ETV Bharat / international

ഗാസയിലെ അഭയാര്‍ഥി ക്യാമ്പ് ആക്രമിച്ച് ഇസ്രയേല്‍; 20 പേര്‍ കൊല്ലപ്പെട്ടു - Airstrike in Gaza refugee camp - AIRSTRIKE IN GAZA REFUGEE CAMP

മധ്യ ഗാസയിലെ അല്‍ നുസൈറത്ത് അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 8 സ്‌ത്രീകളും 4 കുട്ടികളുമടക്കം 20 പേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ISRAEL AIRSTRIKE IN CENTRAL GAZA  ISRAEL PALESTINE WAR  അഭയാര്‍ഥി ക്യാമ്പ് ഇസ്രയേല്‍  ഇസ്രയേല്‍ വ്യോമാക്രമണം ഗാസ
Relatives of Palestinians who killed in Israeli airstrike in Nuseirat (Source: AP)
author img

By ETV Bharat Kerala Team

Published : May 19, 2024, 5:24 PM IST

ദേർ അൽ-ബാല: മധ്യ ഗാസയിലെ അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 1948-ലെ അറബ്-ഇസ്രായേൽ യുദ്ധ കാലം മുതലുള്ള, മധ്യ ഗാസയിലെ അല്‍ നുസൈറത്ത് അഭയാര്‍ഥി ക്യാമ്പിന് നേരെയാണ് ഇന്ന് (19-05-2024) പുലര്‍ച്ചെ 3 മണിയോടെ ഇസ്രയേലിന്‍റെ ആക്രമണമുണ്ടായത്. എട്ട് സ്‌ത്രീകളും നാല് കുട്ടികളും ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടതായാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയ ദേർ അൽ-ബലാഹിലെ അൽ-അഖ്‌സ മാര്‍ട്ടയര്‍ ആശുപത്രി രേഖകൾ പറയുന്നത്.

അതേസമയം യുദ്ധത്തിന് ശേഷം ഗാസ ആര് ഭരിക്കും എന്നതിനെച്ചൊല്ലി ഇസ്രയേൽ നേതാക്കള്‍ക്കിടയില്‍ തര്‍ക്കം തുടരുകയാണ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് സ്വന്തം യുദ്ധ കാബിനറ്റിൽ നിന്ന് വിമർശനം നേരിട്ടു എന്നാണ് റിപ്പോര്‍ട്ട്. യുദ്ധാനന്തര ഗാസയുടെ കാര്യത്തില്‍ ഒരു പദ്ധതി ജൂൺ 8-നകം ആവിഷ്‌കരിച്ചില്ലെങ്കിൽ സർക്കാർ വിടുമെന്ന് നെതന്യാഹുവിന്‍റെ പ്രധാന രാഷ്‌ട്രീയ എതിരാളിയായ ബെന്നി ഗാന്‍റ്സ് അറിയിച്ചിട്ടുണ്ട്.

ഇസ്രയേലിനെ അംഗീകരിക്കാനും ഗാസ ഭരിക്കാനുള്ള സഹായത്തിനുമായി സൗദി അറേബ്യയെ പരിഗണിക്കുന്ന ഒരു പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജെയ്‌ക് സള്ളിവൻ ഇസ്രയേല്‍ നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പലസ്‌തീൻ രാഷ്‌ട്രം എന്ന ആശയത്തെ എതിർക്കുന്ന നെതന്യാഹു ഈ നിർദ്ദേശങ്ങൾ നിരസിച്ചു. ഇസ്രയേൽ ഗാസയിൽ നിയന്ത്രണം നിലനിർത്തുമെന്നും ഹമാസുമായോ പാശ്ചാത്യ പിന്തുണയുള്ള പലസ്‌തീൻ അതോറിറ്റിയുമായോ ബന്ധമില്ലാത്ത പലസ്‌തീനികളെ പങ്കാളിയാക്കും എന്നാണ് നെതന്യാഹുവിന്‍റെ നിലപാട്.

Also Read : 'കക്ഷത്തിലിരിക്കുന്നത് പോകാതെ'; അമേരിക്കന്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബൈഡൻ്റെ പുതിയ പശ്ചിമേഷ്യന്‍ തന്ത്രം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.