ETV Bharat / international

ഇസ്രയേല്‍ ആക്രമണത്തില്‍ മുതിര്‍ന്ന നേതാവ് ഇബ്രാഹിം അഖില്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്‌ബുള്ള - IBRAHIM AQIL KILLED - IBRAHIM AQIL KILLED

എലൈറ്റ് റദ്വാന്‍ സേനയുടെ കമാന്‍ഡറാണ് കൊല്ലപ്പെട്ട ഇബ്രാഹിം അഖില്‍.

Israeli airstrike  Hezbollah  Elite Radwan Force  ഇബ്രാഹിം അകില്‍
Hezbollah confirms senior leader killed in Israeli airstrike (X)
author img

By ETV Bharat Kerala Team

Published : Sep 21, 2024, 9:29 AM IST

ബെയ്‌റൂട്ട് : ലെബനനിലെ ഹിസ്‌ബുള്ളയുടെ എലൈറ്റ് റദ്വാന്‍ സേനയുടെ കമാന്‍ഡര്‍ ഇബ്രാഹിം അഖില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ബെയ്‌റൂട്ടിലെ ദക്ഷിണ മേഖലയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്‌ബുള്ള നേതാവ് കൊല്ലപ്പെട്ടത്.

വിശുദ്ധപോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇബ്രാഹിം അലിയും അദ്ദേഹത്തിന്‍റെ സഹോദരന്‍മാരായ ധീരനായകന്‍മാരോടൊപ്പം രക്തസാക്ഷിതത്വത്തിലേക്ക് ചേര്‍ന്നിരിക്കുന്നു, വിശുദ്ധ പോരാട്ടവും ജോലിയും മുറിവുകളും ത്യാഗങ്ങളും വെല്ലുവിളികളും നേട്ടങ്ങളും വിജയങ്ങളുമെല്ലാം നിറഞ്ഞ അനുഗ്രഹീത ജീവിതത്തിന് ശേഷം. എന്നും ഹിസ്‌ബുള്ള കഴിഞ്ഞ ദിവസം പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഹിസ്‌ബുള്ളയുടെ അംഗങ്ങളായ മറ്റ് ഏഴ് പേരുടെ മൃതദേഹങ്ങള്‍ക്കൊപ്പമാണ് അഖിലിന്‍റെ മൃതദേഹവും കണ്ടെത്തിയത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എലൈറ്റ് റദ്വാന്‍ സേനയുടെ മുഴുവന്‍ അംഗങ്ങളും ചേര്‍ന്ന ഒരു യോഗത്തിലേക്ക് ഇസ്രയേല്‍ വ്യോമാക്രമണം നടത്തുകയായിരുന്നുവെന്ന് എംടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്‌തു. അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പ്രതിരോധ സേന തുടരുകയാണെന്നും സിന്‍ഹുവ വാര്‍ത്ത ഏജന്‍സി കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പതിനാല് പേര്‍ കൊല്ലപ്പെട്ടു. 66 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

Also Read: ലെബനൻ പേജർ സ്ഫോടനം: റിന്‍സണ്‍ ജോസ് ചതിക്കപ്പെട്ടെന്ന് സംശയിക്കുന്നതായി ബന്ധുവിന്‍റെ പ്രതികരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.