ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരന്‍റെ ഭാര്യ കേറ്റ് മിഡില്‍ടണ്‍ എവിടെയെന്ന ചോദ്യമാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഉയര്‍ത്തുന്നത്. മരിച്ചു പോയ സ്വന്തം ഭര്‍തൃമാതാവ് ഡയാന രാജകുമാരിയെ പോലെ ഇവര്‍ക്കുമൊരു രാജകീയ ത്രികോണപ്രണയമുണ്ടോയെന്ന ചോദ്യം പോലും ഇവര്‍ ഉയര്‍ത്തി. ഇപ്പോഴത്തെ രാജ്ഞിയുമായി ഇവര്‍ക്ക് ഇടങ്ങേറുവല്ലതുമുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം ഇവര്‍ ചില വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയതോടെ ഈ മാധ്യമങ്ങള്‍ക്ക് ഇവരോട് വലിയ അനുതാപവുമായി. തലക്കെട്ടുകള്‍ കുറ്റപ്പെടുത്തലുകളില്‍ നിന്ന് സഹതാപത്തിലേക്ക് മാറി. ചിലര്‍ ഒരുപടി കൂടി കടന്ന് തങ്ങള്‍ രാജകുമാരിക്ക് ഒപ്പമെന്ന ബാനറുകള്‍ പോലും ഇറക്കി.
ഇവിടെയാണ് വലിയൊരു ചോദ്യമുയരുന്നത് പ്രശസ്‌ത വ്യക്തികള്‍ക്കും സ്വകാര്യതകളില്ലേ? അവരുടെ പൊതുജീവിതവും സ്വകാര്യ അവകാശങ്ങളും തമ്മിലൊരു അതിര്‍ത്തി വേണ്ടതല്ലേ? ഇത്തരക്കാര്‍ അര്‍ബുദം പോലൊരു പ്രവചിക്കാനാകാത്ത അസുഖവുമായി പോരാടുമ്പോഴെങ്കിലും ഇവര്‍ക്ക് സ്വകാര്യത ആവശ്യമല്ലേ?
താന്‍ ചികിത്സയുടെ ആദ്യ ഘട്ടത്തിലാണെന്നാണ് വെയില്‍സ് രാജകുമാരി കാതറിന്‍ വ്യക്തമാക്കിയിരിക്കുന്നത്. കീമോതെറാപ്പിയിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. ഏത് തരം അര്‍ബുദമാണെന്ന കാര്യം ഇപ്പോഴും അവര്‍ വെളിപ്പെടുത്തിയിട്ടില്ല. ജനുവരിയില്‍ വയറില്‍ ഒരു വലിയ ശസ്‌ത്രക്രിയ നടത്തിയതോടെയാണ് രോഗം തിരിച്ചറിഞ്ഞത്.
രാജകീയ പ്രൗഢിയോടെ തന്നെയാണ് കേറ്റ് രോഗവിവരം വെളിപ്പെടുത്തുന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്‍റെ മൂന്ന് കുട്ടികള്‍ക്കാണ് താന്‍ പ്രാധാന്യം നല്‍കിയിരുന്നതെന്നും അവരെ തന്‍റെ അവസ്ഥയെക്കുറിച്ച് ബോധ്യപ്പെടുത്തുക എന്നതിനായിരുന്നു മുന്‍ഗണന നല്‍കിയതെന്നും അത് കൊണ്ടാണ് രോഗവിവരം വെളിപ്പെടുത്താന്‍ വൈകിയത് എന്നുമാണ് കേറ്റ് വ്യക്തമാക്കിയിരിക്കുന്നത്.
