ETV Bharat / international

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇടിഞ്ഞ് ചൈനയുടെ ജനസംഖ്യാ വളര്‍ച്ച, സര്‍ക്കാരിനും സമ്പദ്ഘടനയ്ക്കും വെല്ലുവിളി - CHINAS POPULATION FALLS

ജനസംഖ്യ തകര്‍ച്ചയില്‍ ജപ്പാനടക്കമുള്ള മിക്ക കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമൊപ്പം ചൈന മൂന്ന് കൊല്ലം മുമ്പാണ് ഇടംപിടിച്ചത്.

CHINA ECONOMY  BEIJING  largest population  older people
People walk past a sculpture of the Chinese Communist Party flag at the Museum of the Communist Party of China, in Beijing on Jan. 14, 2025 (AP)
author img

By ETV Bharat Kerala Team

Published : Jan 17, 2025, 2:27 PM IST

തായ്‌വാന്‍: ചൈനയുടെ ജനസംഖ്യാ വളര്‍ച്ച തുടര്‍ച്ചയായ മൂന്നാം വര്‍ഷവും താഴേക്ക്. ചൈനീസ് സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യം നേരിടുന്ന ജനസംഖ്യാ വെല്ലുവിളിയാണ് ഇത് വ്യക്തമാക്കുന്നത്.

രാജ്യത്തെ വാര്‍ദ്ധക്യം ബാധിച്ച ജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും തൊഴിലെടുക്കാനാകുന്ന പ്രായത്തിലുള്ളവരുടെ എണ്ണം കുറയുകയും ചെയ്യുന്നുവെന്ന വലിയ പ്രതിസന്ധി രാജ്യം നേരിടുന്ന പശ്ചാത്തലത്തിലാണ് ജനസംഖ്യാ വളര്‍ച്ചയില്‍ കുറവുണ്ടായിരിക്കുന്നത്. 2024 അവസാനം രാജ്യത്തെ ജനസംഖ്യ 1,408 ബില്യനിലെത്തി നില്‍ക്കുകയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13.9 ലക്ഷം കുറവാണ് ജനസംഖ്യയിലുണ്ടായിട്ടുള്ളത്. ലോകമെമ്പാടും പ്രത്യേകിച്ച് ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോങ്, തുടങ്ങിയ മറ്റ് രാജ്യങ്ങളുടെ ജനനനിരക്കിലും കുത്തനെ ഇടിവ് സംഭവിച്ചിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ചൈന മൂന്ന് വര്‍ഷം മുമ്പാണ് ജപ്പാനടക്കമുള്ള രാജ്യങ്ങള്‍ക്ക് സമാനമായ ജനസംഖ്യ വളര്‍ച്ചയിലേക്ക് എത്തിച്ചേര്‍ന്നത്. എല്ലാരാജ്യങ്ങളിലെയും കാരണങ്ങള്‍ ഏതാണ്ട് സമാനമാണ്. ജീവിതച്ചെലവേറിയതോടെ യുവാക്കള്‍ വിവാഹവും പുതുതലമുറ സൃഷ്‌ടിക്കലും ഒഴിവാക്കുന്നു. ഇവര്‍ ഉന്നത പഠനത്തിലും തൊഴിലിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ജനസംഖ്യാ വളര്‍ച്ചയെ പിന്നോട്ടടിക്കുന്നു.

ആയൂര്‍ ദൈര്‍ഘ്യം കൂടുന്നത് പക്ഷേ ജനനനിരക്കിന് യാതൊരു സ്വാധീനവും ചെലുത്തുന്നുമില്ല. ചൈനയെപ്പോലുള്ള രാജ്യങഅങള്‍ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നില്ലെന്നതും വെല്ലുവിളിയാണ്.

