ടെൽ അവീവ്: മാസങ്ങൾ നീണ്ട യുദ്ധഭീതിക്ക് വിരാമമിട്ട് ഹിസ്ബുള്ളയുമായി വെടിനിർത്തലിന് തയ്യാറായി ഇസ്രയേൽ. ഇസ്രയേലിൻ്റെ സുരക്ഷാ മന്ത്രിസഭയാണ് 60 ദിവസത്തേക്ക് വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയത്. മന്ത്രിസഭ കരാർ അംഗീകരിച്ചതിനുപിന്നാലെ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രാദേശിക സമയം പുലർച്ചെ നാലു മണിക്കാണ് വെടിനിർത്തൽ നിലവിൽ വരിക.
വെടിനിർത്തലിൻ്റെ ഭാഗമായി അടുത്ത 60 ദിവസത്തിനുള്ളിൽ ഇസ്രയേൽ ലെബനനിൽനിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് വൈറ്റ് ഹൗസിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് ബൈഡൻ പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായും ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാതിയുമായും താന്‍ ചർച്ച നടത്തി. ഹിസ്ബുള്ളയും മറ്റ് തീവ്രവാദ സംഘടനകളും ഇസ്രയേലിൻ്റെ സുരക്ഷയ്‌ക്ക് ഭീഷണിയാകാന്‍ അനുവദിക്കില്ലെന്നും ബൈഡൻ പറഞ്ഞു.
Today, I have good news to report from the Middle East.
— President Biden (@POTUS) November 26, 2024
I have spoken to the Prime Ministers of Lebanon and Israel. And I am pleased to announce:
They have accepted the United States’ proposal to end the devastating conflict between Israel and Hezbollah.
'ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള വിനാശകരമായ സംഘർഷം അവസാനിപ്പിക്കാനുള്ള യുഎസിന്‍റെ നിർദ്ദേശം അവരുടെ സർക്കാരുകൾ അംഗീകരിച്ചുവെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇത് സാധ്യമാക്കിയതിൽ ഫ്രാൻസ് പ്രസിഡൻ്റ് മാക്രോണിൻ്റെ പങ്കാളിത്തത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു,' അദ്ദേഹം പറഞ്ഞു.
അതേസമയം ബൈഡന്‍റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിനെ കനത്ത ആക്രമണമാണ് ഇസ്രയേൽ നടത്തിയത്. വെടിനിർത്തൽ കരാർ നിലവിൽ വരുന്നതിന് തൊട്ടുമുന്‍പ് നടത്തിയ ഈ ആക്രമണത്തിൽ 42 പേരോളം കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ബെയ്‌റൂട്ടിന്‍റെ തെക്കൻ മേഖലയിലുള്ള ആളുകളോട് ഒഴിഞ്ഞുപോകാനും ഇസ്രയേൽ ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം വെടിനിർത്തലിൻ്റെ ദൈർഘ്യം ലെബനനിൽ എന്ത് സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഹിസ്ബുള്ള കരാർ ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഇറാനിയൻ ഭീഷണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഇസ്രയേൽ സേനയ്ക്ക് വിശ്രമം നൽകി കൂടുതൽ ആയുധങ്ങളും വെടിക്കോപ്പുകളും സംഭരിക്കുക, ഹമാസിനെ ഒറ്റപ്പെടുത്തുക എന്നീ മൂന്ന് കാരണങ്ങൾ കണക്കിലെടുത്താണ് തങ്ങൾ വെടിനിർത്തലിൽ ഏർപ്പെടുന്നതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
Prime Minister Benjamin Netanyahu spoke this evening with US President Joe Biden and thanked him for the US involvement in achieving the ceasefire agreement in Lebanon and for the understanding that Israel maintains freedom of action in enforcing it.
— Prime Minister of Israel (@IsraeliPM) November 26, 2024
കഴിഞ്ഞ വര്ഷം ഒക്‌ടോബർ എട്ടിനാണ് ഇസ്രയേലും ലെബനനും ലബനനും തമ്മിലുള്ള സംഘർഷങ്ങൾക്ക് തിരികൊളുത്തപ്പെട്ടത്. പിന്നാലെ അതിർത്തിയിൽ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ നടന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഒരു വലിയ സൈനിക നീക്കമായി ഇസ്രയേൽ ലബനൻ സംഘർഷം വളർന്നു. അതിന്‍റെ ഭാഗമായി ലബനനിൽ ശക്തമായ കര ആക്രമണത്തിനും ഇസ്രയേൽ തുടക്കമിട്ടിരുന്നു.
ഇസ്രയേൽ ആക്രമണം കടുപ്പിച്ചതിനുപിന്നാലെ ലബനനിൽ സാധാരണക്കാരടക്കം 3,700 പേർ കൊല്ലപ്പെട്ടിരുന്നു. നിരവധി ഹിസ്ബുള്ള നേതാക്കളും കൊല്ലപ്പെട്ടു. ഹിസ്ബുള്ള തലവനായിരുന്ന ഹസൻ നസ്രള്ളയുടെ വധവും, ലബനനിൽ വ്യാപകമായി പേജറുകൾ പൊട്ടിത്തെറിച്ചുണ്ടായ മരണങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളെ കൂടുതൽ സങ്കീർണമാക്കി.
Also Read: പലസ്‌തീനിലെ ഇസ്രയേല്‍ യുദ്ധം വംശഹത്യയെന്ന് ഐക്യരാഷ്‌ട്രസഭ സമിതി