ഇത്തരമൊരു ജീവിത മാറ്റം സ്വകാര്യമായി സൂക്ഷിക്കാന്‍ ഈ ദമ്പതികള്‍ക്ക് അവകാശമില്ലേ? അവരുടെ സ്ഥിതി വെളിപ്പെടുത്തിയില്ലെങ്കിലും ആര്‍ക്കും അവരോട് വിരോധമൊന്നും തോന്നേണ്ട കാര്യമില്ല. കേറ്റ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന വ്യക്തിയോ അധികാരത്തിലുള്ള വ്യക്തിയുടെ പങ്കാളിയോ അല്ല. അതുകൊണ്ട് തന്നെ അവരുടെ ആരോഗ്യം പൊതുചര്‍ച്ച ആക്കേണ്ട കാര്യവുമില്ല. അവര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കിലും ആശുപത്രി അധികൃതരില്‍ നിന്ന് ഒരു പക്ഷേ നമുക്ക് ഇക്കാര്യങ്ങള്‍ അറിയാന്‍ സാധിച്ചേനെ.
ആദ്യ ഘട്ടത്തില്‍ തനിക്ക് അര്‍ബുദമില്ലെന്ന് തന്നെയായിരുന്നു കരുതിയിരുന്നതെന്ന് കേറ്റ് വീഡിയോയില്‍ പറയുന്നു. എന്നാല്‍ തുടര്‍ പരിശോധനകളില്‍ അര്‍ബുദം സ്ഥിരീകരിക്കുകയായിരുന്നു. രാജകുമാരി എന്‍ഡോമെട്രിയോസിസിന് ചികിത്സയിലായിരുന്നു എന്നാണ് ഒരു മുതിര്‍ന്ന ഡോക്‌ടര്‍ വെളിപ്പെടുത്തിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
ഗര്‍ഭപാത്രത്തിലെ ആവരണങ്ങള്‍ പോലുള്ള കോശങ്ങള്‍ ഗര്‍ഭപാത്രത്തിന് പുറത്തേക്ക് വളരുന്ന അവസ്ഥയാണിത്. ആര്‍ത്തവ സമയത്തും മറ്റും വലിയ വേദനയുണ്ടാക്കുന്ന അവസ്ഥയാണിത്. ഗര്‍ഭം ധരിക്കാനും ഇത് മൂലം ബുദ്ധിമുട്ടുണ്ടാകുന്നു. അപകടകമല്ലെന്ന് തോന്നുന്ന ഈ കോശങ്ങള്‍ ചിലപ്പോള്‍ അര്‍ബുദമായി പരിണമിക്കുന്നു. അതേസമയം, ഇതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണ്. ചിലപ്പോള്‍ ശസ്‌ത്രക്രിയ മറ്റ് വല്ല കാരണങ്ങള്‍ കൊണ്ടുമാകാം.
രാജകുടുംബത്തിന്‍റെ പിന്നാലെയുള്ള ലോകത്തിന്‍റെ ഈ പാച്ചില്‍ നൂറ്റാണ്ടുകളായി തുടരുന്നതാണ്. ലോകമെമ്പാടുമുള്ള പ്രശസ്‌തരും പൊതുരംഗത്ത് നില്‍ക്കുന്നവരും കടുത്ത നിരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്നു.
കഴിഞ്ഞ മാസം നമ്മുടെ രാജ്യത്തെ ഒരു വ്യവസായിയുടെ വീട്ടില്‍ നടന്ന വിവാഹ പൂര്‍വ്വ ആഘോഷങ്ങളിലും ഇത്തരം ചില മാധ്യമ വിചാരണകള്‍ അരങ്ങേറിയിരുന്നു. വരന്‍റെ ഭാരത്തെ സംബന്ധിച്ചായിരുന്നു മാധ്യമങ്ങളുടെ ചര്‍ച്ച. വരന്‍റെ ഭാരം കൂടിയോ കുറഞ്ഞോ കൂടിയെങ്കില്‍ എന്ത് കൊണ്ട്? കുറഞ്ഞെങ്കില്‍ എങ്ങനെ തുടങ്ങി വിവിധ കാര്യങ്ങള്‍ ചര്‍ച്ചയായി.