ദീര്‍ഘകാലം ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമെന്ന പദവി കയ്യടക്കിയിരുന്ന രാജ്യമാണ് ചൈന. അധിനിവേശങ്ങളും വെള്ളപ്പൊക്കമടക്കമുള്ള പ്രകൃതി ദുരന്തങ്ങളും അതിജീവിച്ചാണ് ചൈന ഈ പദവി കയ്യാളിയിരുന്നത്. ദക്ഷിണ ചൈനയിലെ പ്രധാന ഭക്ഷണം അരിയും വടക്കന്‍ ചൈനയില്‍ ഗോതമ്പുമാണ്.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ 1949ല്‍ രാജ്യത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. മൂന്ന് പതിറ്റാണ്ട് കൊണ്ട് വലിയ കുടുംബങ്ങളിലൂടെ രാജ്യത്തെ ജനസംഖ്യ ഇരട്ടിയായി. വര്‍ഷങ്ങള്‍ക്ക് ശേഷം കാര്‍ഷിക വ്യാവസായിക, സാംസ്‌കാരിക വിപ്ലവങ്ങള്‍ക്ക് കാരണമായ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാമ്പത്തിക പ്രത്യയശാസ്‌ത്രമായ 'ഗ്രേറ്റ് ലീപ് ഫോര്‍വേഡ്' നെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് പട്ടിണിയിലും മറ്റും ജീവന്‍ നഷ്‌ടമാകുകയും നിരവധി പേരെ വധശിക്ഷയ്ക്ക് വിധേയമാക്കുകയും ചെയ്തെങ്കിലും രാജ്യത്തെ ജനസംഖ്യ വളര്‍ന്ന് കൊണ്ടേ ഇരുന്നു. കാര്‍ഷിക മേഖലയിലെ പരിഷ്ക്കാരങ്ങള്‍ ലക്ഷ്യമിട്ടാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മാവോ സെ തൂങിന്‍റെ നേതൃത്വത്തില്‍ ഗ്രേറ്റ് ലീപ് ഫോര്‍വേഡ് ആവിഷ്ക്കരിച്ച് നടപ്പാക്കിയത്. എന്നാലിത് കൊടുംപട്ടിണിക്കും കൊലപാതകങ്ങള്‍ക്കും സാമ്പത്തിക തകര്‍ച്ചയ്ക്കുമാണ് വഴിവച്ചത്. 1958നും 60നുമിടയിലാണ് രാജ്യം ഈ പരിഷ്ക്കാരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഇക്കാലത്താണ് ചരിത്രത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സമാധാന കാലത്ത് കൊല്ലപ്പെട്ടത്.

എന്നാല്‍ സാംസ്‌കാരിക വിപ്ലവകാലത്തിന്‍റെ അന്ത്യത്തിലും മാവോ സെ തുങിന്‍റെ മരണത്തിനും ശേഷം കമ്യൂണിസ്റ്റുകള്‍ രാജ്യത്തെ വന്‍ ജനസംഖ്യയില്‍ ആശങ്കാകുലരായി. ഇത്രയും വലിയ ജനതയെ പോറ്റാന്‍ രാജ്യത്തിന് ശേഷിയില്ലെന്നും തിരിച്ചറിഞ്ഞ് ഒറ്റകുട്ടി നയം നടപ്പാക്കി.

ഇതൊരിക്കലും ഒരു നിയമം ആയിരുന്നില്ല. മറിച്ച് സ്‌ത്രീകള്‍ ഒരു കുഞ്ഞിന് വേണ്ടി അപേക്ഷ നല്‍കണമെന്നതായിരുന്നു വ്യവസ്ഥ. ഇത് ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷകളാണ് നേരിടേണ്ടി വരിക. ഇവരെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും ജനന നിയന്ത്രണ പ്രക്രിയകള്‍ക്കും കനത്ത പിഴകള്‍ക്കും അടക്കം വിധേയമാക്കി. അപേക്ഷ നല്‍കാത്ത സ്‌ത്രീകളുടെ കുഞ്ഞുങ്ങള്‍ക്ക് ഒരു തിരിച്ചറിയല്‍ നമ്പരും നല്‍കപ്പെട്ടു. അവരെ പൗരത്വത്തില്‍ നിന്ന് ഒഴിവാക്കി.

ഗ്രാമീണ ചൈനയില്‍ ആണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള താത്‌പര്യം വര്‍ദ്ധിച്ചു. രണ്ട് കുട്ടികള്‍ അവിടെ അനുവദനീയവുമായിരുന്നു. സ്‌ത്രീകള്‍ ആര്‍ത്തവം സംബന്ധിച്ച തെളിവുകളും ഹാജരാക്കണമെന്ന വ്യവസ്ഥയുണ്ടായി. രാജ്യമെങ്ങും കുറച്ച് കുഞ്ഞുങ്ങള്‍, മികച്ച കുഞ്ഞുങ്ങള്‍ എന്ന മുദ്രാവാക്യം മുഴങ്ങി.

