ETV Bharat / international

ഇറാനില്‍ വധശിക്ഷകള്‍ വര്‍ധിക്കുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് - ഇറാൻ ഹ്യൂമൻ റൈറ്റ്‌സ്

രാജ്യത്ത് പ്രതിഷേധിക്കുന്നവരെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രക്ഷോഭകർക്ക് വധശിക്ഷ വിധിക്കുന്നത് എന്ന് ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് ആരോപിച്ചു. 2023 ല്‍ മാത്രം 834 വധശിക്ഷകളാണ് ഇറാന്‍ നടപ്പിലാക്കിയത്.

Iran Justice Rights  Iran Executions  ഇറാനില്‍ വധശിക്ഷകള്‍ വര്‍ധിക്കുന്നു  ഇറാൻ ഹ്യൂമൻ റൈറ്റ്‌സ്  ഇറാന്‍ വധശിക്ഷ
Iran executed 834 people last year, highest since 2015
author img

By ETV Bharat Kerala Team

Published : Mar 5, 2024, 4:08 PM IST

ഫ്രാൻസ്: കഴിഞ്ഞ വർഷം മാത്രം ഇറാൻ നടപ്പിലാക്കിയത് 834 വധശിക്ഷ. 2015ന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്. ഇസ്ലാമിക് റിപ്പബ്ലിക്കിൽ വധശിക്ഷ വർധിച്ചുവെന്ന് മനുഷ്യാവകാശ സംഘടനകളായ ഇറാൻ ഹ്യൂമൻ റൈറ്റ്‌സും, ടുഗെദർ എഗെയ്ൻസ്റ്റ് ദ ഡെത്ത് പെനാൽറ്റിയും നേരത്തെ ആരോപിച്ചിരുന്നു. 2022-ൽ ഇറാൻ തൂക്കിലേറ്റിയവരുടെ എണ്ണം 43 ശതമാനമായാണ് വർധിച്ചിരുന്നത്.

ഐഎച്ച്ആറിന്‍റെ കണക്കുകൾ പ്രകാരം, 2021ല്‍ ഇറാനിൽ 333 പേരെയാണ് വധിച്ചത്. ഇതിൽ 83 ശതമാനം കേസുകളുടെ കണക്കും അധികൃതർ പുറത്തുവിട്ടിട്ടില്ല. 2015-ൽ ഇറാന്‍ നടപ്പിലാക്കിയ 972 വധശിക്ഷകൾക്ക് ശേഷം രണ്ട് പതിറ്റാണ്ടിനിടെ 800ലധികം വധശിക്ഷകൾ രേഖപ്പെടുത്തിയത് ഇത് രണ്ടാം തവണയാണെന്ന് നോർവേ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്‌സും (IHR) പാരീസ് ആസ്ഥാനമായുള്ള ടുഗെദർ എഗെയ്ൻസ്റ്റ് ദ ഡെത്ത് പെനാൽറ്റിയും തയ്യാറാക്കിയ തങ്ങളുടെ സംയുക്ത റിപ്പോർട്ടിൽ പറയുന്നു.

2022 സെപ്റ്റംബറിൽ പൊലീസ് കസ്റ്റഡിയിൽ വെച്ച് അധികാരികളെ നടുക്കിയ മഹ്‌സ അമിനിയുടെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹത്തിലുടനീളം ഭീതി പടർത്താൻ ഇറാൻ വധശിക്ഷയെ ഉപയോഗിച്ചതായി മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു.

മഹ്സാ അമിനിയുടെ മരണത്തെ തുടർന്ന് സെപ്റ്റംബറോടെയാണ് ഇറാൻ വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ച് തുടങ്ങിയത്. ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാനിലെ മത പൊലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ അമിനി പിന്നീട് മരണപ്പെടുകയായിരുന്നു (Iran executed at least 834 people last year).

സെപ്റ്റംബർ 16നാണ് ഇറാൻ മതകാര്യ പൊലീസ് കസ്റ്റഡിയിൽ മഹ്‌സ അമിനി കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുൻപ് തലസ്ഥാന നഗരമായ ടെഹ്റാനിൽ നിന്ന് ഹിജാബ് ശരിയായി ധരിക്കാത്തതിന്‍റെ പേരിലായിരുന്നു അമിനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഹൃദയാഘാതം വന്നാണ് അമിനി മരിച്ചത് എന്നാണ് അധികൃതരുടെ വിശദീകരണം.

