ഗാസ: മാസങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം ഇസ്രയേല്‍ നഗരമായ ടെൽ അവീവിലേക്ക് വീണ്ടും ഹമാസിന്‍റെ മിസൈലാക്രമണം. ഗാസ മുനമ്പിൽ നിന്ന് മിസൈലുകളും റോക്കറ്റുകളും തൊടുത്തുവിട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതുവരെ ആളപായം സ്ഥിരീകരിച്ചിട്ടില്ല. സയണിസ്റ്റ് കൂട്ടക്കൊലയ്‌ക്കെതിരായ ആക്രമണമാണ് ഇതെന്ന് ഹമാസ് അറിയിച്ചു.
മിസൈൽ ആക്രമണം നടത്തിയ വിവരം ഹമാസിന്‍റെ സൈനിക സേനയായ അൽ-ഖസ്സാം ബ്രിഗേഡ്‌സ് ആണ് പുറത്തുവിട്ടത്. തൊടുത്തു വിട്ട മിസൈലുകളിൽ പലതിനെയും ഇസ്രയേൽ തകർത്തതായും റിപ്പോർട്ടുകളുണ്ട്. ഇസ്രായേലിലെ നഗരങ്ങളിൽ റോക്കറ്റ് സൈറണുകൾ മുഴങ്ങിയിരുന്നു.
ഹമാസ് ഭീകരരുടെ ആക്രമണത്തിൽ 1,000ൽ അധികം ആളുകൾ കൊല്ലപ്പെട്ടു. പലസ്‌തീൻ ഭരണകൂടത്തിൻ്റെ കണക്കനുസരിച്ച്, ഗാസ മുനമ്പിലെ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 35,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.
Also Read: ഹമാസുമായി ബന്ദി കരാർ ചർച്ചകൾ പുനരാരംഭിക്കാൻ ഇസ്രയേൽ