ETV Bharat / international

പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാന്‍; വാണിജ്യത്തിന് തടസം നിന്നാല്‍ മധ്യ ഏഷ്യയിലേക്കുള്ള പാതകളടയ്ക്കും - Afghan warns closing transit route - AFGHAN WARNS CLOSING TRANSIT ROUTE

അഫ്‌ഗാനിസ്ഥാനില്‍ പഴങ്ങളുടെയും പച്ചക്കറികളുടെയും വിളവെടുപ്പ് കാലത്ത് പാകിസ്ഥാന്‍ വാണിജ്യ തടസം സൃഷ്‌ടിക്കുന്നതായി താലിബാന്‍.

AFGHANISTAN FOREIGN MINISTER  PAKISTAN vs AFGHANISTAN  Taliban against PAKISTAN  പാകിസ്ഥാനെതിരെ താലിബാന്‍
Represntational image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 4, 2024, 5:31 PM IST

കാബൂള്‍: അഫ്‌ഗാന്‍ വ്യാപാരികള്‍ക്ക് തടസങ്ങള്‍ സൃഷ്‌ടിക്കുന്ന പാക് നടപടിക്കെതിരെ ആഞ്ഞടിച്ച് താലിബാന്‍റെ വിദേശകാര്യ രാഷ്‌ട്രീയ ഉപമന്ത്രി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി. വാണിജ്യത്തിന് തടസം സൃഷ്‌ടിച്ചാല്‍ മറുപടിയായി മധ്യ ഏഷ്യയിലേക്കുള്ള പാകിസ്ഥാന്‍റെ പ്രവേശന കവാടം അടയ്ക്കുമെന്ന് അഫ്‌ഗാന്‍ മന്ത്രി മുന്നറിയിപ്പ് നല്‍കി. പഴങ്ങളുടെയും പച്ചക്കറികളുടെയും വിളവെടുപ്പ് കാലത്താണ് അഫ്‌ഗാന്‍ വ്യാപാരികള്‍ക്ക് പാകിസ്ഥാന്‍ തടസങ്ങളുണ്ടാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാണിജ്യപാതകള്‍ അടയ്ക്കുന്നത് ഒരു രാജ്യത്തിനും പ്രയോജനകരമാകില്ല. പാകിസ്ഥാനെ മധ്യേഷ്യയുമായി ബന്ധിപ്പിക്കുന്നത് അഫ്‌ഗാനിസ്ഥാനാണ്. നമുക്ക് അതിര്‍ത്തികള്‍ അടയ്ക്കാനായേക്കും. പക്ഷേ അത് നമ്മുടെ പാക് സഹോദരങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കില്ലെന്നാണ് ഒരു സംഘം വ്യാപാരികള്‍ പ്രതികരിച്ചു.

അഫ്‌ഗാനിസ്ഥാനില്‍ പച്ചക്കറികളുടെയും ഫലങ്ങളുടെയും വിളവെടുപ്പ് കാലത്ത് പാകിസ്ഥാന്‍ അതിര്‍ത്തികള്‍ തുറന്ന് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇത് വഴി അവ അവരുടെ വിപണികളിലേക്കും ഇന്ത്യയിലേക്കും അടക്കം എത്തിക്കാനും സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഉണക്കപഴങ്ങളും ബദാം, പിസ്‌ത, വാല്‍നട്ട്, എന്നിവയും ഏറെയും ഉത്പാദിപ്പിക്കുന്നത് അഫ്‌ഗാനിസ്ഥാനാണ്. ഇവയെല്ലാം തൊട്ടടുത്തുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ വിപണികളില്‍ വിറ്റഴിക്കുന്നു. എന്നാല്‍ പാകിസ്ഥാന്‍റെ നിയന്ത്രണങ്ങള്‍ മൂലം തുറമുഖം വഴിയും കരമാര്‍ഗവുമുള്ള വ്യാപാരം തടസപ്പെടുന്നു.

ആദ്യമായാണ് പാകിസ്ഥാന്‍റെ മധ്യേഷ്യയിലേക്കുള്ള കവാടം അടയ്ക്കുമെന്ന് കാബൂള്‍ ഭീഷണിപ്പെടുത്തുന്നത്. പാക്കിസ്ഥാന്‍ കസ്റ്റംസ് താരിഫ് വർധിപ്പിച്ചതും വ്യാപാര കരാറുകൾ പാലിക്കാത്തതും കാരണം ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിൽ രാജ്യത്തേക്കുള്ള അഫ്‌സ്ഥാന്‍റെ കയറ്റുമതിയിൽ 10 ശതമാനം ഇടിവുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്.

Also Read: പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്: ഭീകരാക്രമണങ്ങളുടെ കര്‍മ്മഫലം അനുഭവിക്കേണ്ടി വരുമെന്ന് എസ് ജയശങ്കര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.