ഗ്രീൻവിച്ച് : ഇംഗ്ലണ്ടിലെ ഒ2 അരീനയ്‌ക്ക് സമീപം ഫിലിം സെറ്റിൽ വൻ സ്‌ഫോടനം. വാഹനങ്ങൾ കത്തി നശിച്ചു. ചിത്രീകരണത്തിന്‍റെ ഭാഗമായി ഉണ്ടാക്കിയ സ്‌ഫോടനത്തിന് പിന്നാലെ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. പൊതുജനങ്ങൾക്ക് ഭീഷണി ഇല്ലെന്ന് ന്യൂഹാം പൊലീസ് അറിയിച്ചു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ന്യൂഹാം പൊലീസ് എക്‌സിൽ ഒരു പോസ്റ്റ് പങ്കുവച്ചു.
'ഗ്രീൻവിച്ചിലെ ഒ2 അരീനയ്‌ക്ക് സമീപം സ്‌ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇത് കാനിങ് ടൗൺ ഇ16 ഏരിയയിൽ മുൻകൂട്ടി ആസൂത്രണം ചെയ്‌ത ചിത്രീകരണത്തിന്‍റെ ഭാഗമാണ്, ഇതിന് അപകട സാധ്യത ഇല്ലാത്തതിനാൽ പൊതുജനങ്ങൾ ഭയപ്പെടേണ്ടതില്ല' -പോസ്റ്റിൽ പറയുന്നു.
4 massive explosions near the O2 Arena in Newham, East London on Saturday with huge clouds of black smoke over River Thames. Police confirm it's part of the film set. #London #explosion #uk #O2_Arena #police #newham #Thames pic.twitter.com/MJre8a5hB6
— GeoTechWar (@geotechwar) September 1, 2024
നിയന്ത്രണാതീതമായ സ്‌ഫോടനമാണ് സിൽവർടൗണിൽ തീ പടർത്തിയതെന്ന് ലണ്ടൻ ഫയർ ബ്രിഗേഡ് വെളിപ്പെടുത്തി. എക്‌സിൽ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് ലണ്ടൻ അഗ്നിശമനസേന പറഞ്ഞു. 'സിൽവർടൗണിലെ തീപിടിത്തം ഒരു ഫിലിം സെറ്റിലെ നിയന്ത്രിത സ്ഫോടനത്തെ തുടർന്ന് ഉണ്ടായതാണ്. അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ വേഗത്തിൽ പ്രവർത്തിച്ചു, ഇപ്പോൾ അത് നിയന്ത്രണവിധേയമാണ്' -അവർ കുറിച്ചു.
#UPDATE : A " controlled explosion" on a london film set sparked a fire that destroyed a van and damaged two other vehicles near the o2 arena.
— upuknews (@upuknews1) September 1, 2024
the london fire brigade (lfb) said they had sent 25 firefighters and four fire engines to the scene, near dock road and trinity buoy… pic.twitter.com/8Zu0U3uBs2
'ഒരു വാൻ, കാറുകൾ, ലോറികൾ എന്നിവ തീപിടിത്തത്തിൽ നശിച്ചു. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.' സിൽവർടൗണിലെ ഡോക്ക് റോഡിലെ ഓപ്പൺ എയർ യാർഡിൽ നാല് ഫയർ എഞ്ചിനുകളും 25 ഓളം അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.