ഇസ്‌ലാമാബാദ് (പാകിസ്ഥാൻ): ഷെയ്ഖുപുരയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ഷെയ്ഖുപുരയിലെ പാണ്ടൂർ ഗ്രാമത്തിനടുത്തുള്ള ഫറൂഖാബാദ് നഗരത്തിലാണ് സംഭവം. വാഹനത്തിന്‍റെ അമിതവേഗതയാണ് അപകട കാരണമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
അമർ സാധുവിൽ നിന്ന് ലാഹോറിലെ ഗുജ്ജർ പുരയിലേക്ക് പോകുകയായിരുന്ന കാറാണ് എതിരെയെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചത്. ഗുജ്ജർ പുരയിലെ ബന്ധുക്കള്‍ക്കൊപ്പം ബലിപെരുന്നാള്‍ ആഘോഷിക്കാന്‍ പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്‌ച (ജൂണ്‍ 16) ഖൈർപൂരിൽ സമാനമായ അപകടമുണ്ടായിട്ടുണ്ട്. ഹൈവേയിൽ ഒരു ട്രക്ക് മറിഞ്ഞ് 5 പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
Also Read : കാഞ്ചൻജംഗ ട്രെയിൻ അപകടം; മരണസംഖ്യ 10 ആയി - Kanchanjunga Train Accident