ETV Bharat / international

സ്വകാര്യ സ്‌കൂൾ അധ്യാപകർക്കും ഗോൾഡന്‍ വിസ; പ്രഖ്യാപനവുമായി ദുബായ് - GOLDEN VISA FOR TEACHERS IN UAE

രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മികച്ച അധ്യാപകർക്ക് ഗോൾഡന്‍ വിസ നൽകുമെന്ന് ദുബായ്. ലോക അധ്യാപക ദിനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

GOLDEN VISA  UAE  അധ്യാപകർക്ക് ഗോൾഡന്‍ വിസ  ദുബായ്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 6, 2024, 9:41 AM IST

ദുബായ്: രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മികച്ച അധ്യാപകർക്ക് ഗോൾഡന്‍ വിസ നല്‍കുമെന്ന പ്രഖ്യാപനവുമായി ദുബായ്. യുഎഇ ഉപപ്രധാനമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ലോക അധ്യാപക ദിനത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദേശപ്രകാരമാണ് തീരുമാനം. ദുബായില്‍ അധ്യാപകരായി ജോലി ചെയ്യുന്ന നിരവധി പ്രവാസി മലയാളികൾക്ക് പ്രഖ്യാപനം ഏറെ ഗുണം ചെയ്യും.

എജ്യുക്കേഷൻ 33 എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനവും. ദുബായിലെ സ്വകാര്യ നഴ്‌സറികൾ, സ്‌കൂളുകൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അധ്യാപകർക്കാണ് ഗോൾഡൻ വിസ അംഗീകാരം നൽകുക. വിദ്യാർഥികളെ പ്രചോദിപ്പിക്കുകയും കുട്ടികളിൽ പഠനാനുഭവങ്ങളെ സമ്പന്നമാക്കുകയും ചെയ്യുന്ന അധ്യാപകരെയാണ് ആദരിക്കുക എന്നതാണ് പുതിയ തീരുമാനം കൊണ്ട് ലക്ഷ്യമിടുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

"ലോക അധ്യാപക ദിനത്തിൽ, എല്ലാ അധ്യാപകർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു. ഭാവി തലമുറയെ വളർത്തിയെടുക്കുന്നതിലും പുരോഗതിയിലേക്ക് നയിക്കുന്നതിലും നിങ്ങൾ വഹിക്കുന്ന പങ്കിനെ ഞങ്ങൾ വിലമതിക്കുകയാണ്. അധ്യാപകരുടെ സംഭാവനകൾ ദുബായ്‌യുടെ വികസനത്തെ പിന്തുണയ്ക്കുന്നതായിരിക്കും". ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് പറഞ്ഞു.

ഗോൾഡൻ വിസയും മാനദണ്ഡങ്ങളും അപേക്ഷ പ്രക്രിയ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കെഎച്ച്ഡിഎ വെബ്‌സൈറ്റിൽ ലഭ്യമാണ്. യുഎഇയിൽ അധ്യാപകരെ ആദരിക്കുന്നതിൻ്റെ ഭാഗമായി ഒട്ടേറെ സംരംഭങ്ങൾ നടപ്പാക്കുന്നുണ്ട്. അടുത്തിടെയാണ് എല്ലാവർഷവും ഫെബ്രുവരി 28 എമിറാത്തി വിദ്യാഭ്യാസ ദിനമായി ആചരിക്കാൻ യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്‌തത്. വിദ്യാഭ്യാസമേഖലയിലെ എല്ലാവരെയും ഈ ദിവസം ആദരിക്കും.

Also Read: ഇന്ത്യയിലും വിദേശത്തുമായി 45,000 തൊഴിലവസരങ്ങൾ; കേരള നോളജ് ഇക്കോണമി മിഷൻ അപേക്ഷ ക്ഷണിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.