ബമാകോ : ബുർക്കിനാ ഫാസോയുടെ അതിർത്തിക്കടുത്തുള്ള മാലിയിലെ ഗ്രാമത്തിൽ സായുധ സംഘം നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. ഞായറാഴ്‌ച (ജൂലൈ 21) വൈകുന്നേരമാണ് സംഭവം. ഡെംബോ ഗ്രാമത്തിലെ കൃഷിയിടത്തിൽ ആളുകൾ ജോലി ചെയ്‌തു കൊണ്ടിരിക്കെയാണ് സായുധ സംഘം ആക്രമണം നടത്തിയതെന്ന് മേയർ ബങ്കാസ് മൗലേ ഗിൻ്റോ പറഞ്ഞു.
മധ്യ മാലിയിൽ ഇത്തരത്തിലുളള ആക്രമണങ്ങൾ പതിവായിക്കൊണ്ടിരിക്കുകയാണ്. ഞായറാഴ്‌ച നടന്ന ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. എന്നാൽ ജൂലൈയിൽ ഒരു വിവാഹ ചടങ്ങിനിടെയുണ്ടായ ആക്രമണത്തിൽ അന്നത്തെ ദിവസം 21 പേർ കൊല്ലപ്പെട്ടിരുന്നു. സമാനമായ രീതിയിൽ ആക്രമണം നടത്തുന്നതിനാൽ അൽ-ഖ്വയ്‌ദയുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പായ ജെഎൻഐഎം ആകാമെന്ന് സംശയിക്കുന്നുണ്ട്.
Also Read: യെമൻ തുറമുഖത്ത് ഇസ്രയേല്‍ വ്യോമാക്രമണം; 3 പേർ കൊല്ലപ്പെട്ടു, 87 പേര്‍ക്ക് പരിക്ക്