മോസ്‌കോ: പതിനാറാമത് ബ്രിക്‌സ് ഉച്ചകോടി ഇന്ന് റഷ്യയിലെ കസാനില്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്, തുർക്കി പ്രസിഡന്‍റ് റെസെപ് എർദോഗാൻ, ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാൻ തുടങ്ങയിവരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാകും ബ്രിക്‌സില്‍ പങ്കെടുക്കുക. യുക്രെയ്ൻ യുദ്ധവും പശ്ചിമേഷ്യയിലെ പ്രതിസന്ധിയും ഉൾപ്പെടെയുള്ള പ്രധാന ആഗോള വിഷയങ്ങൾ ഉച്ചകോടിയില്‍ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും തമ്മിൽ ചര്‍ച്ച നടക്കുമോ എന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. കൂടിക്കാഴ്‌ച വിദേശകാര്യ മന്ത്രാലയം (എംഇഎ) ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ചില ഉഭയകക്ഷി ചർച്ചകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞിരുന്നു. കഴിഞ്ഞ ബ്രിക്‌സ് ഉച്ചകോടിക്കിടെ, 2023 ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് മോദിയും ഷി ജിന്‍പിങ്ങും ഹ്രസ്വമായൊരു കൂടിക്കാഴ്‌ച നടത്തിയിരുന്നു.
JUST IN: Russian President Putin to hold meetings with Chinese President Xi Jinping and Indian Prime Minister Modi at BRICS Summit tomorrow in Russia. pic.twitter.com/qcsXO5fFGs
— BRICS News (@BRICSinfo) October 21, 2024
ഇന്ത്യ ചൈന ചര്‍ച്ചയുടെ കാര്യത്തില്‍ പുതിയതായി എന്തെങ്കിലും ഉണ്ടെങ്കില്‍ നിങ്ങളെ അറിയിക്കുമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ കഴിഞ്ഞ ദിവസം പറഞ്ഞത്. 'ഐക്യദാർഢ്യത്തിലൂടെ ശക്തി തേടി ഗ്ലോബൽ സൗത്തിന് ഒരു പുതിയ യുഗം തുറക്കാൻ മറ്റ് പാർട്ടികളുമായി അദ്ദേഹം പ്രവർത്തിക്കും' എന്നാണ് ബ്രിക്‌സ് ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ചൈന കഴിഞ്ഞ ആഴ്‌ച അഭിപ്രായപ്പെട്ടിരുന്നത്.
JUST IN: 🇺🇳🇷🇺 United Nations Secretary-General Antonio Guterres to attend BRICS Summit in Russia.
— BRICS News (@BRICSinfo) October 22, 2024
In June, the UN Secretary General declined Ukraine's invitation to the first Global Peace Summit in Switzerland. pic.twitter.com/eCE3DhziFU
ഒക്‌ടോബർ 24-ന് ആണ് ഉച്ചകോടി അവസാനിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി സെഷനുകൾക്ക് ശേഷം ഒക്‌ടോബർ 23-ന് റഷ്യയില്‍ നിന്ന് മടങ്ങും. ഇന്ന് പുടിനുമായും മോദി കൂടിക്കാഴ്‌ച നടത്തും.
ജനുവരി ഒന്നിനാണ് ഈജിപ്‌ത്, എത്യോപ്യ, ഇറാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ നാല് പുതിയ അംഗങ്ങളെ ബ്രിക്‌സ് അംഗീകരിച്ചത്. അതേസമയം, തുർക്കി, അസർബൈജാൻ, മലേഷ്യ എന്നീ രാജ്യങ്ങൾ ബ്രിക്‌സില്‍ അംഗങ്ങളാകാന്‍ ഔപചാരികമായി അപേക്ഷിച്ചിട്ടുണ്ട്.