ETV Bharat / international

ലോക റെക്കോഡിട്ട് ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയ്‌ൻ; 100,000 ഡോളറിലെത്തുന്നത് ചരിത്രത്തിലാദ്യം, കാരണം ട്രംപ് - BITCOIN PRICE SURGES TO A MILESTONE

നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്താനിരിക്കെയാണ് ബിറ്റ്‌കോയ്‌ന്‍റെ മൂല്യം കുത്തനെ ഉയര്‍ന്നത്

BITCOIN PRICE SURGES TO A MILESTONE  BITCOIN SURPASSES 100000 DOLLAR  ക്രിപ്‌റ്റോ കറൻസി  CRYPTO BITCOIN TRUMP
Bitcoin (ANI)
author img

By ETV Bharat Kerala Team

Published : Dec 5, 2024, 9:48 AM IST

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും ജനപ്രിയ ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയ്‌ൻ റെക്കോഡ് നേട്ടത്തോടെ 100,000 ഡോളറിലെത്തി. നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്താനിരിക്കെയാണ് ബിറ്റ്‌കോയ്‌ന്‍റെ മൂല്യം കുത്തനെ ഉയര്‍ന്നത്. ചരിത്രത്തിലാദ്യമായാണ് ബിറ്റ്‌കോയ്‌ൻ 100,000 ഡോളറിലെത്തുന്നത്. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചതിന് പിന്നാലെ ക്രിപ്‌റ്റോ കറൻസിയുടെ മൂല്യം കുതിച്ചുയരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ക്രിപ്‌റ്റോ കറൻസി 6.59 ശതമാനം നേട്ടമുണ്ടാക്കി. ക്രിപ്‌റ്റോ കറൻസിയുടെ മൂല്യം ഈ വർഷം ഇരട്ടിയായി, ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള നാലാഴ്‌ചയ്‌ക്കുള്ളിൽ 45% വർധനവ് രേഖപ്പെടുത്തി. ട്രംപ് വിജയിച്ചതിന് പിന്നാലെ ക്രിപ്‌റ്റോ കറൻസി-പിന്തുണയുള്ള നിയമസഭാംഗങ്ങൾ കോൺഗ്രസിൽ പ്രവേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ക്രിപ്‌റ്റോ കറൻസിയുടെ മൂല്യം കുതിച്ചുയര്‍ന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

സെക്യൂരിറ്റീസ് ആന്‍റ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍റെ അടുത്ത ചെയർമാനായി പോൾ അറ്റ്‌കിൻസിനെ ട്രംപ് തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ക്രിപ്‌റ്റോ കറൻസിയില്‍ പൊടുന്നനെ കുതിച്ചു ചാട്ടമുണ്ടായത്. ഇനി ക്രിപ്റ്റോ കറൻസിയുടെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്നും ട്രംപ് സൂചന നല്‍കിയിരുന്നു. ട്രംപ് അമേരിക്കൻ പ്രസിഡന്‍റ് ആകുന്നതോടെ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍റെ നിലവിലെ ചെയർമാൻ ഗാരി ജെൻസ്‌ലർ ജനുവരിയിൽ രാജി വയ്‌ക്കും.

Read Also: ഡോളറിന് തുരങ്കം വച്ചാല്‍ വിവരമറിയും; ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് ട്രംപിന്‍റെ ഭീഷണി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.