ETV Bharat / health

ഇന്ന് ദേശീയ ഫാർമസി വിദ്യാഭ്യാസ ദിനം; അറിയാം ചരിത്രവും പ്രാധാന്യവും - ദേശീയ ഫാർമസി വിദ്യാഭ്യാസ ദിനം

ഇന്ത്യയിലെ ഫാർമസി വിദ്യാഭ്യാസത്തിന്‍റെ പിതാവായ പ്രൊഫ. എംഎൽ ഷ്രോഫിന്‍റെ ജന്മദിനത്തിലാണ് ദേശീയ ഫാർമസി വിദ്യാഭ്യസ ദിനം ആചരിക്കുന്നത്

National Pharmacy Education Day  March 6th  ഇന്ന് ദേശീയ ഫാർമസി ദിനം  പ്രൊഫ മഹാദേവ ലാൽ ഷ്രോഫ്‌  ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ
National Pharmacy Education Day
author img

By ETV Bharat Kerala Team

Published : Mar 6, 2024, 10:13 AM IST

ഇന്ന് ദേശീയ ഫാർമസി വിദ്യാഭ്യാസ ദിനം. പ്രൊഫസർ മഹാദേവ ലാൽ ഷ്രോഫിന്‍റെ ജന്മദിനത്തിൽ അദ്ദേഹത്തിന്‍റെ സ്‌മരണയ്ക്കായാണ് ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI) മാർച്ച് 6ന് ഈ ദിനം ആചരിക്കുന്നത്.

ആരാണ് പ്രൊഫ. മഹാദേവ ലാൽ ഷ്രോഫ്‌: ഇന്ത്യയിലെ ഫാർമസി വിദ്യാഭ്യാസത്തിന്‍റെ പിതാവായ പ്രൊഫ. എംഎൽ ഷ്രോഫ്‌ 1902 മാർച്ച് 6നാണ് ജനിച്ചത്. ഇന്ത്യയിൽ ഫാർമസി വിദ്യാഭ്യാസം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഫാർമസി പ്രൊഫഷന്‍റെ വികസനത്തിന് അദ്ദേഹം സംഭാവന നൽകി.

1940-ൽ ബനാറസ് ഹിന്ദു സർവകലാശാലയിൽ എം.ഫാം കോഴ്‌സ്‌ അദ്ദേഹം ആരംഭിച്ചു. അദ്ദേഹത്തിന്‍റെ കഠിന പരിശ്രമങ്ങളുടെ ഫലമായി സാവധാനം ഫാർമസി വിദ്യാഭ്യാസം ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വളർന്നു.

എന്താണ് ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ: ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു നിയമപരമായ സ്ഥാപനമാണ് ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ. 1948ലെ ഫാർമസി ആക്‌ട്‌ പ്രകാരം രാജ്യത്ത് ഫാർമസി വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നിയന്ത്രിക്കുന്നതിനായിട്ടാണ് ഇത് രൂപീകരിച്ചിട്ടുളളത്.

ഫാർമസി ആക്‌ട്‌: ഫാർമസി പ്രൊഫഷൻ നിയന്ത്രിക്കുന്നതിനുള്ള ഒരു നിയമമാണിത്. ഫാർമസിയുടെ പ്രൊഫഷനും പ്രയോഗവും നിയന്ത്രിക്കുന്നതിനും ഫാർമസി കൗൺസിലുകൾ രൂപീകരിക്കുന്നതിനും മെച്ചപ്പെട്ട വ്യവസ്ഥകൾ ഉണ്ടാക്കുന്നത് ഉചിതമാണെന്ന ആമുഖത്തോടെയാണ് ഈ ആക്‌ട്‌ നടപ്പിലാക്കിയത്. ഫാർമസി ആക്‌ടിലെ സെക്ഷൻ 3 പ്രകാരം 1949 ജൂലൈ 9 ന് പിസിഐ രൂപീകരിച്ചു.

ലക്ഷ്യങ്ങൾ:

  • ഫാർമസി നിയമത്തിന് കീഴിൽ ഫാർമസിസ്‌റ്റായി രജിസ്‌റ്റർ ചെയ്യുന്നതിനായി രാജ്യത്തെ ഫാർമസി വിദ്യാഭ്യാസത്തിന്‍റെ നിയന്ത്രണം
  • ഫാർമസി പ്രൊഫഷന്‍റെയും പരിശീലനത്തിന്‍റെയും നിയന്ത്രണം

ചരിത്രമറിയാം: ഇന്ത്യൻ മെഡിക്കൽ സർവീസസിന്‍റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വ്യത്യസ്‌തമായ എന്തെങ്കിലും നവീകരിക്കാൻ പദ്ധതിയിട്ടു. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ പകുതി വരെ ഫാർമസ്യൂട്ടിക്കൽ വിദ്യാഭ്യാസവും പരിശീലനവും അവഗണിക്കപ്പെട്ട അവസ്ഥയിലായിരുന്നു.

