ETV Bharat / international

അമേരിക്കൻ പ്രതിരോധ വകുപ്പിനുവേണ്ടിയുള്ള ചരക്കുകപ്പൽ ആക്രമിച്ച് ഹൂതികൾ ; നീക്കം പരാജയപ്പെടുത്തിയെന്ന് യുഎസ് - ഹൂതി ആക്രമണം

ചെങ്കടലിൽ ആക്രമണം തുടർന്ന് ഹൂതി വിമതർ. അമേരിക്കയുടെ രണ്ട് ചരക്കുകപ്പലുകളെ ആക്രമിച്ചു. ഹൂതി ആക്രമണം പരാജയപ്പെടുത്തിയെന്ന് യുഎസ് സൈന്യം.

Houthi attack agaist US  Houthi attack in red sea  ഹൂതി ആക്രമണം  ഹൂതി വിമതർ
Houthis Attacked US Flagged Ships in Red Sea
author img

By ETV Bharat Kerala Team

Published : Jan 25, 2024, 10:19 AM IST

ജറുസലേം: ചെങ്കടലിലെ ബാബ്-എല്‍-മാന്‍ഡെബ് കടലിടുക്കില്‍ രണ്ട് അമേരിക്കല്‍ ചരക്കു കപ്പലുകളെ ആക്രമിച്ച് ഹൂതി വിമതര്‍. യുഎസ് പ്രതിരോധ വകുപ്പിനും ആഭ്യന്തര വകുപ്പിനുമുള്ള ചരക്ക് കൊണ്ടുപോകുകയായിരുന്ന, ആഗോള കപ്പൽ ഭീമന്മാരായ മേഴ്‌സ്‌കിന്‍റെ ഡിട്രോയിറ്റ്, ചെസാപീക് എന്നീ കപ്പലുകളാണ് യെമനിലെ ഹൂതി വിമതര്‍ ആക്രമിച്ചത് (Houthis Attacked US Flagged Ships in Red Sea).

ആക്രമണം നടക്കവെ യുഎസ് നാവികസേന ഈ കപ്പലുകളെ അനുഗമിച്ചിരുന്നു. ഹൂതി ആക്രമണം തടയാൻ നാവികസേന ഒന്നിലധികം തവണ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. നിർണായകമായ ബാബ്-എല്‍-മാന്‍ഡെബ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം ഹൂതികൾ തുടര്‍ച്ചയായി തടസപ്പെടുത്തുന്നത് അമേരിക്കയെ കടുത്ത പ്രത്യാക്രമണങ്ങള്‍ക്ക് പ്രേരിപ്പിച്ചേക്കും (Maersk Ships Attacked By Houthis).

അതേസമയം ഹൂതികളുടെ ആക്രമണം തങ്ങളുടെ പ്രകൃതിവാതക വിതരണത്തെ ബാധിച്ചതായി ഖത്തർ മുന്നറിയിപ്പ് നൽകി. ലോകത്ത് ഏറ്റവുമധികം ദ്രവീകൃത പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഖത്തർ. അമേരിക്കയ്‌ക്കൊപ്പം ഖത്തറും ഹൂതികൾക്കെതിരെ രംഗത്തെത്തുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയേക്കും (Qatar Warns Houthi).

Also Read: ചരക്ക് കപ്പലുകള്‍ക്ക് ആക്രമണം; തിരിച്ചടിച്ച് അമേരിക്കയും ബ്രിട്ടനും, യെമനിലെ 12 ഹൂതി കേന്ദ്രങ്ങള്‍ ആക്രമിച്ചു

ഡാനിഷ് കപ്പല്‍ കമ്പനിയായ മേഴ്‌സ്‌ക് ഹൂതി ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നേരിട്ട യുഎസ് പതാകയുള്ള കണ്ടെയ്‌നർ കപ്പലുകള്‍ മെഴ്‌സ്‌ക് ഡിട്രോയിറ്റും മെഴ്‌സ്‌ക് ചെസാപീക്കും ആണെന്ന് കമ്പനി വ്യക്‌തമാക്കി. ജീവനക്കാര്‍ സുരക്ഷിതരാണെന്നും ആക്രമണം ചരക്കുകളെ ബാധിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.

"യാത്രാമധ്യേ രണ്ട് കപ്പലുകളും സ്ഫോടനങ്ങളെ അഭിമുഖീകരിച്ചതായി റിപ്പോർട്ട് ചെയ്‌തു. ഒപ്പമുണ്ടായിരുന്ന യുഎസ് നാവികസേനയുടെ അകമ്പടി കപ്പല്‍ ഒന്നിലധികം തവണ വെടിയുതിര്‍ത്തു. ജീവനക്കാരും, കപ്പലും, ചരക്കുകളും സുരക്ഷിതമാണ്. യുഎസ് നാവികസേന രണ്ട് കപ്പലുകളെയും തിരികെ ഏദൻ ഉൾക്കടലിലേക്ക് കൊണ്ടുചെന്നാക്കി." മേഴ്‌സ്‌ക് വ്യക്‌തമാക്കി. മേഴ്‌സ്‌കിന്‍റെ യുഎസ് ഘടകമായ മേഴ്‌സ്‌ക് ലൈൻ ആണ് ഈ കപ്പലുകൾ പ്രവർത്തിപ്പിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ മേഖലയിലെ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതായി കമ്പനി പറഞ്ഞു.

അതേസമയം യുഎസ് മിലിട്ടറിയുടെ സെൻട്രൽ കമാൻഡ് ഹൂതികൾക്കെതിരെ രംഗത്തെത്തി. ഹൂതികൾ മൂന്ന് കപ്പൽ വേധ ബാലിസ്‌റ്റിക് മിസൈലുകൾ തൊടുത്തതായി സെൻട്രൽ കമാൻഡ് ആരോപിച്ചു. “ഒരു മിസൈൽ കടലിൽ പതിച്ചു. മറ്റ് രണ്ട് മിസൈലുകളും വിജയകരമായി തടയുകയും യുഎസ്എസ് ഗ്രേവ്‌ലി കപ്പൽ അവയെ വെടിവെച്ച് വീഴ്ത്തുകയും ചെയ്‌തു." സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

Also Read: മുന്നറിയിപ്പ് അവഗണിച്ചു ; വീണ്ടും ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണവുമായി അമേരിക്ക

നവംബര്‍ മുതലാണ് ഹൂതികള്‍ ചെങ്കടലിലെ കപ്പലുകളെ ആക്രമിക്കാന്‍ തുടങ്ങിയത്. ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണങ്ങൾക്കും, ഹമാസിനെ ആക്രമിക്കുന്നതിനുള്ള തിരിച്ചടിയാണ് ഇതെന്നും ഹൂതികള്‍ വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.