ETV Bharat / health

ഈ സമയത്ത് ആപ്പിൾ കഴിക്കുന്നവരാണോ? ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും - APPLE BENEFITS - APPLE BENEFITS

ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഫ്രൂട്ടാണ് ആപ്പിൾ. വിറ്റാമിൻ സി, നാരുകൾ, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ എന്നിവയാൽ സമ്പുഷ്‌ടമാണ് ആപ്പിൾ. ആപ്പിൾ തെറ്റായ സമയത്ത് കഴിക്കുന്നത് ഗുണം ചെയ്യുന്നതിനു പകരം ദോഷം ചെയ്യും.

APPLE BENEFITS  HEALTH BENEFITs OF APPLE  RIGHT TIME TO EAT APPLE  ആപ്പിളിന്‍റെ ആരോഗ്യഗുണങ്ങൾ
Representative Image (ETV Bharat)
author img

By ETV Bharat Health Team

Published : Sep 5, 2024, 1:38 PM IST

ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് ആപ്പിൾ. എല്ലാ പ്രായക്കാരും ഒരുപോലെ കഴിക്കാൻ ഇഷ്‌ടപെടുന്ന ആപ്പിളിൽ നിരവധി ആരോഗ്യഗുണങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. വിറ്റാമിൻ സി, ഫൈബർ, പൊട്ടാസ്യം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങളാൽ സമ്പുഷ്‌ടമാണ് ആപ്പിൾ. അതിനാൽ തന്നെ പ്രമേഹം മുതൽ പല അസുഖങ്ങൾ തടയാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

ദിവസവും ആപ്പിൾ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ വളരെ നല്ലതാണ്. എന്നാൽ എല്ലാത്തിനും നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. ചില സമയങ്ങളിൽ ആപ്പിൾ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുകയും പാർശ്വഫലങ്ങൾ ഉണ്ടാകാൻ കരണമാകുകയും ചെയ്യുന്നു. അതിനാൽ എപ്പോഴൊക്കെയാണ് ആപ്പിൾ കഴിക്കേണ്ടത് എപ്പോഴൊക്കെ ഒഴിവാക്കണം എന്നതിനെ കുറിച്ച് അറിയാം.

എപ്പോഴൊക്കെ ആപ്പിൾ കഴിക്കാം?

സ്വാഭാവിക പഞ്ചസാരയും ഫ്രക്ടോസും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ രാവിലെ വെറും വയറ്റിൽ ആപ്പിൾ കഴിക്കുന്നതാണ് ഉത്തമം. ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു. കൂടാതെ ആപ്പിളിൽ ധാരാളം ഫൈബർ ഉള്ളതിനാൽ വിശപ്പ് കൂടുതലുള്ള ആളുകൾക്ക് നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ആപ്പിൾ അടങ്ങിയിരിക്കുന്ന ഫൈബർ ദഹനം പ്രക്രിയ വേഗത്തിലാക്കുന്നു. ആപ്പിളിൽ ഉയർന്ന അളവിൽ ജലാംശമുള്ളതിനാൽ മലബന്ധ പ്രശ്‌നങ്ങൾ തടയാനും നല്ലതാണ്. വൈറ്റമിൻ സി, പൊട്ടാസ്യം തടുങ്ങിയ പോഷകങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ വളരെയധികം ഗുണം ചെയ്യുന്നു.

എപ്പോഴാണ് ആപ്പിൾ കഴിക്കാൻ പാടില്ലാത്തത്?

പഞ്ചസാരയും ഫ്രക്ടോസും അടങ്ങിയിട്ടുള്ളതിനാൽ ആപ്പിൾ ഒരിക്കലും രാത്രിയിൽ കഴിക്കാൻ പാടില്ല. ഇത് നിങ്ങളെ സജീവമായിരിക്കാൻ സഹായിക്കുന്നതിനാൽ രാത്രിയിൽ നിങ്ങൾക്ക് ഉറക്ക പ്രശ്‌നങ്ങൾ ഉണ്ടാകാൻ ഇടയാകുന്നു.

ഭക്ഷണത്തോടൊപ്പം കഴിക്കരുത്

ഭക്ഷണത്തോടൊപ്പം ആപ്പിൾ കഴിക്കാൻ പാടില്ല. ഭക്ഷണവും ആപ്പിളും ഒരുമിച്ച് കഴിക്കുമ്പോൾ ദഹന പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

വൈകുന്നേരം ആപ്പിൾ കഴിക്കരുത്

ആപ്പിൾ വൈകുന്നേരങ്ങളിൽ കഴിക്കാൻ പാടില്ല ഇത് ഗ്യാസ്‌ട്രിക് പ്രശ്‌നങ്ങൾക്ക് കാരണമാകും

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: പുരുഷന്മാരിലെ ഈ പ്രശ്‌നങ്ങൾ പരിഹരിക്കാം മത്തങ്ങ വിത്തിലൂടെ... അറിയാം മറ്റ് ആരോഗ്യഗുണങ്ങൾ!

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.