ചന്ദ്രന് തൊട്ടരികില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ചൈനയുടെ ചാങ്‌ഇ-6 ദൗത്യം. രണ്ട് കിലോ സാമ്പിളാണ് വീണ്ടും പരിശോധക്കായി ശേഖരിച്ചതെന്ന് ചൈന നാഷണൽ സ്പേസ് അഡ്‌മിനിസ്ട്രേഷൻ അറിയിച്ചു. ചാങ്‌ഇ-6 ദൗത്യം ആദ്യം ശേഖരിച്ച 1935.3 ഗ്രാം സാമ്പിളില്‍ വിസ്‌കോസ് ഉള്ളതായി കണ്ടെത്തിയെന്നും ഇതേ തുടര്‍ന്ന് ഇതിനെ കുറിച്ച് പഠിക്കാനാണ് വീണ്ടും സാമ്പിള്‍ ശേഖരിച്ചതെന്നും ലൂണാർ എക്സ്പ്ലോറേഷൻ ആൻഡ് സ്പേസ് എഞ്ചിനീയറിങ് സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ ജി.പിങ് പറഞ്ഞു.
സാമ്പിള്‍ ശേഖരിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചാങ്‌ഇ-6 ദൗത്യത്തിന്‍റെ വക്താവ് കൂടിയായ പിങ്. ശേഖരിച്ച സാമ്പിളുകള്‍ ഉപയോഗിച്ച് വിദഗ്‌ധര്‍ ഗവേഷണങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത് മൂന്നാം തവണയാണ് ചന്ദ്രനില്‍ നിന്നും പഠനങ്ങള്‍ക്ക് വേണ്ടി സംഘം സാമ്പിളുകള്‍ ശേഖരിക്കുന്നത്. ചൈനയുടെ ചാന്ദ്ര പര്യവേക്ഷണ നേട്ടങ്ങള്‍ ഓരോന്നും സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടുമെന്നും പിങ് വ്യക്തമാക്കി.
ചാങ്ഇ-5 ദൗത്യം തിരികെയെത്തിച്ച സാമ്പിളുകളെ കുറിച്ചുള്ള ആഴത്തിലുള്ള ഗവേഷണത്തിലൂടെ ചന്ദ്ര രൂപീകരണം, പരിണാമം, ബഹിരാകാശ കാലാവസ്ഥ, വിഭവ വിനിയോഗം എന്നിവയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ചാങ്ഇ-5 ദൗത്യത്തിലൂടെയാണ് ആദ്യമായി ചന്ദ്രന്‍റെ മറുവശത്ത് നിന്നും സാമ്പിള്‍ ശേഖരിക്കുന്നത്. മെയ് 3നാണ് ചാങ്ഇ-5 പേടകം ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത്. സാമ്പിളുകള്‍ ശേഖരിച്ച് ജൂണ്‍ 25നാണ് പേടകം തിരിച്ചെത്തിയത്.