ETV Bharat / international

അഫ്‌ഗാനിസ്ഥാനിൽ ഭൂചലനം; റിക്‌ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി - EARTHQUAKE IN AFGHANISTAN

ബദഖ്‌ഷാൻ മേഖലയിൽ 4.3 തീവ്രതയിലുളള ഭൂചലനമാണ് ഉണ്ടായത്. ഇന്ത്യൻ സമയം രാവിലെ 9:58നായിരുന്നു ഭൂചലനം റിപ്പോര്‍ട്ട് ചെയ്‌തത്.

അഫ്‌ഗാനിസ്ഥാനിൽ ഭൂചലനം  AFGHANISTAN EARTHQUAKE  EARTHQUAKE MAGNITUDE 4 3  EARTHQUAKE IN BADAKHSHAN
Earthquake of Magnitude 4.3 jolts Afghanistan (ANI)
author img

By ANI

Published : Nov 23, 2024, 4:11 PM IST

ബദഖ്‌ഷാൻ: അഫ്‌ഗാനിസ്ഥാനിൽ ഭൂചലനം. ബദഖ്‌ഷാൻ മേഖലയിൽ റിക്‌ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്‍റർ ഓഫ് സീസ്‌മോളജി (എൻസിഎസ്) റിപ്പോർട്ട് ചെയ്‌തു. ഇന്ത്യൻ സമയം രാവിലെ 9:58നാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്‍റർ ഓഫ് സീസ്‌മോളജിയുടെ കണക്കനുസരിച്ച് 150 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്.

അതേസമയം കഴിഞ്ഞദിവസം പുലർച്ചെയും ബദഖ്‌ഷാൻ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഈ ആഴ്‌ച ആദ്യം മേഖലയിൽ റിക്‌ടർ സ്കെയിലിൽ 4.4, 3.9 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. മാത്രമല്ല കഴിഞ്ഞ മാസം പത്തിലധികം ഭൂചലനങ്ങളാണ് ഈ മേഖലയിൽ ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഓഫ് സീസ്മോളജി റിപ്പോർട്ട് ചെയ്‌തു.

അഫ്‌ഗാനിസ്ഥാനിലുടനീളം ഉണ്ടാകുന്ന ഭൂകമ്പങ്ങൾ രാജ്യത്തെ നിരവധി പ്രവിശ്യകളെയും പൗരന്മാരെയും ബാധിച്ചതായി ടോളോ ന്യൂസിന്‍റെ സമീപകാല റിപ്പോർട്ടുകളിൽ പറയുന്നു. ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസിന്‍റെയും റെഡ് ക്രസൻ്റിൻ്റെയും റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും കൂടുതൽ കാലാവസ്ഥ ദുർബലമായ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന രാജ്യമാണ് അഫ്‌ഗാനിസ്ഥാൻ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2023 ഒക്‌ടോബറിൽ ഹെറാത്തിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉൾപ്പെടെ 400 ഓളം ഭൂകമ്പങ്ങൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ഒക്‌ടോബറിൽ, ഐക്യരാഷ്‌ട്രസഭയുടെ അസിസ്‌റ്റൻസ് മിഷൻ ഇൻ അഫ്‌ഗാനിസ്ഥാനിൽ (United Nations Assistance Mission in Afghanistan) ദുരന്ത സാധ്യത കുറയ്ക്കുന്നതിനായി, അഫ്‌ഗാനിസ്ഥാന് കൂടുതൽ അന്താരാഷ്‌ട്ര പിന്തുണ ആവശ്യപ്പെട്ടിരുന്നു.

Also Read: ഗുജറാത്തിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.