ഡെട്രോയിറ്റ് : അമേരിക്കയിൽ ബ്ലോക്ക് പാർട്ടിയിൽ വെടിവയ്‌പ്പ്. സംഭവത്തിൽ രണ്ട് പേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റതായി മിഷിഗൺ സ്‌റ്റേറ്റ് പൊലീസ് പറഞ്ഞു. ഞായറാഴ്‌ച (ജൂലൈ 7) പുലർച്ചെയാണ് സംഭവം. വെടിവയ്‌പ്പിൽ നിന്ന് രക്ഷപ്പെട്ട ആളുകൾക്ക് നല്ല രീതിയിൽ തന്നെ പരിക്കുകൾ പറ്റിയിട്ടുണ്ടെന്ന് മിഷിഗൺ സ്‌റ്റേറ്റ് പൊലീസ് റിപ്പോർട്ട് ചെയ്‌തു. എന്നാൽ അവരുടെ പരിക്കിനെ കുറിച്ചും, അവസ്ഥയെ കുറിച്ചുമുള്ള വിവരങ്ങൾ അവ്യക്തമായി തുടരുകയാണ്.
വെടിവയ്‌പ്പുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല. സമഗ്രമായ അന്വേഷണം നടത്തുന്നതിൽ മിഷിഗൺ സ്‌റ്റേറ്റ് പൊലീസ്, ഡിട്രോയിറ്റ് പൊലീസ് ഡിപ്പാർട്ട്മെന്‍റിന് വേണ്ട സഹായം നൽകുമെന്ന് അറിയിച്ചു. 'സംഭവത്തെ കുറിച്ച് അന്വേഷകരും ഫോറൻസിക് ഉദ്യോഗസ്ഥരും ലഭ്യമായ എല്ലാ തെളിവുകളും വിശകലനം ചെയ്യുകയാണ്, കൂടാതെ വാരാന്ത്യത്തിലും അവർ അന്വേഷണം തുടരും' - ഡിട്രോയിറ്റ് പൊലീസ് സിഎൻഎന്നിന് അയച്ച ഇമെയിലിൽ പറഞ്ഞു.
'ബ്ലോക്ക് പാർട്ടികളെ സംബന്ധിച്ച് ഡിപിഡി സമഗ്രമായ ഒരു പുതിയ തന്ത്രം നടപ്പിലാക്കും, നാളെ ചീഫ്, മേയർ എന്നിവരുമായുള്ള ബ്രീഫിങ്ങിൽ മുഴുവൻ വിശദാംശങ്ങൾ നൽകും' -എന്ന് അധികൃതർ അറിയിച്ചു.
ഒരു സിറ്റി ബ്ലോക്കിലെയോ അയല്‍പക്കങ്ങളിലെയോ ആളുകള്‍ ഒത്തുകൂടുന്ന പാര്‍ട്ടികളെയാണ് ബ്ലോക്ക് പാര്‍ടി മീറ്റിങ് എന്ന് പറയുന്നത്. നിയമപാലകരും സ്വതന്ത്ര ഗവേഷകരും ചേർന്ന് നടത്തിയ പഠനങ്ങള്‍. വേനൽക്കാല മാസങ്ങളിൽ, പ്രത്യേകിച്ച് ജൂലൈ 1-7 വരെ, അമേരിക്കയിൽ ഉടനീളം ഉയർന്ന കൂട്ട വെടിവയ്പ്പുകളും വ്യക്തിഗത സംഭവങ്ങളും കാലാകലമായി തുടർന്ന് വരുന്ന ഒന്നാണെന്ന് വിലയിരുത്തിയിട്ടുണ്ട്.
Also Read: കുൽഗാം ഏറ്റുമുട്ടൽ; ആറ് തീവ്രവാദികളുടെ മൃതദേഹം കണ്ടെടുത്തു, ഓപ്പറേഷൻ തുടരുകയാണെന്ന് ഡിജിപി