ചിലരുടെ ആരോഗ്യ കാര്യത്തില്‍ മാധ്യമങ്ങള്‍ നടത്തുന്ന ഊഹാപോഹക്കഥകള്‍ ഒരു ഗ്ലാമറൈസ്‌ഡ് പരദൂഷണമാണെന്ന് പ്രശസ്‌ത പോഷകാഹാര വിദഗ്‌ദ ശിഖ ശര്‍മ്മ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയോ പ്രസിഡന്‍റോ പോലുള്ള ആരുടെയെങ്കിലും കാര്യമാണ് ഇത്തരത്തില്‍ ചര്‍ച്ച ചെയ്യുന്നതെങ്കില്‍ നമുക്ക് മനസിലാക്കാം, കാരണം അത് ദേശീയ പ്രാധാന്യമുള്ള വിഷയമാണ്. ഓരോ വ്യക്തിയുടെയും ശരീരം വ്യത്യസ്‌തമാണ്. അത് കൊണ്ട് തന്നെ ഒരു വ്യക്തിക്ക് അദ്ദേഹത്തിന്‍റേതായ ഇടം നല്‍കുക. ശാരീരിക അധിക്ഷേപിക്കലുകളും അപകീര്‍ത്തിപ്പെടുത്തലുകളും അവസാനിപ്പിക്കാനും ഡോ ശിഖ പറയുന്നു.
ആരോഗ്യ റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ തനിക്ക് നേരിടേണ്ടി വന്ന ഒരനുഭവവും തൗഫീഖ് റഷീദ് കുറിക്കുന്നു. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങിന് നേരിട്ട ഒരു ആരോഗ്യ അടിയന്തരാവസ്ഥയെക്കുറിച്ചായിരുന്നു തനിക്ക് എഴുതേണ്ടി വന്നത്. 2009 ജനുവരിയിലാണ് സംഭവം. വളരെ സങ്കീര്‍ണമായ ഒരു ബൈപാസ് ശസ്‌ത്രക്രിയയിലൂടെയാണ് അദ്ദേഹത്തിന് കടന്ന് പോകേണ്ടി വന്നത്. മിടിക്കുന്ന ഹൃദയത്തിലാണ് ശസ്‌ത്രക്രിയ ഇതേക്കുറിച്ച് ലോകത്തോട് പറഞ്ഞ് എനിക്ക് ഏറെ മേനി നടിക്കാമായിരുന്നു.
എന്നാല്‍, റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ യാതൊരു ഊഹാപോഹങ്ങള്‍ക്കും പക്ഷേ ഇടമില്ലായിരുന്നു. താന്‍ പ്രധാനമന്ത്രിയുടെ ഡോക്‌ടറെ നേരില്‍ വിളിച്ച് വിവരങ്ങള്‍ തേടി നൂറ് ശതമനം സ്ഥിരീകരിച്ച് മാത്രമായിരുന്നു വാര്‍ത്തകള്‍ നല്‍കിയിരുന്നതെന്നും തൗഫീഖ് വിശദീകരിക്കുന്നു. ഒരിക്കലും ഒരു പൊതു പ്രവര്‍ത്തകരുടെയും പൊതുജനങ്ങള്‍ അറിയേണ്ടാത്ത ഒരു സ്വകാര്യ വിവരങ്ങളും താന്‍ എഴുതിയിട്ടില്ലെന്നും തൗഫീഖ് വ്യക്തമാക്കുന്നു. 2011ല്‍ ഒരു യുവ ക്രിക്കറ്റ് താരത്തിന് അപൂര്‍വ ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചു. ക്രിക്കറ്റ് രംഗത്തെ അദ്ദേഹത്തിന്‍റെ അസാന്നിധ്യം ചര്‍ച്ചയായി. തന്‍റെ പക്കല്‍ അദ്ദേഹത്തിന്‍റെ രോഗവിവരങ്ങള്‍ എത്തിയെന്നും തൗഫീഖ് റഷീദ് വെളിപ്പെടുത്തുന്നു.
