ETV Bharat / health

ചർമ്മം തിളങ്ങാൻ പരീക്ഷിക്കാം ഓട്‌സ് ഫേസ് പാക്കുകൾ - oats face pack for Skin Care - OATS FACE PACK FOR SKIN CARE

ആരോഗ്യം നിലനിർത്താൻ മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഓട്‌സ് സഹായിക്കുന്നു. ഓട്‌സിന്‍റെ ഉപയോഗം വരണ്ട ചർമ്മത്തിൽ നിന്നും ഇരുണ്ട നിറം അകറ്റാനും സഹായിക്കും.

OATS FACE PACK  SKIN CARE TIPS  OATS FACE PACK FOR CLEAN SKIN  OATS FACE PACK FOR GLOWING SKIN
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 22, 2024, 10:55 AM IST

ല്ല ആരോഗ്യം നിലനിർത്താൻ ഓട്‌സ് സഹായിക്കാറുണ്ട്. ശരീര ഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് മിക്കവരും ഓട്‌സ് ഉപയോഗിക്കുന്നത്. എന്നാൽ ശാരീരികാരോഗ്യത്തിന് പുറമെ ചരമത്തിന്‍റെ ആരോഗ്യത്തിനും ഓട്‌സ് വളരെയധികം നല്ലതാണ്. ഓട്‌സിൽ അടങ്ങിയ ആന്‍റി ഓക്‌സിഡന്‍റുകൾ മുഖത്ത് ഉണ്ടാകുന്ന ചുളിവുകളിൽ നിന്നും സംരക്ഷണം നൽകുന്നു. കൂടതെ കൊളാജൻ ഉത്പാദനം വർധിക്കാനും സഹായിക്കുന്നു. ഓട്‌സിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ വരണ്ട ചർമ്മത്തെ തടയുകയും മുഖത്തെ ഇരുണ്ട നിറം അകറ്റുകയും ചർമത്തെ ചെറുപ്പമാക്കി നിർത്താനും സഹായിക്കുന്നു.

ചർമ്മ സംരക്ഷണത്തിനായി ഓട്‌സ് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് നോക്കാം... അതിനായി ചില ഫേസ് പാക്കുകൾ തയ്യാറാക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്നു.

ഓട്‌സ്- ബദാം

ഒരു സ്‌പൂൺ ഓട്‌സ്, ഒരു സ്‌പൂൺ പാൽ, 2 മുതൽ 3 വരെ കുതിർത്ത ബദാം എന്നിവ ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം. ആഴ്‌ചയിൽ ഒരിക്കൽ ഈ മിശ്രിതം ഉപയോഗിക്കുന്നതിലൂടെ മുഖത്തെ ഇരുണ്ട നിറം അകറ്റാൻ സഹായിക്കുകയും കേടുപാടുകളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഓട്‌സ് - തക്കാളി

ഒരു സ്‌പൂൺ തക്കാളി പൾപ്പും 2 സ്‌പൂൺ ഓട്‌സും ചേർത്ത് മിശ്രിതമാക്കുക. ഈ മിക്‌സ് മുഖത്ത് പുരട്ടി 10 മുതൽ 15 മിനിറ്റിനു ശേഷം കൈകൾ കൊണ്ട് സ്ക്രബ്ബ്‌ ചെയ്‌തു കളയുക. ഇത് മുഖത്ത് അടിഞ്ഞുകൂടിയ അഴുക്ക് ഇല്ലാതാക്കാനും തിളക്കം നൽകാനും സഹായിക്കുന്നു

ഓട്‌സ് - പപ്പായ: നന്നായി പഴുത്ത പപ്പായയുടെ പൾപ്പും രണ്ടു ടീസ്‌പൂൺ വീതം ഓട്‌സ്, ബദാം ഓയിൽ എന്നിവ ചേർത്ത് മിശ്രിതമാക്കുക. ശേഷം ഇത് മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനുട്ടിനു ശേഷം കഴുകി കളയാം. ഈ ഫേസ് പാക്ക് മുഖത്തിന് തിളക്കം നൽകുകയും ചുളിവുകൾ മാറാനും സഹായിക്കുന്നു.

ഓട്‌സ് - തൈര് : രണ്ട് ടേബിൾസ്‌പൂൺ വീധം ഓട്‌സ്, തൈര് തുടങ്ങിയവ നന്നായി ഇളക്കി യോജിപ്പിച്ച് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് കഴിഞ്ഞ് കഴുകി കളയാം.

ഓട്‌സ്- കറ്റാർവാഴ ജെല്‍: ഒരു ടീസ്‌പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്‌പൂൺ ഓട്‌സും ചേർത്ത് മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. മുഖം കഴുകാനായി തണുത്ത വെള്ളം ഉപയോഗിക്കുക.

അതേസമയം ഫേസ് പാക്കുകളും സ്‌ക്രബറുകളും ഉപയോഗിക്കുന്നതിനു മുമ്പ് അലർജി സംബന്ധമായ പ്രശ്‌നങ്ങളിലെന്ന് ഉറപ്പുവരുത്തുക. അതിനായി പച്ച് ടെസ്റ്റ് ചെയ്യാം. കൂടാതെ മുഖത്ത് പരീക്ഷണങ്ങൾ നടത്തുന്നതുന്നതിനു മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: നടത്തം ശീലമാക്കാം; ഇതാ നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന അഞ്ച് ഗുണങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.