എന്നാൽ പൊലീസിന്‍റെ മർദ്ദനത്തിൽ ആണ് അമിനി കൊല്ലപ്പെട്ടതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. പിന്നാലെ, നിരവധി പ്ര​ക്ഷോഭകർ തടവിലാവുകയും അനേകം പേരെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്‌തു. പ്രക്ഷോഭത്തെ തുടർന്ന് മത പൊലീസ് സംവിധാനം ഇറാൻ പിൻവലിച്ചിരുന്നു.

രാജ്യത്ത് പ്രതിഷേധിക്കുന്നവരെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രക്ഷോഭകർക്ക് വധശിക്ഷ വിധിക്കുന്നത് എന്ന് ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് ആരോപിച്ചു. "സാമൂഹിക ഭയം വളർത്തുക എന്നത് ഭരണകൂടത്തിന്‍റെ അധികാരം നിലനിർത്താനുള്ള ഏക മാർഗമാണ്. വധശിക്ഷ അതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണമാണ്," ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് ഡയറക്‌ടർ മഹ്‌മൂദ് അമിരി മൊഗദ്ദാം റിപ്പോർട്ടിൽ പറഞ്ഞു. 834 എന്ന കണക്കിനെ "അമ്പരപ്പിക്കുന്ന ആകെത്തുക" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

രാഷ്ട്രീയപരമായാലും അല്ലെങ്കിലും ഇത്തരം വധശിക്ഷകൾ അം​ഗീകരിക്കാനാവില്ല എന്നും നിരന്തരമുള്ള ഈ വധശിക്ഷ നടപ്പിലാക്കൽ അവസാനിപ്പിക്കണം എന്നും മഹ്‌മൂദ് അമിരി മൊഗദ്ദാം പറഞ്ഞു. പ്രക്ഷോഭകരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത് ത‌ടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം എന്നും ആ ഇടപെടൽ ഇത്തരം വധശിക്ഷാ നടപടികൾ കുറയ്ക്കുന്നതിന് സഹായകമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു (Iran Justice Rights).

2022ലെ പ്രതിഷേധത്തിനിടെ സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട കേസുകളിൽ ഒമ്പത് പേരെയാണ് ഇറാൻ വധിച്ചത്. 2022 ൽ രണ്ട്, 2023 ൽ ആറ്, 2024 ൽ ഇതുവരെ ഒരാളെ എന്നിങ്ങനെയാണ് കണക്കുകള്‍. എന്നാൽ മറ്റ് കുറ്റങ്ങൾ ചുമത്തിയുള്ള വധശിക്ഷകളും വർധിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ.

"2023-ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട വധശിക്ഷകളുടെ എണ്ണത്തിൽ നാടകീയമായ വർദ്ധനവ് പ്രത്യേക ഉത്കണ്‌ഠ ഉളവാക്കുന്നതാണ്. ഇത് 471 ആയി ഉയർന്നു''. 2020 ൽ രേഖപ്പെടുത്തിയ കണക്കുകളേക്കാൾ 18 മടങ്ങ് ഈ കണക്ക് കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി വധിക്കപ്പെട്ടവരിൽ അധികവും വംശീയ ന്യൂനപക്ഷങ്ങളിലെ അംഗങ്ങളാണ്. പ്രത്യേകിച്ച് ഇറാന്‍റെ തെക്കുകിഴക്കൻ ഭാഗത്തുള്ള സുന്നി ബലൂച്ച് വിഭാഗങ്ങളിലുള്ളവര്‍. ബലൂച്ച് ന്യൂനപക്ഷത്തിലെ 167 അംഗങ്ങളെങ്കിലും മൊത്തത്തിൽ വധശിക്ഷയ്ക്ക് വിധേയരായി കഴിഞ്ഞിട്ടുണ്ട്. 2023ലെ ആകെ വധശിക്ഷയുടെ 20 ശതമാനം എടുത്ത് പരിശോധിച്ചാല്‍ അത് ഇറാനിലെ ആകെ ജനസംഖ്യയുടെ ഏകദേശം അഞ്ച് ശതമാനമാണ്.

യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈം (യുഎൻഒഡിസി)യുടെ പ്രതികരണമില്ലായ്‌മ ഇറാനിയൻ അധികാരികൾക്ക് തെറ്റായ സൂചനയാണ് നൽകുന്നതെന്ന് ഇസിപിഎം ഡയറക്‌ടർ റാഫേൽ ചെനുവിൽ ഹസൻ പറഞ്ഞു (Iran Justice Rights).

ഇറാനിലെ മിക്ക തൂക്കിക്കൊല്ലലുകളും ജയിലിന്‍റെ പരിധിക്കുള്ളിലാണ് നടപ്പിലാക്കുന്നത്. എന്നാൽ 2023 മുതൽ ഇറാനിൽ പൊതുസ്ഥലത്ത് തൂക്കിലേറ്റപ്പെടുന്നവരുടെ എണ്ണം 2022ലെതില്‍ നിന്നും മൂന്നിരട്ടിയായി വർദ്ധിച്ചു. ഏഴ് പേരെ പൊതു ഇടങ്ങളിൽ തൂക്കിലേറ്റി.

കുറഞ്ഞത് 22 സ്ത്രീകളെ വധിച്ചു. ഇത് കഴിഞ്ഞ ദശകത്തിലെ ഏറ്റവും ഉയർന്ന സംഖ്യയെയാണ് അടയാളപ്പെടുത്തുന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു. അവരിൽ 15 പേരെ കൊലക്കുറ്റം ചുമത്തിയാണ് തൂക്കിലേറ്റിയത്. പങ്കാളിയെ അല്ലെങ്കിൽ ബന്ധുവിനെ കൊല്ലുന്ന സ്ത്രീകൾ തൂക്കിലേറ്റപ്പെടുമെന്ന് എൻജിഒകൾ പണ്ടേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തൂക്കിലേറ്റപ്പെട്ട സ്ത്രീകളുടെ എണ്ണത്തിലും ഇറാൻ മുൻപന്തിയിലാണ്. 2010 മുതൽ 187 സ്ത്രീകളാണ് ഇറാനിൽ തൂക്കിലേറ്റപ്പെട്ടത്.

2023-ൽ നടപ്പിലാക്കിയ വധശിക്ഷകളുടെ 15 ശതമാനം മാത്രമേ ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളു. ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് സ്വന്തമായി നടത്തിയ രഹസ്യ അന്വേഷണത്തിലാണ് മറ്റ് വധശിക്ഷകൾ സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചത്.

വധശിക്ഷകള്‍ക്കെതിരെ അന്താരാഷ്ട്ര ഇടപെടലുകള്‍ ഇല്ലാത്തതാണ് പ്രശ്‌നം രൂക്ഷമാകാനും, കണക്കുകള്‍ വര്‍ദ്ധിക്കാനും കാരണം. പ്രത്യേകിച്ച് ഇസ്രായേലും ഹമാസും തമ്മിലുള്ള ഗാസ യുദ്ധത്തിലായിരുന്നു മറ്റ് രാഷ്ട്രങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത് ഇസ്ലാമിക് റിപ്പബ്ലിക്കിനെ കൂടുതൽ തൂക്കിലേറ്റലുകൾ നടത്താൻ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്‌തതെന്നും അമിരി മൊഗദ്ദാം ആശങ്ക പ്രകടിപ്പിച്ചു.

ഇറാനിലെ വധശിക്ഷകളോടുള്ള അന്താരാഷ്ട്ര സമൂഹത്തിൻ്റെ പ്രതികരണത്തിലെ പൊരുത്തക്കേട് ദൗർഭാഗ്യകരവും, അത് ഇറാനിലെ അധികാരികൾക്ക് തെറ്റായ സൂചനയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു (Iran executed at least 834 people last year).

ജനങ്ങളിൽ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്‌ടിക്കാനാണ് ഈ അരുംകൊലകളെന്ന് ഐഎച്ച് ആർ വ്യക്തമാക്കുന്നു. ഇറാനിലെ ഭരണകൂടത്തിനെതിരെ രാജ്യാന്തരതലത്തിൽ പ്രതിഷേധ ശബ്‌ദങ്ങളുയരാത്തതാണ് ഈ ക്രൂരതയ്ക്ക് കാരണമെന്നും ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.