ETV Bharat / international

പീഡനക്കേസില്‍ ഇന്ത്യൻ വംശജനായ ഗായകന് 3,000 സിംഗപ്പൂർ ഡോളർ പിഴ

പീഡനക്കേസില്‍ ഇന്ത്യൻ വംശജനായ ഗായകൻ ശിവബാലൻ ശിവ പ്രസാദ് മേനോന് പിഴ ശിക്ഷയിട്ട് സിംഗപ്പൂർ കോടതി.

3000 ഡോളർ പിഴ ചുമത്തി  ഗായകൻ ശിവബാലൻ ശിവ പ്രസാദ് മേനോന്  Molesting A Female Crew Member  Indian Origin Singer Fined
മദ്യപിച്ചെത്തിയ ഇന്ത്യൻ വംശജനായ ഗായകന് 3,000 സിംഗപ്പൂർ ഡോളർ പിഴ ചുമത്തി
author img

By PTI

Published : Feb 6, 2024, 12:53 PM IST

സിംഗപ്പൂര്‍ : സിംഗപ്പൂരിലെ പീഡനകേസില്‍ ഇന്ത്യൻ വംശജനായ ഗായകൻ ശിവബാലൻ ശിവ പ്രസാദ് മേനോന് 3,000 സിംഗപ്പൂർ ഡോളർ പിഴ ചുമത്തിയതായി റിപ്പോർട്ട് (Indian Origin Singer Fined Singapore $3,000 For Molesting A Female Crew Member). 2002ല്‍ റിപ്പോർട്ട് ചെയ്‌ത കേസിലാണ് നടപടി. ഒരു ഷോയ്ക്ക് ശേഷം വനിത പ്രൊഡക്ഷൻ അംഗത്തെ പീഡിപ്പിച്ചതിനാണ് ശിക്ഷ. മദ്യപിച്ചെത്തിയാണ് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.

സംഭവം നടന്ന ദിവസം, രാത്രി 12.20 ന് ഷോ അവസാനിച്ചു. അതിനുശേഷം ഇരയും ഒരു പുരുഷ സുഹൃത്തും കാമ്പസിന്‍റെ ബേസ്‌മെന്‍റ് 1 ൽ ലിഫ്റ്റിനായി കാത്തിരുന്നു. ലിഫ്റ്റ് തുറന്ന് പുറത്തേക്ക് വന്ന പ്രതി ഇരയെ കണ്ടപ്പോൾ അവളുടെ താടിയെല്ലില്‍ പിടിച്ച് ചുംബിക്കുകയും, ഉപദ്രവിക്കുകയും ചെയ്‌തുവെന്നാണ് കേസ്. ഇതിനിടെ ഇരയുടെ സുഹൃത്ത് സംഭവത്തില്‍ ഇടപെടുകയും പെൺകുട്ടിയുമായി അവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറിപ്പോകുകയും ചെയ്‌തു.

എന്നാല്‍ ഉപദ്രവിക്കാൻ ശ്രമിച്ച ശേഷവും നാല്‍പ്പത്തിരണ്ടുകാരനായ ഗായകൻ ശിവബാലൻ ശിവ പ്രസാദ് മേനോൻ മദ്യപിക്കുന്നത് ഇരയും സുഹൃത്തും കണ്ടിരുന്നു. അതിനു ശേഷമാണ് പെൺകുട്ടി ഗായകന് എതിരെ പരാതി നല്‍കിയത്. സിംഗപ്പൂർ നിയമപ്രകാരം മൂന്ന് വർഷം വരെ തടവോ പിഴയോ ചൂരൽ ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ് ശിവബാലൻ ശിവ പ്രസാദ് മേനോൻ ചെയ്‌തത്.

ALSO READ : 'പീഡനത്തിനിരയായ 9ാം ക്ലാസുകാരിയുടെ ആത്മഹത്യ';പ്ലസ്‌ വണ്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.