ETV Bharat / international

'തെരഞ്ഞെടുപ്പില്‍ ജയിച്ചത് ഞങ്ങള്‍'; ഇമ്രാന്‍ ഖാന്‍റെ 'എഐ വീഡിയോ' പുറത്തുവിട്ട് പിടിഐ

പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടി ജയിച്ചത് തങ്ങളാണെന്ന് വാദവുമായി പിടിഐ. എഐ സഹായത്തോടെ തയ്യാറാക്കിയ ഇമ്രാന്‍ ഖാന്‍റെ വീഡിയോയിലാണ് പിടിഐ വാദം.

Imran Khan AI Video  Pakistan Election  Pakistan Election Result  ഇമ്രാന്‍ ഖാൻ എഐ വീഡിയോ  പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് ഫലം
Imran Khan AI Video
author img

By ETV Bharat Kerala Team

Published : Feb 10, 2024, 2:31 PM IST

ഇസ്‌ലാമാബാദ് : പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പില്‍ സസ്‌പെൻസ് തുടരുകയാണ് (Pakistan Election Result 2024). തെരഞ്ഞെടുപ്പില്‍ താന്‍റെ പാര്‍ട്ടി ജയിച്ചെന്ന് അവകാശവാദമുന്നയിച്ച് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് (Nawas Sharif) നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ വിജയിച്ചത് തങ്ങളാണെന്ന് പറയുന്ന ഇമ്രാന്‍ ഖാന്‍റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് പാകിസ്ഥാന്‍ തെഹ്‌രീക ഇൻസാഫ് (PTI).

നിലവില്‍ ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്‍റെ വീഡിയോ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് തയ്യാറാക്കിയിരിക്കുന്നത് (Imran Khan AI Video Claim PTI Victory In Pakistan). വോട്ടര്‍മാരോട് ഇമ്രാന്‍ ഖാന്‍ നന്ദി പറയുന്ന കൃത്രിമ വീഡിയോയില്‍ നവാസ് ഷെരീഫിനെയും പിടിഐ കടന്നാക്രമിക്കുന്നുണ്ട്. എന്‍റ വിശ്വാസങ്ങള്‍ക്കൊപ്പമാണ് പാകിസ്ഥാനിലെ ജനത നിന്നത്.

വോട്ടെടുപ്പ് ദിനത്തിലെ ജനപങ്കാളിത്തം പലരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. ബുദ്ധിശൂന്യനായ ഒരു വ്യക്തിയാണ് നവാസ് ഷെരീഫ്. തന്‍റെ പാര്‍ട്ടി പല സ്ഥലങ്ങളിലും പിന്നില്‍ നിന്ന സമയത്താണ് അദ്ദേഹം വിജയപ്രസംഗം നടത്തിയത്. അത് ആരും അംഗീകരിക്കുന്ന കാര്യമല്ലെന്നും ഇമ്രാന്‍ ഖാന്‍റെ എഐ വീഡിയോയില്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ ഐക്യ സര്‍ക്കാരിനായി എതിര്‍ പാര്‍ട്ടികളുടെ സന്നദ്ധത കഴിഞ്ഞ ദിവസം നവാസ് ഷെരീഫ് തേടിയിരുന്നു. തങ്ങളാണ് തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്നും രാജ്യത്തെ രക്ഷപ്പെടുത്തേണ്ടത് തങ്ങളുടെ കടമയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. മുറിവേറ്റ രാഷ്‌ട്രത്തെ തിരികെ കൊണ്ടുവരാന്‍ തങ്ങളോടൊപ്പം എല്ലാവരും ഉണ്ടാകണം എന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

അതേസമയം, പാകിസ്ഥാനിലെ 252 സീറ്റുകളുടെ ഫലമാണ് നിലവില്‍ പുറത്തുവന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 96 ഇടങ്ങള്‍ പിടിഐ പിന്തുണയില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ പിടിച്ചെടുത്തതായാണ് വിവരം. നവാസ് ഷെരീഫിന്‍റെ പാര്‍ട്ടി 72 സീറ്റിലും ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 52 സീറ്റിലും വിജയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

133 സീറ്റിന്‍റെ ഭൂരിപക്ഷമാണ് പാകിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. എന്നാല്‍, ഇതിനോടകം തന്നെ പിടിഐ ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പില്‍ ജയിച്ചവരില്‍ പലരും ഒളിവിലും മറ്റും കഴിയുന്ന സാഹചര്യത്തില്‍ നേരിട്ടുള്ള യോഗങ്ങള്‍ നടന്നിട്ടുണ്ടാവില്ലെന്നാണ് കരുതുന്നതെന്ന് കേന്ദ്ര ഇൻഫർമേഷൻ സെക്രട്ടറി റൗഫ് ഹസൻ അറിയിച്ചു.

Also Read : പാകിസ്ഥാനില്‍ തൂക്കുസഭ? വിജയം അവകാശപ്പെട്ട് ഇമ്രാന്‍ ഖാനും നവാസ് ഷെരീഫും; അന്തിമ ഫലം പ്രഖ്യാപിക്കാതെ ഇസിപി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.