ETV Bharat / health

സസ്യാധിഷ്‌ഠിത മാംസമോ, മൃഗ മാംസമോ; ആരോഗ്യത്തിന് നല്ലത് ഏത്? പഠനം പറയുന്നത് ഇങ്ങനെ - PLANT BASED MEAT

മൃഗങ്ങളില്‍ നിന്നല്ലാതെ സസ്യങ്ങളില്‍ നിന്നും ഉത്‌പാദിപ്പിക്കുന്ന മാംസമാണ് സസ്യാധിഷ്‌ഠിത മാംസം. ഇന്ന് ഇത്തരം ഉത്‌പന്നങ്ങളുടെ വിപണി ഗണ്യമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

HEALTH NEWS  STUDY ABOUT PLANT BASED MEAT  HEALTH OF HEART  സസ്യാധിഷ്‌ഠിത മാംസം
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 27, 2024, 12:06 PM IST

ന്യൂഡൽഹി : സസ്യങ്ങളിൽ നിന്ന് നേരിട്ട് ഉത്പാദിപ്പിക്കപ്പെടുന്നവയാണ് സസ്യാധിഷ്‌ഠിത മാംസം. മൃഗങ്ങളില്‍ നിന്നുള്ള മാംസം പോലെ തന്നെ സസ്യാധിഷ്‌ഠിത മാംസവും പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാല്‍ സമ്പന്നമാണ്.

ഇതുവഴി സസ്യാഹാരികൾക്ക് പോലും സസ്യേതര ഭക്ഷണത്തോടുള്ള അവരുടെ ആഗ്രഹം നിറവേറ്റാൻ കഴിയുന്നു. സസ്യാധിഷ്‌ഠിത മാംസം എന്ന ആശയത്തിന് പിന്നിലെ പ്രധാന ലക്ഷ്യം മൃഗങ്ങളുടെ മാംസോപഭോഗം കുറയ്ക്കുക എന്നതാണ്. പല ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന മാംസാഹാരത്തെക്കാള്‍ നല്ലത് സസ്യാധിഷ്‌ഠിത മാംസം ആണെന്ന് കരുതപ്പെടുന്നു.

സസ്യാധിഷ്‌ഠിത മാംസാഹാരം കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുന്ന കൊളസ്‌ട്രോളിൻ്റെ അളവ്, രക്തസമ്മർദം എന്നിവയെ കൃത്യമായ അളവില്‍ നിലനിര്‍ത്തുന്നു എന്നാണ് വിദഗ്‌ധര്‍ പറയുന്നത്. സസ്യാധിഷ്‌ഠിത മാംസ വിപണി സമീപ വർഷങ്ങളിൽ ഗണ്യമായ വളർച്ച കൈവരിക്കുകയും കൂടുതൽ ആളുകൾ സസ്യാധിഷ്‌ഠിത മാംസമടങ്ങിയ ബർഗറുകൾ പോലുള്ള ആഹാരങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ മാംസ ബദലുകൾ ആരോഗ്യത്തെയും പ്രത്യേകിച്ച് ഹൃദയ സംബന്ധമായ രോഗ സാധ്യതയെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് കൃത്യമായി തെളിയിക്കപ്പട്ടിട്ടില്ലെന്ന് കാനഡ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ അധ്യാപകന്‍ മാത്യു നഗ്ര അഭിപ്രായപ്പെട്ടു.

സസ്യാധിഷ്‌ഠിത മാംസത്തെക്കുറിച്ച് 1970 മുതൽ 2023 വരെ പ്രസിദ്ധീകരിച്ച ഗവേഷണം വിദഗ്‌ധര്‍ അവലോകനം ചെയ്‌തു. ഈ അവലോകന പ്രകാരം, മാംസത്തെക്കാൾ ഹൃദയാരോഗ്യത്തിന് നല്ലത് സസ്യാധിഷ്‌ഠിത മാംസം കഴിക്കുന്നതാണ് എന്ന് കണ്ടെത്തി. എന്നിരുന്നാലും ചില ഉത്‌പന്നങ്ങളില്‍ ഉയർന്ന സോഡിയം ഉള്ളടങ്ങിയിരിക്കുന്നു. ഇത് ആശങ്കാജനകമാണെന്ന് ഗവേഷകർ പറയുന്നു.

മാംസം കഴിക്കുന്നത് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്, പ്രത്യേകിച്ച് ചുവന്ന മാംസം ആണെങ്കിൽ, സസ്യാധിഷ്‌ഠിത ബദലുകൾ തെരഞ്ഞെടുക്കാവുന്നതാണ്. ഇവ മികച്ച പ്രോട്ടീൻ സ്രോതസായി ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. എന്നിരുന്നാലും, പതിവായി കഴിക്കുകയാണെങ്കിൽ, പൂരിത കൊഴുപ്പും സോഡിയവും കുറവുള്ള ഭക്ഷണക്രമം തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്നും ബ്രിട്ടീഷ് കൊളംബിയ സർവകലാശാല പ്രൊഫസർ എഹൂദ് ഉർ പറഞ്ഞു.

ALSO READ: 180 കോടി ജനങ്ങള്‍ അപകടത്തില്‍, കായികാധ്വാനം ഇല്ലായ്‌മ വെല്ലുവിളിയാകുന്നു; ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.