ETV Bharat / health

സ്‌തനാര്‍ബുദ രോഗികള്‍ക്ക് ആശ്വാസ വാര്‍ത്ത; സ്‌തന പുനഃസൃഷ്‌ടി വിജയകരമാക്കി ഹൈദരാബാദിലെ ആശുപത്രി - breast reconstruction surgeries - BREAST RECONSTRUCTION SURGERIES

സ്‌തനാര്‍ബുദ രോഗികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അര്‍ബുദം മൂലം ശരീരത്തിലെ ഒരു പ്രിയപ്പെട്ട ഭാഗം മുറിച്ച് മാറ്റുന്നത് തങ്ങളുടെ സൗന്ദര്യവും ആത്മവിശ്വാസവും കെടുത്തുമെന്ന ആശങ്ക ഇനി വേണ്ട. ഹൈദരാബാദിലെ എംഎന്‍ജെ ആശുപത്രി ഇവ പരിഹരിക്കാന്‍ മാര്‍ഗവുമായി രംഗത്ത് എത്തിയിരിക്കുന്നു.

MNJ CANCER HOSPITAL  MICROVASCULAR SURGERY  DOCTOR SRINATH  LOW COST CANCER SCREENING KIT
Successful breast reconstruction surgeries at MNJ (Etv Bharat)
author img

By ETV Bharat Kerala Team

Published : May 3, 2024, 4:13 PM IST

ഹൈദരാബാദ്: മാറിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളും മൂലം അര്‍ബുദം ഇന്ന് മിക്കവരെയും ബാധിക്കുന്ന ഒരു രോഗമായി മാറിയിരിക്കുന്നു. സ്‌ത്രീകളില്‍ സ്‌തനാര്‍ബുദം സര്‍വസാധാരണമായിക്കഴിഞ്ഞു. ഇവരില്‍ പലരും തങ്ങളുടെ സ്‌തനങ്ങള്‍ നീക്കം ചെയ്യേണ്ടി വരുമോയെന്ന ആശങ്കയോടെ കഴിയുന്നു. ചിലരാകട്ടെ ധൈര്യപൂര്‍വം ഇവ നീക്കം ചെയ്‌ത് ജീവിക്കുന്നുമുണ്ട്.

സ്‌തനങ്ങള്‍ നീക്കം ചെയ്യുന്നത് മൂലം തങ്ങളുടെ സൗന്ദര്യവും ആകര്‍ഷണീയതയും നഷ്‌ടമാകുമെന്ന് ആശങ്കപ്പെടുന്നവര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത പങ്കു വയ്ക്കുകയാണ് എംഎന്‍ജെ അര്‍ബുദ ആശുപത്രി. സ്‌തനങ്ങള്‍ നീക്കം ചെയ്‌തവര്‍ക്ക് മൈക്രോവാസ്‌കുലാര്‍ ശസ്‌ത്രക്രിയയിലൂടെ ഇവ പുനഃസൃഷ്‌ടിച്ച് നല്‍കുകയാണ് ഇവര്‍.

വയറിലെ കൊഴുപ്പ് നീക്കം ചെയ്‌ത് മാറിടത്തില്‍ വച്ച് പിടിപ്പിച്ചാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. അതീവ സങ്കീര്‍ണമായ ശസ്‌ത്രക്രിയ ആണിതെന്ന് ഡോ.ശ്രീനാഥ് പറയുന്നു. എന്നാല്‍ ശസ്‌ത്രക്രിയയ്ക്ക് ശേഷം സാധാരണ സ്‌തനങ്ങളുടെ രൂപ ഭംഗിയോടെ ഇവ നിലനിര്‍ത്താനാകുന്നു. ഇത്തരമൊരു ശസ്‌ത്രക്രിയയ്ക്ക് അഞ്ച് ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ എംഎന്‍ജെ ആശുപത്രി ഇത് തികച്ചും സൗജന്യമായി ചെയ്‌ത് കൊടുക്കുന്നത്.

ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എലിസിറ്റിന്‍ എന്ന സ്‌റ്റാര്‍ട്ട് അപ് വികസിപ്പിച്ചിട്ടുള്ള കിറ്റ് ഉപയോഗിച്ച് നേരത്തെ തന്നെ സ്‌തനാര്‍ബുദം തിരിച്ചറിയാന്‍ സാധിക്കുന്നു. ഇതിന് ചെലവ് വളരെ കുറവാണെന്നതും ശ്രദ്ധേയമാണ്. ഈ സാങ്കേതികത കൂടുതല്‍ വികസിപ്പിക്കാനും വന്‍തോതില്‍ കിറ്റുകള്‍ ലഭ്യമാക്കാനുമായി അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിവി ബയോളജിക്‌സ് എന്ന കമ്പനിയുമായി ഇവര്‍ ഒരു ധാരണപത്രത്തില്‍ ഒപ്പുവച്ചിരുന്നു.

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സ്‌റ്റിയിലെ ആസ്‌പയര്‍ ബയോനെസ്‌റ്റ് സെന്‍ററില്‍ വച്ചായിരുന്നു ധാരണാപത്രത്തില്‍ ഒപ്പ് വച്ചത്. അമേരിക്കയിലെ വിവി ബയോളജിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥികളും അര്‍ബുദ ഗവേഷകനായ ഡോ.കിരണ്‍ വെല്‍പുലയും ചേര്‍ന്ന് സ്ഥാപിച്ച കമ്പനിയാണ്.

Also Read: സ്‌തനാര്‍ബുദത്തെ ധൈര്യപൂർവം നേരിടാം ; അറിയാം പിങ്ക്ടോബറിനെപ്പറ്റി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.