ETV Bharat / health

യുവാക്കളിലെ അമിത വണ്ണം; വാര്‍ധക്യത്തില്‍ ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ - Obesity Causes Heart Diseases - OBESITY CAUSES HEART DISEASES

യുവാക്കളിലെ അമിതവണ്ണം വാര്‍ധക്യത്തില്‍ ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഹൃദയഭിത്തിയിലെ കോശങ്ങളുടെ ഭാരം വര്‍ധിക്കുന്നതും അപകടമാണ്. ഇതുസംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ടുകളിലേക്ക്.

യുവാക്കളിലെ അമിത വണ്ണം  ഹൃദ്രോഗം  Obesity Causes Heart Diseases  Cause Of Heart Attacks
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 17, 2024, 9:56 PM IST

ന്യൂഡല്‍ഹി: യുവാക്കളിലുണ്ടാകുന്ന അമിതവണ്ണം ഭാവിയില്‍ ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ ശാസ്‌ത്രജ്ഞരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. യുവാക്കളിലും മദ്യവയസ്‌കരിലുമുണ്ടാകുന്ന അമിത വണ്ണം ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നത് മന്ദഗതിയിലാകാന്‍ കാരണമാകുന്നു. ഇത് തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ വിവിധ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അമിത വണ്ണം പിന്നീടുള്ള ജീവിതത്തില്‍ മറ്റ് പല വെല്ലുവിളികളും സൃഷ്‌ടിക്കുന്നുണ്ടെന്നും യൂറോപ്യന്‍ ഹാര്‍ട്ട് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. നേരത്തെയുള്ള അമിതവണ്ണമാണ് ജീവിതത്തില്‍ പിന്നീടുണ്ടാകുന്ന അമിത വണ്ണത്തെക്കാള്‍ ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്നതെന്നും യുസിഎല്ലിലെ കാര്‍ഡിയോ വാസ്‌കുലര്‍ ഫിസിയോളജി ആന്‍ഡ് ഫാര്‍മക്കോളജി വിഭാഗം പ്രൊഫസര്‍ അലന്‍ ഹഗ്‌സ് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അമിതമായി വണ്ണം വയ്ക്കുക എന്നാല്‍ ഹൃദയാരോഗ്യം മോശമാകുക എന്ന് തന്നെയാണ്. മുതിര്‍ന്നവരിലെ അമിത വണ്ണവും ഹൃദയാരോഗ്യവും തമ്മില്‍ അധിക ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ല. ജീവിതത്തിലെ ആദ്യ ഘട്ടങ്ങളിലെ അമിത വണ്ണവും ഹൃദയാരോഗ്യവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു പഠനത്തിലൂടെയെന്നും ഗവേഷകര്‍ പറയുന്നു.

ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളില്‍ 1946ല്‍ ജനിച്ച 1690പേരെയാണ് പഠന വിധേയരാക്കിയത്. ഇവരുടെ ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ), അരക്കെട്ട്-ഇടുപ്പ് അനുപാതം, ഇസിജി എന്നിവ പരിശോധിച്ചാണ് പഠനം നടത്തിയത്. ഇരുപത് വയസ് മുതല്‍ ബിഎംഐ കൂടുതലായിരുന്നവര്‍ അറുപതുകളിലെത്തുമ്പോഴേക്കും അവരുടെ ഇടത് ഹൃദയഭിത്തിയിലെ കോശങ്ങളുടെ ഭാരം വര്‍ധിക്കുന്നു. ഇത് ഹൃദയാരോഗ്യം മോശമായി എന്നതിന്‍റെ സൂചനയാണ്. ഇത് മരണത്തിലേക്ക് വരെ നിങ്ങളെ നയിക്കാം. 43 വയസില്‍ ബിഎംഐയില്‍ അഞ്ച് യൂണിറ്റ് വര്‍ധനയുണ്ടായാല്‍ ഇടത് ഹൃദയ ഭിത്തിയുടെ കോശങ്ങളില്‍ 15ശതമാനം അഥവ 27 ഗ്രാം ഭാരം വര്‍ധിക്കുന്നുവെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

യൂറോപ്യന്‍മാരുടെ ഇടയില്‍ മാത്രം നടത്തിയ പഠനമാണിത്. ലോകത്തെല്ലാം ഉള്ള ആളുകള്‍ക്ക് ഇത് ബാധകമാകുമോയെന്ന കാര്യത്തില്‍ യാതൊരുറപ്പും ഇല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എങ്കിലും ചില സാമ്യങ്ങള്‍ ഉണ്ടാകാമെന്നും പ്രൊഫസര്‍ ഹഗ്‌സ് പറഞ്ഞു.

നേരത്തെ ഹൃദയാഘാതത്തിന് ശേഷം എല്ലാ സസ്‌തനികളുടെയും കോശങ്ങളിൽ പാട് ഉണ്ടാകുകയും അത് പിന്നീട് സ്ഥിരമായ ഹൃദയാഘാതത്തിന് കാരണമാകുമെന്നും ഗവേഷകർ കണ്ടെത്തിയിരുന്നു. കോശങ്ങളിലുണ്ടാകുന്ന പാടുകളുടെ രൂപീകരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന എൻസൈമായ ലൈസിൽ ഹൈഡ്രോക്സൈലേസ് തടയാൻ കഴിഞ്ഞാൽ കോശങ്ങളിലുണ്ടാകുന്ന പാട് നന്നാക്കാൻ കഴിയുമെന്നും ഹൃദയസ്‌തംഭനം മൂലമുണ്ടാകുന്ന മരണങ്ങളും തടയാൻ കഴിയുമെന്ന് മസാച്യുസെറ്റ്സ് ജനറൽ ഹോസ്‌പിറ്റലിലെ ഗവേഷകർ കണ്ടെത്തി.

Also Read: ഹൃദ്രോഗ സാധ്യത ഉടന്‍ തിരിച്ചറിയാം; പ്രോട്ടീന്‍ റിസ്‌ക് സ്‌കോര്‍ വികസിപ്പിച്ച് ശാസ്‌ത്രജ്ഞര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.