വാഷിങ്ടണ്‍: വരാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അഭിപ്രായ സർവേകളിൽ നിലവിലെ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് എതിരാളി ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ മുന്നിട്ട് നില്‍ക്കുന്നതായി റിപ്പോര്‍ട്ട്. അരിസോണ, മിഷിഗണ്‍, പെന്‍സില്‍വാനിയ തുടങ്ങിയ നിര്‍ണായക സംസ്ഥാനങ്ങളിലാണ് കമലയ്ക്ക് പ്രിയമേറെയുള്ളതെന്ന് വിവിധ സര്‍വേകള്‍ വ്യക്തമാക്കുന്നു.
മിഷിഗണില്‍ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലയ്ക്ക് നേരിയ മുന്‍തൂക്കമുണ്ടെന്ന് ഉമ്മാസ് ലോവെല്‍സ് സെന്‍റ് ഫോര്‍ പബ്ലിക് ഒപ്പിനിയനും, യുഗവും പുറത്ത് വിട്ട സര്‍വേയില്‍ പറയുന്നു. 43 ശതമാനത്തിനെതിരെ 48 ശതമാനം അഭിപ്രായ വോട്ടുകളാണ് ഗ്രേറ്റ് ലേക്ക് സ്‌റ്റേറ്റില്‍ കമല സ്വന്തമാക്കിയത്. ട്രംപിന് ഈ മാര്‍ജിന്‍ ഉയര്‍ത്തണമെങ്കില്‍ പോരാട്ടം ശക്തമാക്കണം. മിഷിഗണില്‍ അദ്ദേഹത്തിന് മോശം പ്രതിച്‌ഛായ ആണ് ഉള്ളത്. ഇതിനെ മറികടന്നെങ്കില്‍ മാത്രമേ കരുത്തരാക്കാനാകൂ എന്ന് ട്രംപിന്‍റെ പ്രചാരണച്ചുമതലയുള്ള കാസ്‌റ്ററോ കോര്‍ണെജോ പറഞ്ഞു.
പെന്‍സില്‍വാനിയയില്‍ 46 നെതിരെ 48 ശതമാനം വോട്ടുകളുമായാണ് കമല മുന്നിലുള്ളത്. തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണ്. ഇനിയും തീരുമാനമെടുത്തിട്ടില്ലാത്ത വോട്ടര്‍മാരും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. കമലയ്ക്ക് ട്രംപിനെ അപേക്ഷിച്ച് ജോര്‍ജിയയില്‍ നേരിയ മുന്‍തൂക്കമുണ്ടെങ്കിലും അരിസോണയില്‍ പിന്നിലാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ജോര്‍ജിയയില്‍ കമല 51 ശതമാനം അഭിപ്രായവോട്ടുകള്‍ നേടിയപ്പോള്‍ ട്രംപിന് 48 ശതമാനമേ നേടാനായുള്ളൂ. അരിസോണയില്‍ ട്രംപാണ് മുന്നിട്ട് നില്‍ക്കുന്നതെന്ന് ഫോക്‌സ് ന്യൂസിന്‍റെ അഭിപ്രായ സര്‍വേയില്‍ പറയുന്നു. ജോര്‍ജിയയിലെ വോട്ടിങ് ശതമാനം നേരെ തിരിച്ചാണ്. അതായത് ട്രംപ് 51 ശതമാനം അഭിപ്രായ വോട്ടുകള്‍ നേടിയപ്പോള്‍ കമലയ്ക്ക് 48 ശതമാനം വോട്ടാണ് കിട്ടിയത്.
രാജ്യ വ്യാപകമായി ട്രംപ് കമലയെക്കാള്‍ രണ്ട് ശതമാനം വോട്ടിന് പിന്നിലാണെന്നാണ് റിയല്‍ ക്ലിയര്‍ പൊളിറ്റിക്‌സ് പറയുന്നത്. ബാറ്റില്‍ ഗ്രൗണ്ട് സംസ്ഥാനങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കമലയ്ക്ക് ട്രംപിനെക്കാള്‍ കേവലം 0.3 ശതമാനം മാത്രമാണ് ഇവിടെ ലീഡ്.
Also Read: അടുത്ത അമേരിക്കന്‍ ഭരണകൂടവും വിദേശനയവും