പെണ്‍ഭ്രൂണഹത്യ രാജ്യത്ത് വ്യാപകമായി. രാജ്യത്ത് ഗര്‍ഭച്ഛിദ്രം നിയമവിധേയമാണെങ്കിലും അനധികൃത സ്‌കാനിങ് കേന്ദ്രങ്ങള്‍ പെരുകി. ഇതെല്ലാം ചൈനയുടെ ലിംഗ അനുപാതത്തെ സാരമായി ബാധിച്ചു. നൂറ് പെണ്‍കുട്ടികള്‍ക്ക് നിരവധി മടങ്ങ് എന്ന തോതില്‍ രാജ്യത്ത് ആണ്‍കുട്ടികളുണ്ടായി. ഇത് രാജ്യത്ത് സാമൂഹ്യ അസ്ഥിരത സൃഷ്‌ടിച്ചു. നൂറ് സ്‌ത്രീകള്‍ക്ക് 104.34 പുരുഷന്‍മാര്‍ എന്നതാണ് നിലവില്‍ രാജ്യത്തെ ഔദ്യോഗിക അസന്തുലിത ലിംഗ നിരക്ക്. എന്നാല്‍ ചില സ്വതന്ത്ര ഏജന്‍സികള്‍ നല്‍കുന്ന കണക്കുകള്‍ ഇതിലുമേറെ വലുതാണ്.

2023ലാണ് ചൈനയില്‍ ദശകത്തിലെ ഏറ്റവും വലിയ ജനനനിരക്ക് കുറവ് സംഭവിച്ചത്. അതേ വര്‍ഷം തന്നെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയിലേക്ക് എത്തുകയും ചെയ്‌തു.

വൃദ്ധ ജനതയുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന, തൊഴില്‍സേനയുടെ ഇടിവ്, ഉപഭോഗവിപണിയുടെ ശോഷണം, വിദേശത്തേക്കുള്ള കുടിയേറ്റം എന്നിവ ചൈനയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നു.

അതേസമയം സൈനികമേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിലുമുള്ള ചെലവുകള്‍ വര്‍ദ്ധിക്കുന്നത് തുടരുന്നു. ചൈനയുടെ നേരത്തെ തന്നെ തകര്‍ന്ന സാമൂഹ്യ സംവിധാനം കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോയ്ക്കൊണ്ടിരിക്കുന്നു. പെന്‍ഷന്‍ സംവിധാനത്തിലേക്ക് യാതൊരു സംഭാവനകളും നല്‍കാന്‍ ചൈന തയാറാകുന്നില്ല.

രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്നും അറുപത് വയസിന് മുകളിലുള്ളവരാണ്. മൊത്തം ജനസംഖ്യയുടെ 22 ശതമാനമായ 3101 ലക്ഷംപേര്‍. കുട്ടികളില്ലാത്തതതും കുറച്ച് കുട്ടികള്‍ മാത്രമുള്ളതുമായ വിദ്യാലയങ്ങളും കിന്‍റര്‍ ഗാര്‍ട്ടനുകളും ഇതിനകം തന്നെ വയസായവരുടെ അഭയ കേന്ദ്രങ്ങളാക്കി മാറ്റിക്കഴിഞ്ഞു.

ഇപ്പോഴും ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി തുടരുന്ന ചൈനയുടെ ഭാവി പക്ഷേ അത്ര ശോഭനമല്ലെന്നാണ് അവിടെ നിന്ന് വരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. ചൈന കൂടുതല്‍ ധനികരായി മാറും മുമ്പും കൂടുതല്‍ വൃദ്ധരായി മാറുകയാണ്. ജനസംഖ്യാ വര്‍ധന പ്രോത്സാഹിപ്പിക്കാനായി മൂന്ന് കുട്ടികളുള്ളവര്‍ക്ക് നല്‍കുന്ന സഹായധനവും വീട്ട് ചെലവുമെല്ലാം വലിയ ഓളമൊന്നും രാജ്യത്ത് സൃഷ്‌ടിച്ചിട്ടില്ല.

ഇതിനിടയിലും രാജ്യം നഗരവത്കൃത സമൂഹമായി മാറിക്കൊണ്ടിരിക്കുന്നു. പത്ത് ദശലക്ഷം പേര്‍ നഗരങ്ങളിലേക്ക് ചേക്കേറി. നഗരവത്ക്കരണ നിരക്ക് മുന്‍ വര്‍ഷത്തേതില്‍ നിന്ന് 67 ശതമാനമായാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

Also Read: ബ്രഹ്‌മപുത്രയിലെ ചൈനയുടെ കൂറ്റന്‍ അണക്കെട്ട്; ഇന്ത്യ നദീതടത്തിലെ സംസ്ഥാനങ്ങളുടെ ആശങ്ക ചൈനയുമായി പങ്കിടും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.