ETV Bharat / international

ഉത്തര കൊറിയയില്‍ നിന്ന് വീണ്ടും മാലിന്യം നിറച്ച ബലൂണുകള്‍; തുടര്‍ന്നാല്‍ നടപടിയുണ്ടാകുമെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം - N Korea garbage Balloons in S Korea - N KOREA GARBAGE BALLOONS IN S KOREA

ഉത്തരകൊറിയയില്‍ നിന്ന് വീണ്ടും മാലിന്യം നിറച്ച ബലൂണുകള്‍ ദക്ഷിണ കൊറിയയിലെ പ്രസിഡൻഷ്യൽ ഓഫീസിന്‍റെ വളപ്പില്‍ പതിച്ചു.

NORTH KOREA BALLOON  SOUTH KOREA K POP BROADCAST  ഉത്തര കൊറിയ ബലൂണ്‍  കെ പോപ്പ് ദക്ഷിണ കൊറിയ
Security Officers checking garbage fell down through balloons (AP)
author img

By PTI

Published : Jul 24, 2024, 8:47 AM IST

സോള്‍ (ദക്ഷിണ കൊറിയ) : ഉത്തരകൊറിയയില്‍ നിന്ന് വീണ്ടും മാലിന്യം നിറച്ച ബലൂണുകള്‍ ദക്ഷിണ കൊറിയയില്‍ പതിച്ചു. പ്രസിഡൻഷ്യൽ ഓഫിസിന്‍റെ വളപ്പിലാണ് ഇത്തവണ ബലൂണുകൾ പതിച്ചതെന്ന് ദക്ഷിണ കൊറിയന്‍ വാർത്ത ഏജൻസിയായ യോൻഹാപ്പ് അറിയിച്ചു. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ യോൻഹാപ്പ് പുറത്തുവിട്ടിട്ടില്ല.

ദക്ഷിണ കൊറിയയിലേക്ക് മാലിന്യം നിറച്ച ബലൂണുകൾ ഉത്തര കൊറിയ പറത്തി വിട്ടതായി ദക്ഷിണ കൊറിയൻ സൈന്യം നേരത്തെ അറിയിച്ചിരുന്നു. ബുധനാഴ്‌ച രാവിലെയോടെ അതിർത്തി കടന്ന് ബലൂണുകൾ സിയോളിന് വടക്ക് ഭാഗത്തേക്ക് പറക്കുകയായിരുന്നു. വീണുകിടക്കുന്ന വസ്‌തുക്കളില്‍ ജാഗ്രത പാലിക്കണമെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് പ്രസ്‌താവനയില്‍ അറിയിച്ചു.

കെ-പോപ്പ് ഗാനങ്ങളും ഉത്തര കൊറിയക്കെതിരായ പ്രചാരണ സന്ദേശങ്ങളും ദക്ഷിണ കൊറിയ അതിര്‍ത്തി പ്രദേശങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്നത് വർധിപ്പിച്ച സാഹചര്യത്തിലാണ് ഉത്തര കൊറിയ മാലിന്യം നിറച്ച ബലൂണുകള്‍ കൊണ്ട് ആക്രമണം നടത്തുന്നത്. ഇതാദ്യമായല്ല ഉത്തര കൊറിയ ഇത്തരത്തില്‍ അയല്‍ രാജ്യത്തേക്ക് മാലിന്യം നിറച്ച ബലൂണുകള്‍ പറത്തി വിടുന്നത്. മെയ് അവസാനത്തിന് ശേഷം ഉത്തര കൊറിയ നടത്തുന്ന പത്താമത്തെ ആക്രമണമാണിത്.

ഇതുവരെ 2,000-ല്‍ അധികം കൂറ്റൻ ബലൂണുകൾ ദക്ഷിണ കൊറിയയിൽ വന്നുവീണിട്ടുണ്ട് എന്നാണ് കണക്ക്. പേപ്പർ, തുണിയുടെ അവശിഷ്‌ടങ്ങൾ, സിഗരറ്റ് കുറ്റികൾ, വളം എന്നിവയടക്കം ബലൂണുകളില്‍ കെട്ടിയാണ് ഉത്തര കൊറിയ പറത്തി വിടുന്നത്. ദക്ഷിണ കൊറിയൻ പ്രവർത്തകർ ബലൂണുകൾ വഴി അതിർത്തിയിൽ രാഷ്‌ട്രീയ ലഘു ലേഖകൾ എത്തിക്കുന്നതിന് പകരമായാണ് തങ്ങള്‍ ബലൂണുകള്‍ അയക്കുന്നത് എന്നാണ് ഉത്തര കൊറിയയുടെ പ്രതികരണം.

