ETV Bharat / international

തെക്കൻ ബെയ്റൂട്ടിൽ മിസൈൽ ആക്രമണം; ഹിസ്ബുള്ളയ്ക്ക് ധനസഹായം നൽകുന്ന ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഇസ്രയേൽ

ഹിസ്ബുള്ളയ്ക്ക് ധനസഹായം നൽകുന്ന ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഇസ്രയേൽ. തെക്കൻ ബെയ്റൂട്ടിൽ മിസൈൽ ആക്രമണം നടത്തി. കഴിഞ്ഞ ദിവസം ഗാസയിലെ ബെയ്‌ത് ലാഹിയയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 73 പേർ കൊല്ലപ്പെട്ടിരുന്നു.

author img

By ANI

Published : 2 hours ago

ഇസ്രയേല്‍ ഗാസ പലസ്‌തീൻ  തെക്കൻ ബെയ്റൂട്ടിൽ മിസൈൽ ആക്രമണം  ISRAEL PALESTINE  ISRAEL BOMBS BEIRUT KILLS 73
Israel Strikes Southern Beirut (ANI)

ടെൽ അവീവ്: ബിയറൂട്ടിന്‍റെ തെക്കൻ മേഖലയിൽ മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ. ഹിസ്ബുള്ളയ്ക്ക് ധനസഹായം നൽകിയെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘത്തിന് ഇസ്രായേൽ പ്രതിരോധ സേന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണമെന്ന് അന്താരാഷ്ര്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

കഴിഞ്ഞ ദിവസം (ഒക്‌ടോബർ 20) വടക്കൻ ഗാസയിലെ ബെയ്‌ത് ലാഹിയയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 73 പേർ കൊല്ലപ്പെട്ടിരുന്നു. മാത്രമല്ല നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അതേസമയം കൂടുതൽ പേർ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും അന്താരാഷ്ര്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് ഗാസ സർക്കാർ മീഡിയ ഓഫിസ് അറിയിച്ചു.

16 ദിവസമായി ഗാസ മുനമ്പിന്‍റെ വടക്ക് ഭാഗത്ത് ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രയേൽ സൈന്യം ഉപരോധിച്ചിരിക്കുകയാണ്. ഇതിനെ തുടർന്ന് വടക്കൻ ഗാസയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വടക്കൻ ഗാസയിൽ അടുത്തിടെയുണ്ടായ ആക്രമണങ്ങളിൽ 73 പേർ കൊല്ലപ്പെട്ടുവെന്ന ഹമാസിന്‍റെ അവകാശവാദത്തിൽ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) സംശയം പ്രകടിപ്പിച്ചു. ഈ കണക്ക് അവരുടെ അതിശയോക്തിയാണെന്ന് ഇസ്രയേൽ പ്രതിരോധ സേന പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്‌തു.

നേരത്തെ, ഇസ്രയേലിന്‍റെ വടക്കൻ മേഖലയിൽ ലെബനൻ സായുധ സംഘം തൊടുത്തുവിട്ട ഒന്നിലധികം റോക്കറ്റ് ബാരേജുകൾക്ക് മറുപടിയായി ലെബനനിലെ ബെയ്റൂട്ടിലെ ഹിസ്ബുള്ള ഇസ്രായേൽ ആക്രമിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്‌തു. ഇസ്രയേലിൻ്റെ കാലാൾപ്പടയും ലെബനനിൽ അതിൻ്റെ ആഴത്തിലുള്ള ഓപ്പറേഷൻ നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ യഹിയ സിന്‍വാറിനെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ സ്വകാര്യ വസതിക്ക് നേരെ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ലെബനിൽ നിന്ന് വിക്ഷേപിച്ച ഡ്രോണുകളില്‍ രണ്ടെണ്ണം ഇസ്രയേല്‍ സൈന്യം പ്രതിരോധിച്ചിരുന്നു. ആക്രമണം നടന്ന സമയം നെതന്യാഹുവും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല.

ഇതിന് പിന്നാലെ ഹമാസിനും ഹിസ്ബുള്ളയ്ക്കും ശക്തമായ മറുപടിയുമായി നെതന്യാഹു രംഗത്തെത്തി. പോരാട്ടത്തില്‍ നിന്ന് തന്നെ ഒന്നിനും പിന്തിരിപ്പിക്കാനാകില്ലെന്നും ഇറാന്‍റെ നിഴല്‍ശക്തികളായ ഭീകരവാദികള്‍ക്കെതിരായ യുദ്ധം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.

Also Read: ഗാസയില്‍ വീണ്ടും ചോരക്കളം തീര്‍ത്ത് ഇസ്രയേല്‍; 87 പേര്‍ കൊല്ലപ്പെട്ടു, ആകെ മരണം 42,600 കടന്നു, 100 മിസൈലുകള്‍ തൊടുത്ത് ഹിസ്‌ബുള്ളയുടെ തിരിച്ചടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.