കോഴിക്കോട് : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടക്കര ചുങ്കത്തറ സ്വദേശി സാനാണ് (22) മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് (മെയ് 22) രാവിലെയാണ് മരണം സംഭവിച്ചത്.
ഇതോടെ ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. മലപ്പുറത്ത് ഏതാനും നാളുകളായി നിരവധി പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Also Read: മഞ്ഞപ്പിത്തം ബാധിച്ച് ആദിവാസി യുവാവ് മരിച്ചു; മരണം ചികിത്സ കിട്ടാതെയെന്ന് കുടുംബം