ETV Bharat / international

ഗാസയില്‍ മഞ്ഞുരുകുന്നു? യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥരെ സമീപിച്ചെന്ന് ഹമാസ് - Israel Gaza war

author img

By ETV Bharat Kerala Team

Published : Jul 4, 2024, 5:03 PM IST

ഗാസയിലെ ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥരുമായി ചർച്ച നടത്തി ഹമാസ്. ഹമാസിന്‍റെ പ്രതികരണം ഇതുവരെ നൽകിയതിൽ ഏറ്റവും മികച്ചതെന്ന് ഇസ്രായേൽ.

HAMAS CONSULTED MEDIATOR TO END WAR  ISRAEL GAZA  ഇസ്രായേൽ ഹമാസ് യുദ്ധം  യുദ്ധം അവസാനിപ്പിക്കാൻ ചർച്ച
Representative Image (ETV Bharat)

ഗാസ : ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ ഖത്തറി, ഈജിപ്ഷ്യൻ മധ്യസ്ഥരുമായി കൂടിയാലോചന നടത്തിയതായി ഹമാസ് അറിയിച്ചു. പലസ്‌തീൻ ജനതയ്‌ക്കെതിരായ ആക്രമണം തടയാൻ മധ്യസ്ഥർക്ക് തങ്ങൾ ചില ആശയങ്ങൾ കൈമാറിയെന്ന് ഹമാസ് അവരുടെ പ്രസ്‌താവനയിൽ പറഞ്ഞുവെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

മധ്യസ്ഥർ വഴി ഹമാസിന്‍റെ നിര്‍ദ്ദേശങ്ങൾ തങ്ങൾക്ക് ലഭിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. ഹമാസിന്‍റെ നിര്‍ദ്ദേശങ്ങൾ ഇസ്രായേൽ വിലയിരുത്തുമെന്നും ശേഷം അതിനോട് പ്രതികരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹമാസിന്‍റെ പുതിയ പ്രതികരണം ഇതുവരെ നൽകിയതിൽ ഏറ്റവും മികച്ചതാണെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

എന്നിരുന്നാലും, "ഗാസയിലെ ഇസ്രായേൽ സാന്നിധ്യം, തടവുകാരുടെ പ്രശ്‌നം തുടങ്ങിയ ചില വിഷയങ്ങളിൽ ഇപ്പോഴും വ്യക്തത ആവശ്യമാണെന്ന്" ചില വൃത്തങ്ങൾ പറഞ്ഞു. വെടിനിർത്തൽ കരാറിലെത്താൻ ഇസ്രായേലുമായി പരോക്ഷ ചർച്ച പുനരാരംഭിക്കുന്നതിന് യുഎസിൽ നിന്ന് പുതിയ ഓഫർ ലഭിച്ചതായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഹമാസ് പറഞ്ഞിരുന്നു.

Also Read: 'ഇത് യുദ്ധമല്ല വംശഹത്യ'; ഗാസയിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ പ്രതികരിച്ച് സീതാറാം യെച്ചൂരി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.