ETV Bharat / international

നൈജീരിയയില്‍ ബോംബ് സ്‌ഫോടനം; 18 പേർ കൊല്ലപ്പെട്ടു, 48 പേർക്ക് പരിക്ക് - BOMB BLAST IN NIGERIA

author img

By ETV Bharat Kerala Team

Published : Jun 30, 2024, 12:25 PM IST

നൈജീരിയയിലെ ബോർണോ സ്റ്റേറ്റിൽ മൂന്നിടത്ത് സ്‌ഫോടനം. 18 പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

NIGERIA BOMB BLAST  നൈജീരിയ ബോംബ് സ്‌ഫോടനം  ബോർണോ സ്റ്റേറ്റ് ബോംബ് സ്‌ഫോടനം  DEATH RATE OF NIGERIA BOMB BLAST
Representative Image (ETV Bharat)

ബോർണോ : നൈജീരിയയിലെ വടക്കുകിഴക്കൻ ബോർണോ സ്റ്റേറ്റിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളിൽ 18 പേർ കൊല്ലപ്പെട്ടു. 48 പേർക്ക് പരിക്ക്. ശനിയാഴ്‌ച (ജൂൺ 29) ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ (പ്രാദേശിക സമയം) ഒരു വിവാഹ ചടങ്ങിലാണ് ആദ്യ സ്ഫോടനം ഉണ്ടായത്.

പിന്നീട് ജനറൽ ഹോസ്‌പിറ്റൽ ഗ്വോസയിൽ മറ്റൊരു സ്ഫോടനവും മൂന്നാമത്തേത് ഒരു ശവസംസ്‌കാര ചടങ്ങിനിടെയും നടന്നു. ബോർണോ സ്റ്റേറ്റ് എമർജൻസി മാനേജ്‌മെൻ്റ് ഏജൻസി (സെമ) ഡയറക്‌ടർ ജനറൽ ബാർക്കിൻ്റോ മുഹമ്മദ് സെയ്‌ദു ഗ്വോസ ടൗണിലെ സംഭവസ്ഥലം സന്ദർശിച്ചു.

മരിച്ചവരിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുവെന്ന് സെമയുടെ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

Also Read: കെനിയയില്‍ സംഘര്‍ഷം: ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി; അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ മുന്നറിയിപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.