ETV Bharat / international

ഇസ്രായേലിലെ പടര്‍ന്നുപിടിച്ച് വെസ്‌റ്റ്‌ നൈൽ വൈറസ്; മരണസംഖ്യ 15 ആയി, 17 പേർ ഗുരുതരാവസ്ഥയിൽ - WEST NILE FEVER DEATH TOLL

പ്രധാനമായും പക്ഷികളിൽ കാണപ്പെടുന്ന ഒരു വൈറസ് മൂലമാണ് വെസ്‌റ്റ് നൈൽ പനി ഉണ്ടാകുന്നത്. രോഗം ബാധിച്ച പക്ഷികളിൽ നിന്ന് കൊതുകിലൂടെയാണ് മനുഷ്യരിലേക്കും മറ്റ് മൃഗങ്ങളിലേക്കും പകരുന്നത്.

author img

By ETV Bharat Kerala Team

Published : Jul 10, 2024, 7:48 PM IST

WEST NILE FEVER  വെസ്‌റ്റ്‌ നൈൽ വൈറസ്  ISRAEL PANDEMIC  ഇസ്രായേൽ വെസ്‌റ്റ്‌ നൈൽ വൈറസ്
Representative Image (ETV Bharat)

ജറുസലേം: ഇസ്രായേലിൽ പടർന്നുപിടിച്ച വെസ്റ്റ് നൈൽ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. മെയ് ആദ്യ വാരം മുതൽ സ്‌ഥിരീകരിച്ച കേസുകളുടെ എണ്ണം 299 ൽ എത്തിയതായി ശിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.

ഇസ്രായേലിൻ്റെ മധ്യമേഖലയിലാണ് ഭൂരിഭാഗം കേസുകളുടെയും രോഗനിർണയം നടത്തിയത്. വടക്കൻ നഗരമായ ഹൈഫയിലെ റാംബാം ഹോസ്‌പിറ്റൽ വ്യാഴാഴ്‌ച അസുഖം ബാധിച്ച രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റ് നൈൽ പനി ബാധിച്ച 17 രോഗികൾ നിലവിൽ ഗുരുതരാവസ്ഥയിലാണെന്ന് ഇസ്രായേലിലെ മാരിവ് ദിനപത്രം റിപ്പോർട്ട് ചെയ്‌തു.

പ്രധാനമായും പക്ഷികളിൽ കാണപ്പെടുന്ന ഒരു വൈറസ് മൂലമാണ് വെസ്റ്റ് നൈൽ പനി ഉണ്ടാകുന്നത്. രോഗം ബാധിച്ച പക്ഷികളിൽ നിന്ന് കൊതുകിലൂടെയാണ് മനുഷ്യരിലേക്കും മറ്റ് മൃഗങ്ങളിലേക്കും പകരുന്നത്. പനി, തലവേദന, തളർച്ച, സന്ധികളിലും പേശികളിലും വേദന, ചെങ്കണ്ണ്, വയറിളക്കം എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ.

Also Read: ഇസ്രായേലിന് ഭീഷണിയായി വെസ്‌റ്റ് നൈൽ വൈറസ്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.