പാരീസ്: ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി ഫ്രാന്‍സ്. ഇന്നലെയാണ് (മാര്‍ച്ച് 4) ഫ്രഞ്ച് പാര്‍ലമെന്‍റ് ഇതിന് അംഗീകാരം നല്‍കിയത്. ഫ്രഞ്ച് പാര്‍ലമെന്‍റിന്‍റെ ഇരുചേമ്പറുകളും ഇതേ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ അംഗീകരിച്ചതോടെയാണ് ബില്ല് പാര്‍ലമെന്‍റില്‍ പാസായത്.
പാര്‍ലമെന്‍റിലെ ഇരുസഭകളും സംയുക്ത സമ്മേളനം ചേര്‍ന്ന് അന്തിമവോട്ടെടുപ്പ് നടത്തിയതോടെയാണ് ബില്ല് പാസായത്. നേരത്തെ ഭേദഗതി ബില്ലിന് ഫ്രഞ്ച് സെനറ്റിന്‍റെ അംഗീകാരം ലഭിച്ചിരുന്നു.പാര്‍ലമെന്‍റിന്‍റെ ഉപരിസഭയായ സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 267 അംഗങ്ങള്‍ അനൂകൂലമായും 50 പേര്‍ എതിര്‍ത്തും വോട്ട് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വീണ്ടും അന്തിമ വോട്ടെടുപ്പ് നടന്നത്.
അന്തിമ വോട്ടെടുപ്പില്‍ അംഗീകാരം ലഭിച്ചാല്‍ ബില്‍ നിയമമാകുമെന്ന് നേരത്തെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞിരുന്നു. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ഫ്രാന്‍സിലെ നടപടി. ഗര്‍ഭച്ഛിദ്രം സ്‌ത്രീകളുടെ അവകാശമാണെന്ന വിധി 2022ല്‍ യുഎസ് സുപ്രീംകോടതി മരവിപ്പിച്ചിരുന്നു.
തിങ്കളാഴ്‌ച (മാര്‍ച്ച് 4) പാര്‍ലമെന്‍റ് നടപടിക്രമങ്ങളുടെ അവസാന ഘട്ടത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഭേദഗതിയിലൂടെ ഗര്‍ച്ഛിദ്രം ഫ്രാന്‍സിലെ സ്‌ത്രീകള്‍ നല്‍കുന്ന സ്വാതന്ത്യമാണ്. നിയമ നിര്‍മാണത്തിലെ ചരിത്രപരമായ ചുവടുവയ്‌പ്പായി ഇതിനെ കരുതപ്പെടുന്നു.
സ്‌ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്യം നല്‍കുന്ന ഈ ഭേദഗതിയുടെ അംഗീകാരം സര്‍ക്കാര്‍ ആഘോഷിക്കുമെന്ന് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു. അന്താരാഷ്‌ട്ര വനിത ദിനമായ വെള്ളിയാഴ്‌ച ഇതിനായി പ്രത്യേക പരിപാടികള്‍ സര്‍ക്കാര്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഗര്‍ഭച്ഛിദ്രത്തിനുള്ള സ്വാതന്ത്യം അംഗീകരിച്ചുവെങ്കിലും ഫ്രാന്‍സിലെ രാഷ്‌ട്രീയത്തില്‍ വളരെയധികം ഭിന്നിപ്പുണ്ടാക്കുന്ന വിഷയമാകുകയാണിപ്പോള്‍ ഈ ഭേദഗതി.