍ണവിജയം നേടും വരെ ആക്രമണം തുടരുമെന്ന നിലപാടിലാണ് നെതന്യാഹു. ഗാസയുടെ ദക്ഷിണമേഖലയായ റഫ നഗരത്തിലേക്കും ആക്രമണം വ്യാപിപ്പിക്കും. ഈ മേഖലയിലെ തദ്ദേശ ജനതയ്ക്ക് പുറമെ മറ്റിടങ്ങളില്‍ നിന്നും ആക്രമണങ്ങളെ തുടര്‍ന്ന് നിരവധി പേരും ഇവിടെ അഭയം തേടിയിട്ടുണ്ട്.

റഫയില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഒരു സ്‌ത്രീയും മൂന്ന് കുട്ടികളുമുണ്ട്. ദക്ഷിണനഗരമായ ഖാന്‍ യൂനിസില്‍ നടന്ന മറ്റൊരാക്രമണത്തില്‍ അഞ്ച് പുരുഷന്‍മാരും കൊല്ലപ്പെട്ടു.

ഗാസ നഗരം പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ഇവിടെ നിന്ന് ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ചിട്ടുണ്ട്. വന്‍ തോതിലുള്ള നാശനഷ്‌ടങ്ങളാണ് യുദ്ധത്തിന്‍റെ ആദ്യ ആഴ്ചകളില്‍ തന്നെ നഗരത്തിലുണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ ഇവിടെ ഒരു കുടുംബത്തിലെ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഇതില്‍ മൂന്ന് പേര്‍ സ്‌ത്രീകളാണ്.

അതേസമയം ആക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ നാട്ടുകാരെ മുഴുവന്‍ കൊന്നൊടുക്കിയത് ഹമാസാണെന്നാണ് ഇസ്രയേലിന്‍റെ പക്ഷം.ജനവാസ മേഖലകളില്‍ നിന്ന് ഇവര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാലാണ് തങ്ങള്‍ക്ക് അവിടെ ആക്രമണം നടത്തേണ്ടി വരുന്നതെന്നും ഇസ്രയേല്‍ പറയുന്നു.

ഇതിനിടെ ഇസ്രയേല്‍ കയറിയിറങ്ങി പരിശോധിച്ച് വന്‍തോതില്‍ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുള്ളതിനാല്‍ നാസര്‍ ആശുപത്രിക്ക് പ്രവര്‍ത്തിക്കാനാകുന്നില്ലെന്ന് ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ ഗാസയിലെ ഏറ്റവും വലിയ ആരോഗ്യകേന്ദ്രമാണ് നാസര്‍ ആശുപത്രി. കഴിഞ്ഞദിവസം ലോകാരോഗ്യ സംഘടന പ്രതിനിധികളെ ആശുപത്രിയിലേക്ക് ഇസ്രയേല്‍ സേന കടത്തി വിട്ടില്ലെന്നും സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയോസിസ് എക്സില്‍ കുറിച്ചു. അത് കൊണ്ട് തന്നെ ആശുപത്രിയില്‍ കഴിയുന്ന രോഗികളുടെ സ്ഥിതിയും അടിയന്തര ചികിത്സ ആവശ്യമുള്ളവരുണ്ടോയെന്നും അറിയാന്‍ സാധിച്ചിട്ടില്ല.

200 രോഗികള്‍ ഇപ്പോഴും ആശുപത്രിയിലുണ്ട്. 20 േപരെ അടിയന്തരമായി മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ടതുമുണ്ട്.

അതിനിടെ തങ്ങള്‍ ഭീകരരെന്ന് സംശയിക്കുന്ന 70 പേരെ അറസ്റ്റ് ചെയ്തതായി ഇസ്രയേല്‍ വ്യക്തമാക്കി. ഇതില്‍ 20പേര്‍ ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലുമായി ഏറ്റുമുട്ടിയവരാണ്. ഈ ആക്രമണത്തില്‍ 1200 പേര്‍ക്ക് ജീവന്‍ നഷ്‌ടമായിരുന്നു. ഇതിലേറെയും നാട്ടുകാരാണ്. 250 പേരെ ബന്ദികളാക്കി. 130 പേര്‍ ഇപ്പോഴും ഹമാസിന്‍റെ തടവിലുണ്ടെന്നും ഇസ്രയേല്‍ ആരോപിക്കുന്നു. നാലാമത് ഒരു ബന്ദി കൂടി മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. നവംബറില്‍ ഏര്‍പ്പെടുത്തിയ ഒരാഴ്ചത്തെ വെടിനിര്‍ത്തലിന്‍റെ ഫലമായി ബാക്കിയുള്ളവരെ മോചിപ്പിച്ചു.

28,858 പലസ്‌തീനികളാണ് കൊല്ലപ്പെട്ടത്. ഇതിലേറെയും സ്‌ത്രീകളും കുട്ടികളുമാണെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഗാസയിലെ 80ശതമാനം ജനതയും സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലയാനം ചെയ്തു. ബാക്കിയുള്ളവര്‍ കൊടുംപട്ടിണിയിലുമാണ്.

ഇതിനിടെ ഐക്യരാഷ്‌ട്രസഭയിലെ അറബ് പ്രതിനിധിയായ അല്‍ജീരിയ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള ഒരു കരട് പ്രമേയം അവതരിപ്പിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് അമേരിക്കന്‍ സ്ഥാനപതി ലിന്‍ഡ തോമസ് പ്രസ്‌താവനയില്‍ അറിയിച്ചു.അമേരിക്കയുടെ യുദ്ധം അവസാനിപ്പിക്കല്‍ നടപടികള്‍ക്ക് കടകവിരുദ്ധമാണ് ഈ പ്രമേയമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. വലിയ രാജ്യാന്തര പിന്തുണയോടെ മുന്‍പ് കൊണ്ടുവന്ന പ്രമേയങ്ങളും അമേരിക്ക വീറ്റോ ചെയ്തിരുന്നു. അതേസമയം ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കാനുള്ള അമേരിക്കന്‍ കോണ്‍ഗ്രസിന്‍റെ നീക്കത്തെ പ്രസിഡന്‍റ് ജോബൈഡന്‍ എതിര്‍ത്തു. നാട്ടുകാരുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം നടത്താനും അവര്‍ക്ക് മാനുഷിക സഹായമെത്തിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

യുദ്ധം അവസാനിപ്പിക്കാതെ അവശേഷിക്കുന്ന ബന്ദികളെ വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് ഹമാസ്. ഇസ്രയേല്‍ തടവിലാക്കിയിരിക്കുന്ന നൂറ് കണക്കിന് പലസ്‌തീനികളെ വിട്ടയക്കണമെന്ന ആവശ്യവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളും നെതന്യാഹു പരസ്യമായി തള്ളിയിട്ടുണ്ട്.

Also Read: എങ്ങുമെത്താതെ ഇസ്രയേല്‍-ഹമാസ് വെടി നിര്‍ത്തല്‍ ചര്‍ച്ചകള്‍, യുദ്ധം കടുപ്പിച്ച് ഇരുപക്ഷവും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.