സെന്‍റ് പീറ്റേഴ്‌സ് ബര്‍ഗ്: ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്‍റെ സ്ഥാനാരോഹണം ഇന്ന് നടക്കും. കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട് ചരിത്രത്തില്‍ ഇടംപിടിച്ച മാര്‍ ജോര്‍ജ് കൂവക്കാട്ടിന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ചടങ്ങുകള്‍ നടക്കുക. സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വത്തിക്കാന്‍ സമയം ഇന്ന് വൈകുന്നേരം നാല് മണിക്കാണ് തിരുകര്‍മങ്ങള്‍ നടക്കുന്നത്.
ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ടിനൊപ്പം 20 പേര്‍കൂടി കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെടും. അതേസമയം, ഇന്ത്യൻ സഭാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വൈദികനെ നേരിട്ട് കർദിനാളാക്കുന്ന ചടങ്ങുകൾ നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കേരളത്തില്‍ നിന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആർച്ച്ബിഷപ് ജോർജ് കൂവക്കാട്ടിലിനെ കർദിനാളായി വാഴിക്കുന്ന ചടങ്ങിൽ ഏഴംഗ ഇന്ത്യൻ പ്രതിനിധി സംഘവും പങ്കെടുക്കുന്നുണ്ട്. കേന്ദ്രമന്ത്രി ജോർജ് കുര്യന്‍റെ നേതൃത്വത്തിലുള്ള സംഘത്തിൽ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, അനിൽ ആന്‍റണി, ടോം വടക്കൻ, കൊടിക്കുന്നിൽ സുരേഷ് എംപി, അനൂപ് ആന്‍റണി, രാജ്യസഭാ എംപി സത്നം സിങ്, എന്നിവരും ഉണ്ട്. സംഘം മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തും. മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ വ്യക്തമാക്കിയിരുന്നു. അതേസമയം, അടുത്ത വര്‍ഷം മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Read Also: ഇന്ത്യന്‍ പ്രതിനിധി സംഘം വത്തിക്കാനിലേക്ക്; പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിക്കും