ഇറാന്‍: കിഴക്കൻ ഇറാനിൽ മീഥെയ്ൻ ചോർച്ചയെ തുടർന്നുണ്ടായ കൽക്കരി ഖനി സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 540 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന തബാസിലെ കൽക്കരി ഖനിയിലാണ് അപകടം നടന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി ഇറാനിയൻ സ്‌റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്‌തു.
ഇന്നലെ (സെപ്റ്റംബർ 21) വൈകീട്ടോടെയാണ് സംഭവം. സ്ഫോടനത്തെത്തുടർന്ന് അധികൃതർ പ്രദേശത്തേക്ക് അടിയന്തര സേനയെ അയക്കുകയായിരുന്നു. സ്‌ഫോടനം നടക്കുമ്പോൾ എഴുപതോളം പേർ അവിടെ ജോലി ചെയ്‌തിരുന്നതായാണ് റിപ്പോർട്ടുകള്‍.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇറാൻ്റെ ഖനന വ്യവസായത്തെ ബാധിക്കുന്ന ആദ്യത്തെ ദുരന്തമല്ല ഇത്. 2013 ൽ 11 തൊഴിലാളികളും 2009 ൽ 20 തൊഴിലാളികളും ഖനന സ്ഥലത്തെ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. 2017ൽ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 42 പേർ കൊല്ലപ്പെട്ടു.