ETV Bharat / international

'ഹലോ ഫ്രം മെലോഡി ടീം'; മോദിക്കൊപ്പം സെൽഫിയെടുത്ത് മെലോണി- വീഡിയോ വൈറല്‍ - MODI GEORGIA MELONI SELFIE

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് നരേന്ദ്ര മോദിയ്‌ക്കൊപ്പമുള്ള സെൽഫി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഹലോ ഫ്രം മെലോഡി ടീം  MELODI SELFI  ജി 7  PM MODI GEORGIA MELONI ജി 7
Italian Prime Minister Giorgia Meloni With Prime Minister Narendra Modi (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 15, 2024, 10:24 PM IST

ഹൈദരാബാദ് : ജി7 ഉച്ചകോടി ഇറ്റലിയിൽ സമാപിച്ചു. സമാപനത്തിന് ശേഷം ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം എടുത്ത സെല്‍ഫി വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്. "ഹലോ ഫ്രം മെലോഡി ടീം" എന്ന ഹാഷ്‌ടാഗോടുകൂടി ജോർജിയ മെലോണിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഏതാനും സെക്കൻഡ് മാത്രമുള്ള വീഡിയോ 'ഹലോ ഫ്രം മെലോഡി ടീം', എന്നു പറഞ്ഞുകൊണ്ട് കൈവീശിക്കാണിച്ചാണ് മെലോണി പകര്‍ത്തിയത്. ഇതുകേട്ട് ചിരിച്ചുകൊണ്ട് മോദിയും ക്യാമറയ്ക്ക് നേരെ കൈവീശി കാണിക്കുന്നത് കാണാം. കഴിഞ്ഞ വർഷം ഡിസംബറിൽ ദുബായിൽ നടന്ന COP28 ന് ശേഷം, ഉച്ചകോടിക്കിടെ ഇരു നേതാക്കളും ഒരു സെൽഫി ക്ലിക്ക് ചെയ്‌തിരുന്നു. മെലോഡി എന്ന ഹാഷ്‌ടാഗിനൊപ്പം COP28 ലെ നല്ല സുഹൃത്തുക്കൾ എന്ന അടിക്കുറിപ്പോടെ മെലോണി ആ സമയത്ത് പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രം എക്‌സിൽ പങ്കുവെച്ചിരുന്നു.

ഇറ്റലിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉഭയകക്ഷി യോഗത്തെ സംബന്ധിച്ചിടത്തോളം, പ്രധാനമന്ത്രി മോദിയും മെലോണിയും ഇന്ത്യ-ഇറ്റലി സ്ട്രാറ്റജിക് പാർട്‌ണർഷിപ്പിന്‍റെ പതിവ് ഉയർന്ന രാഷ്‌ട്രീയ സംഭാഷണത്തിൽ സംതൃപ്‌തി രേഖപ്പെടുത്തുകയും പുരോഗതി അവലോകനം ചെയ്യുകയും ചെയ്‌തു.

Also Read : ജി 7 ഉച്ചകോടി: യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി - PM Modi Meet UN Chief Guterres

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.