ഉത്തര കൊറിയയുടെ ബലൂൺ ആക്രമണത്തിന് പ്രതികാരമായി 40 ദിവസത്തിന് ശേഷം ദക്ഷിണ കൊറിയ കഴിഞ്ഞ വ്യാഴാഴ്‌ച ഉച്ചഭാഷിണി സംപ്രേക്ഷണം പുനരാരംഭിച്ചിരുന്നു. മുൻനിര ഉത്തര കൊറിയൻ സൈനികരെയും അതിര്‍ത്തി പ്രദേശങ്ങളിലെ താമസക്കാരെയും ദക്ഷിണ കൊറിയൻ പ്രചാരണ സംപ്രേക്ഷണങ്ങൾ സ്വാധീനിക്കുമെന്ന് നിരീക്ഷകർ പറയുന്നു. വിദേശ വാർത്തകളുടെ വരവ് തടയാനും സ്വേച്ഛാധിപത്യ ഭരണം നിലനിർത്താനുമുള്ള ഉത്തര കൊറിയയുടെ ശ്രമങ്ങൾക്ക്, ദക്ഷിണ കൊറിയയില്‍ നിന്നുള്ള ലഘുലേഖ വിതരണം വലിയ ഭീഷണിയാണ് എന്ന് ഉത്തര കൊറിയ കണക്കാക്കുന്നതായാണ് വിദഗ്‌ധർ പറയുന്നത്.

ബലൂണുകൾ വലിയ നാശനഷ്‌ടം വരുത്തുന്നില്ലെങ്കിലും കെമിക്കൽ, ബയോളജിക്കൽ ഏജന്‍റുകൾ പോലുള്ള അപകടകരമായ വസ്‌തുക്കൾ ബലൂണ്‍ വഴി താഴേക്ക് വീഴാൻ സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയ ആശങ്കപ്പെടുന്നുണ്ട്. ഉത്തര കൊറിയയുടെ ബലൂണുകൾ പറത്തിവിടല്‍ തുടരുന്നതിനാൽ കര അതിർത്തിയിലെ എല്ലാ പ്രധാന സൈറ്റുകളിലും ഉച്ചഭാഷിണികളിൽ നിന്ന് പ്യോങ്യാങ് വിരുദ്ധ പ്രചാരണം സംപ്രേക്ഷണം ചെയ്യുന്നത് വർധിപ്പിക്കുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു.

2015-ൽ ദക്ഷിണ കൊറിയയുടെ പ്രചാരണ സംപ്രേക്ഷണം പുനരാരംഭിച്ച രോഷത്തിൽ ഉത്തര കൊറിയ അതിർത്തിയില്‍ പീരങ്കി പ്രയോഗിക്കുകയും ദക്ഷിണ കൊറിയ തിരിച്ചടിക്കുകയും ചെയ്‌തിരുന്നു. കെ-പോപ്പ് ഗാനങ്ങളും ദക്ഷിണ കൊറിയൻ സാമ്പത്തിക വികസനത്തെക്കുറിച്ചുള്ള വാർത്തകളുമാണ് ദക്ഷിണ കൊറിയൻ പ്രക്ഷേപണങ്ങളിലുള്ളത്. ഒരു മുതിർന്ന ഉത്തര കൊറിയൻ നയതന്ത്രജ്ഞന്‍ സമീപകാലത്ത് കൂറുമാറിയ വാർത്തകളും പ്രക്ഷേപണങ്ങളിലുണ്ട്.

അതിർത്തിയിൽ ഉത്തരകൊറിയൻ സൈനികർ നടത്തുന്ന ഖനികൾ സ്ഥാപിക്കുന്ന ജോലി നരക തുല്യമാണെന്ന് പ്രക്ഷേപണത്തില്‍ പറയുന്നുണ്ട്. വിവിധ തരത്തിലുള്ള 40 ഉച്ചഭാഷിണികള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥാപിച്ചാണ് ദക്ഷിണ കൊറിയ ഈ പ്രക്ഷേപണങ്ങള്‍ ഒക്കെയും നടത്തുന്നത്. ഉത്തരകൊറിയ ബലൂൺ ആക്രമണങ്ങള്‍ തുടരുകയാണെങ്കിൽ മറ്റ് ശക്തമായ നടപടികളുണ്ടാകുമെന്ന് ദക്ഷിണ കൊറിയൻ സൈന്യം മുന്നറിയിപ്പ് നൽകി.

അതേസമയം, ദക്ഷിണ കൊറിയൻ പ്രചാരണ സംപ്രേക്ഷണങ്ങളോട് ഉത്തര കൊറിയ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ ഉത്തര കൊറിയൻ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്‍റെ സഹോദരി കിം യോ ജോങ്, ദക്ഷിണ കൊറിയൻ സിവിലിയൻ ലഘു ലേഖകൾക്കെതിരെ പ്രതിരോധ നടപടികളെടുക്കുമെന്ന് കഴിഞ്ഞയാഴ്‌ച പറഞ്ഞിരുന്നു.

Also Read : ദക്ഷിണ കൊറിയയിലേക്ക് മനുഷ്യ വിസർജ്യമുൾപ്പെടെയുള്ള മാലിന്യം നിറച്ച ബലൂണുകൾ അയച്ച് ഉത്തര കൊറിയ - Balloons Carrying Trash

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.