ലോകത്തോട് അദ്ദേഹത്തിന്‍റെ ജീവിതത്തിലെ കാര്യങ്ങള്‍ പറയേണ്ടത് എന്‍റെ ഉത്തരവാദിത്തമാണെന്ന് തോന്നി. താന്‍ നിരന്തരം വാര്‍ത്തകള്‍ നല്‍കാന്‍ തുടങ്ങി. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്‍റെ വീട്ടുകാരുടെ അഭ്യര്‍ഥന മാനിച്ച് താന്‍ ജോലി ചെയ്‌ത് കൊണ്ടിരുന്ന പത്രം അതേക്കുറിച്ച് വാര്‍ത്തകള്‍ നല്‍കുന്നത് നിര്‍ത്തിവച്ചു.
തനിക്ക് ഏറെ നിരാശ തോന്നിയെന്നും തൗഫീഖ് വെളിപ്പെടുത്തുന്നു. എന്നാല്‍ പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പത്രത്തിന്‍റെ നിലപാടായിരുന്നു ശരിയെന്ന് തനിക്ക് മനസിലായി. വീണ്ടും വീണ്ടും വാര്‍ത്തകള്‍ നല്‍കിയിരുന്നെങ്കില്‍ എനിക്ക് എന്നോട് തന്നെ പൊറുക്കാനാകുമായിരുന്നില്ല.
ഒരു പതിറ്റാണ്ടിനിപ്പുറം എന്‍റെ തലയില്‍ ധാരാളം വെള്ളി മുടികള്‍ ഉണ്ടായിരിക്കുന്നു. ഇപ്പോള്‍ തനിക്ക് മനസിലാകുന്നുണ്ട് താനല്ല ആ കഥകള്‍ പറയേണ്ടിയിരുന്നത്. ആ കളിക്കാരന്‍ തന്നെ തന്‍റെ കഥകള്‍ ലോകത്തോട് മാസങ്ങള്‍ക്ക് ശേഷം പറയണമായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ കഥകള്‍ നിരവധി പേര്‍ക്ക് പ്രചോദനമാണ്.
അതിജീവനത്തിനായി അദ്ദേഹം നടത്തിയ പോരാട്ടത്തിന്‍റെ കഥകള്‍ ആയിരക്കണക്കിന് പേര്‍ക്ക് മാര്‍ഗനിര്‍ദ്ദേശമാകുന്നു. കേറ്റ് തന്‍റെ രോഗവുമായി ഒന്ന് താതാദ്മ്യം പ്രാപിച്ച ശേഷമാകാമായിരുന്നു ഈ വെളിപ്പെടുത്തല്‍. അഭ്യൂഹങ്ങളും അപവാദ കഥകളും ഭര്‍ത്താവിനോടുള്ള വിശ്വാസ്യതയും ഒക്കെയാകും അവരുടെ ഇത്തരമൊരു തുറന്ന് പറച്ചിലിന് അവരെ നിര്‍ബന്ധിതയാക്കിയത്.
അതുമല്ലെങ്കില്‍ വലിയ ഞെട്ടല്‍ എന്ന് പറഞ്ഞ തിനെ നേരിടാന്‍ വേണ്ട കരുത്ത് അവര്‍ ആര്‍ജ്ജിച്ചുണ്ടാകാം. ഇതിലൂടെ ലോകമെമ്പാടും നിന്നുള്ള പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും അവര്‍ ആഗ്രഹിക്കുകയുമാകാം.
താന്‍ ഇപ്പോഴത്തെ രാജവംശത്തിന്‍റെ ആരാധകനൊന്നുമല്ല. തന്‍റെ താത്പര്യങ്ങളെല്ലാം ഡയാനയില്‍ അവസാനിച്ചിരുന്നുവെന്നും തൗഫീഖ് പറയുന്നു. എങ്കിലും കേറ്റിന് എളുപ്പം രോഗം ഭേദമാകട്ടെ എന്നും അദ്ദേഹം ആശംസിക്കുന്നു.