ETV Bharat / health

എപ്പോഴും എസിയിലിരുന്നാല്‍ പണികിട്ടും; പഠനം പറയുന്നതിങ്ങനെ - Use Of Ac Raise Health Risks

ദീർഘനേരം എസി ഉപയോഗിക്കുന്നത് നിരവധി രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന്‌ ഡോക്‌ടർമാർ

PROLONGED USE OF AC  RISK OF DRY SKIN ASTHMA ATTACKS  AIR CONDITIONING  ദീർഘനേരമുള്ള എസി ഉപയോഗം
USE OF AC RAISE HEALTH RISKS (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 2, 2024, 7:43 PM IST

ന്യൂഡൽഹി: എയർ കണ്ടീഷനറുകളുടെ ഉപയോഗം ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വിവിധ ചർമ്മ രോഗങ്ങള്‍ക്കും ഇടയാക്കുമെന്ന്‌ മുന്നറിയിപ്പ് നൽകി ഡോക്‌ടർമാർ. ദീർഘനേരമുള്ള ഉപയോഗം ചർമ്മം വരണ്ടതാക്കാനും തലവേദന, വരണ്ട ചുമ, തലകറക്കം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ക്ഷീണം, ദുർഗന്ധങ്ങളോടുള്ള സംവേദനക്ഷമത തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും മണിപ്പാൽ ഹോസ്‌പിറ്റലിലെ പൾമണോളജിസ്റ്റ് കൺസൾട്ടന്‍റ്‌ സുഹാസ് എച്ച് എസ് പറഞ്ഞു.

അലർജിക് റിനിറ്റിസ്, ആസ്‌ത്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കൂടാനും ഇതുമൂലം കാരണമാകുന്നു. എസി വേണ്ടത്ര പരിപാലിക്കുന്നില്ലെങ്കിൽ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ഡോക്‌ടർ പറഞ്ഞു. ദീർഘനേരം തണുപ്പുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്‌ധർ നിർദേശിച്ചു.

'എയർ കണ്ടീഷനിങ്ങുമായി ബന്ധപ്പെട്ട മെഡിക്കൽ പ്രശ്‌നം അവയ്ക്ക് ശരിയായ ഫിൽട്ടറേഷൻ ഇല്ല എന്നതാണ്, അനുയോജ്യമായ HEPA ഫിൽട്ടറുകൾ വളരെ കുറച്ച് ബ്രാൻഡഡ് കമ്പനി എയർ കണ്ടീഷണറുകളിലാണുള്ളത്. ഇതിന്‍റെ അഭാവം മൂലം അണുബാധയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നു' സർ ഗംഗാ റാം ഹോസ്‌പിറ്റലിലെ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്‍റ്‌ എം വാലി പറഞ്ഞു.

വീടുകളിലെ എസി സജ്ജീകരണങ്ങളെ അപേക്ഷിച്ച് വാണിജ്യ ഹീറ്റിങ്ങ്, വെന്‍റിലേഷൻ, എയർ കണ്ടീഷനിങ്ങ് (HVAC) എന്നിവയിലാണ് അപകടസാധ്യത കൂടുതൽ. ചില ബാക്‌ടീരിയകൾ കൂളിങ്‌ കോയിലുകളിൽ ബയോഫിലിം ഉണ്ടാക്കുകയും 90 ശതമാനത്തിലധികം സമയവും എസിയുമായി സമ്പർക്കം പുലർത്തുന്ന മനുഷ്യരിൽ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുമെന്ന്‌ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ ഡയറക്‌ടർ സതീഷ് കൗൾ കൂട്ടിച്ചേർത്തു.

കൂടാതെ, കഠിനമായ ചൂടിൽ നിന്ന് പെട്ടെന്ന് ഒരു തണുത്ത എസി മുറിയിലേക്ക് നടക്കുന്നത് ബ്രോങ്കോകൺസ്ട്രക്ഷന് കാരണമാകാം. ശ്വാസനാളങ്ങൾ ഇടുങ്ങിയതാകാമെന്നും ആസ്ത്മയുള്ളവരെ ഇത് കൂടുതൽ ബാധിക്കും. എസി ഫിൽട്ടറുകൾ കൃത്യമായി വൃത്തിയാക്കണമെന്നും രണ്ട് മണിക്കൂർ കൂടുമ്പോൾ എസി ഓഫ് ചെയ്യണമെന്നും വിദഗ്‌ധർ നിർദേശിച്ചു.

ALSO READ: ഫിറ്റായിരിക്കാന്‍ കൃത്യമായ വ്യായാമം വേണം: 'മയോ' ക്ലിനിക്കിലെ പഠനറിപ്പോർട്ട് ഇങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.