ന്യൂഡൽഹി : പുതിയ ക്ലേഡ് 1 ബി സ്‌ട്രെയിൻ എംപോക്‌സ് (മങ്കിപോക്‌സ്) ആശങ്കാജനകമാണെന്ന് കണ്ടെത്തല്‍. ശാരീരിക സമ്പർക്കം പുലർത്തുന്ന ആളുകൾക്കിടയിൽ എളുപ്പത്തിൽ പടരുമെന്നും ഇത് കുട്ടികളിൽ പോലും മരണനിരക്ക് വർധിപ്പിക്കുമെന്നും വിദഗ്‌ധർ. 2022ൽ ആഗോള പൊട്ടിത്തെറിക്ക് കാരണമായ എംപോക്‌സ് ക്ലേഡ് 2 ബിയിൽ നിന്ന് വ്യത്യസ്‌തമാണ് പുതിയ സ്‌ട്രെയിൻ.
'മധ്യ ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ വളരെക്കാലമായി ഇത്തരം എൻഡെമിക് കേസുകൾ കാണുന്നുണ്ട്. കൂടുതൽ മാരകവും പ്രാധാന്യമുള്ളതുമായ എംപോക്‌സ് ക്ലേഡ് 1 പതിറ്റാണ്ടുകളായി അവിടെയുണ്ട്. എന്നാൽ ഇപ്പോൾ പുതിയ വ്യതിയാനങ്ങൾ കാരണം ഇത് കൂടുതൽ പകരാൻ സാധ്യതയുണ്ടെ'ന്ന് പകർച്ചവ്യാധി വിദഗ്‌ധൻ ഡോ ഈശ്വർ ഗിലാഡ പറഞ്ഞു.
ക്ലേഡ് 1 ൽ നിന്ന് വ്യത്യസ്‌തമായി, 2023 സെപ്റ്റംബറിൽ മനുഷ്യരിലേക്ക് കുതിച്ചതായി കണക്കാക്കപ്പെടുന്ന ക്ലേഡ് 1 ബി എന്ന പുതിയ സ്‌ട്രെയിൻ ഉയർന്ന മരണനിരക്കാണ് ഉള്ളത്. യുകെയിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്ഞരുടെ അഭിപ്രായത്തിൽ, മുതിർന്നവരിൽ 5 ശതമാനവും കുട്ടികളിൽ 10 ശതമാനവുമാണ് ക്ലേഡ് 1 ബി മരണനിരക്ക്.
പുതിയ ക്ലേഡ് ലൈംഗിക ബന്ധമില്ലാതെ സ്‌ത്രീകളെയും പുരുഷന്മാരെയും ബാധിക്കും. കുട്ടികളെ ബാധിക്കാനും കൂടാതെ ഗർഭം അലസാനും ഇത് കാരണമാകുന്നു.
ALSO READ: ഷിഗെല്ല അപകടകാരി, മരണം പോലും സംഭവിക്കാം; പ്രതിരോധം ഇങ്ങനെ