ETV Bharat / health

കറിവേപ്പില ഇങ്ങനെ കഴിക്കൂ; ആരോഗ്യഗുണങ്ങൾ നിരവധി - 10 HEALTH BENEFITS OF CURRY LEAVES

പതിവായി കറിവേപ്പില കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

CURRY LEAVES HEALTH BENEFITS  CURRY LEAVE FOR HAIR AND WEIGHTLOSS  EATING CURRYLEAVES ON EMPTY STOMACH  കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങൾ
Representative Image (ETV Bharat)
author img

By ETV Bharat Health Team

Published : Nov 22, 2024, 12:48 PM IST

ലയാളികൾക്ക് പാചകത്തിൽ നിന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കറിവേപ്പില. ഭക്ഷണത്തിന് രുചിയും മണവും വർധിപ്പിക്കാൻ കാലാകാലങ്ങളായി കറിവേപ്പില ഉപയോഗിക്കുന്നു. എന്നാൽ കഴിക്കുമ്പോൾ ഇതെടുത്ത് മാറ്റിവയ്ക്കുന്നവരാണ് ഭൂരിഭഗം പേരും. വൈറ്റമിൻ എ, ബി, സി, ഡി, കാൽസ്യം, അയൺ, ഫോസ്‌ഫറസ്‌ തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ്‌ കറിവേപ്പില. കൂടാതെ ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളും ഇതിൽ അടഞ്ഞിട്ടുണ്ട്. അതിനാൽ പതിവായി കറിവേപ്പില കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

പൊള്ളൽ, ചതവ്, ചർമ്മത്തിലുണ്ടാകുന്ന മുറിവ് എന്നിവ അകറ്റാൻ കറിവേപ്പില ഫലപ്രദമാണെന്ന് ഏഷ്യൻ ജേർണൽ ഓഫ് ഫാർമസ്യൂട്ടിക്കൽ റിസേർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ക്യാൻസർ പ്രതിരോധിക്കുന്നതിൽ കറിവേപ്പില നിർണായക പങ്ക് വഹിക്കുന്നുവെന്ന് എൻഐഎച്ചും കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ ഗുണം വർധിപ്പിക്കാൻ ദിവസേന അഞ്ചോ പത്തോ ഫ്രഷ് കറിവേപ്പില വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്. പതിവായി കറിവേപ്പില കഴിക്കുന്നത് വഴി ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

  1. ദിവസേന വെറും വയറ്റിൽ കറിവേപ്പില ചവച്ച് കഴിക്കുന്നത് വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
  2. വിളർച്ച പ്രശ്‍നം നേരിടുന്നവർ ദിവസവും വെറും വയറ്റിൽ കറിവേപ്പിലയോടൊപ്പം 2 ഈത്തപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ ചുവന്ന രക്താണുക്കൾ വർധിപ്പിച്ച് വിളർച്ച അകറ്റാൻ സഹായിക്കും.
  3. പ്രമേഹ രോഗികൾ വെറും വയറ്റിൽ ഫ്രഷ് കറിവേപ്പില കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നിയന്ത്രിക്കാനും ഗുണം ചെയ്യും.
  4. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ കറിവേപ്പില ഗുണകരമാണ്. കൂടാതെ ഇത് നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കും. ഇത് വഴി ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സാധിക്കും.
  5. വെറും വയറ്റിൽ കറിവേപ്പില ചവച്ചരച്ച് കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഗുണകരമാണ്.
  6. പ്രോട്ടീനും ആന്‍റി ഓക്‌സിഡന്‍റുകളും അടങ്ങിയിട്ടുള്ളതിനാൽ ദിവസവും കറിവേപ്പില കഴിക്കുന്നത് മുടിയുടെ ആരോഗ്യം സംരക്ഷിക്കും. മുടികൊഴിച്ചിൽ തടയാനും മുടിയ്ക്ക് ബലം നൽകാനും കറുപ്പ് നിറം വർധിപ്പിക്കാനും കറിവേപ്പില സഹായിക്കും.
  7. പൊടിച്ച കറിവേപ്പില തേനിൽ ചേർത്ത് രാവിലെയും വൈകുന്നേരവും കഴിക്കുന്നത് കഫക്കെട്ട് ഇല്ലാതാക്കാൻ വളരെയധികം ഗുണം ചെയ്യും.
  8. പതിവായി കറിവേപ്പില കഴിക്കുന്നത് കരളിൽ അടിഞ്ഞുകൂടിയിട്ടുള്ള വിഷവസ്‌തുക്കൾ നീക്കം ചെയ്യാൻ ഫലപ്രദമാണ്. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, സി എന്നിവ കരളിനെ സംരക്ഷിക്കാനും സുഗമമായ പ്രവർത്തനത്തിനും സഹായിക്കും.
  9. ദിവസവും കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കാഴ്‌ച ശക്തി വർധിപ്പിക്കാൻ സഹായിക്കും. പ്രായവുമായി ബന്ധപ്പെട്ട മാക്യുലാർ ഡീജനറേഷൻ എന്ന രോഗം കുറയ്ക്കാനും കറിവേപ്പില ഫലം ചെയ്യും.
  10. കറിവേപ്പില തേനിൽ ചേർത്ത് നാലോ അഞ്ചോ ദിവസം തുടർച്ചയായി രണ്ടു നേരം കഴിച്ചാൽ മലബന്ധം തടയാൻ സഹായിക്കും.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: ദഹന പ്രശ്‌നങ്ങൾ അകറ്റാൻ മാത്രമല്ല; ലൈംഗീകത മെച്ചപ്പെടുത്താനും ബെസ്റ്റാണ്, ഏലയ്ക്കയുടെ ഗുണങ്ങൾ അറിയാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.