പ്രിലിമിനറി പരിശീലനവും വിദ്യാഭ്യാസവും കുറവായ കമ്പൗണ്ടർമാരാണ് പ്രിസ്‌ക്രിപ്‌ഷൻ വിതരണം ചെയ്‌തിരുന്നത്. 1860-ൽ മദ്രാസിലെ മെഡിക്കൽ കോളജാണ് ഇന്ത്യയിൽ ഫാർമസി വിദ്യാഭ്യാസത്തിന്‍റെ വിത്ത് പാകിയത്.

മെഡിക്കൽ ബിരുദത്തിനോ ഡിപ്ലോമയോ ഹോസ്‌പിറ്റൽ അസിസ്‌റ്റൻ്റ്ഷിപ്പോ യോഗ്യതയുള്ള വിദ്യാർഥികൾക്ക് ഫാർമസ്യൂട്ടിക്കൽ വൈദഗ്ധ്യം നൽകുന്നതിനായി ഫാർമസി ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കെമിസ്‌റ്റ്‌, ഡ്രഗിസ്‌റ്റ്‌ എന്നീ നിലകളിൽ യോഗ്യത നേടാൻ ഉദ്ദേശിക്കുന്ന വിദ്യാർഥികൾക്ക് ഇത് ഉപയോഗപ്രദമായിരുന്നു.

പഠന കാലയളവ് രണ്ട് വർഷമായി ദീർഘിപ്പിച്ച് യഥാസമയം പ്രവേശന യോഗ്യത മെട്രിക്കുലേഷൻ ആക്കി ക്ലാസുകൾ തുടർന്നു. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ ഈ പ്രൊഫഷണലുകൾ ശാസ്‌ത്രീയമായി വിദ്യാഭ്യാസവും പരിശീലനവും നേടിയിരുന്നു.

ബനാറസ് ഹിന്ദു സർവകലാശാലയുടെ സ്ഥാപകനായ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ പ്രൊഫ. എംഎൽ ഷ്രോഫിനെ കാണുകയും ബനാറസ്‌ യൂണിവേഴ്‌സിറ്റിയിൽ ചേരാൻ ആവശ്യപ്പെടുകയും ചെയ്‌തു. 1937 ജൂലൈയിൽ പ്രൊഫ.ഷ്രോഫിന്‍റെ അശ്രാന്ത പരിശ്രമത്താൽ ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രിയും ഫാർമകോഗ്നോസിയും ബിഎസ്‌സി ബിരുദത്തിന് വിഷയങ്ങളായി അവതരിപ്പിച്ചു. പിന്നീട് ഒരു സുസ്ഥിരമായ കോഴ്‌സായി ഫാർമസി അംഗീകരിക്കപ്പെട്ടു.

ഇന്ത്യയിലെ ഫാർമസി വിദ്യാഭ്യാസത്തിന്‍റെ നിലവിലെ സാഹചര്യം: ഒരു രാജ്യത്ത് സുസ്ഥിരവും തുല്യവുമായ വികസനം കൈവരിക്കുന്നതിൽ ഫാർമസ്യൂട്ടിക്കൽ വിദ്യാഭ്യാസം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 1940 കളിലും 50 കളിലും ഇന്ത്യയിൽ ആശുപത്രികളും വ്യവസായങ്ങളും വൻതോതിൽ സ്ഥാപിക്കപ്പെട്ടു.

തൽഫലമായി ഫാർമസിസ്‌റ്റുകളും ഫാർമസ്യൂട്ടിക്കൽ കെമിസ്‌റ്റുകളും വൻതോതിൽ ആവശ്യമായി വന്നു. അതിനാൽ വ്യവസായങ്ങളുടെയും ആശുപത്രികളുടെയും ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്തുന്ന വിധത്തിൽ ഫാർമസി വിദ്യാഭ്യാസം വികസിപ്പിച്ചെടുത്തു.

ആശുപത്രി, മെഡിക്കൽ ഷോപ്പുകൾ, ബി ഫാം എന്നിവയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഡി.ഫാം കോഴ്‌സുകൾ ആരംഭിച്ചു. പടിഞ്ഞാറൻ രാജ്യങ്ങളിൽ ഫാർമസി വിദ്യാഭ്യാസം രോഗിയെ അടിസ്ഥാനമാക്കിയുള്ളതും ആരോഗ്യപരിപാലന മാനേജ്മെന്‍റിന്‍റെ ഉത്തരവാദിത്തവുമാണ്.

അതേസമയം ഇന്ത്യയിൽ ഫാർമസി വിദ്യാഭ്യാസം വ്യവസായ കേന്ദ്രീകൃതമാണ്. 55 ശതമാനത്തോളം തൊഴിലവസരങ്ങൾ വ്യവസായ മേഖലയിലും 30 ശതമാനം വിദ്യാഭ്യാസ മേഖലയിലും ലഭ്യമാണ്. ഹെൽത്ത് കെയറിൽ മൂന്ന് ശതമാനം ജോലികൾ മാത്രമാണുള്ളത്.

ഫാർമസി ബിൽ: വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എസ്.ബി.വൈ ഔൾസ്‌നാം 1946 ജനുവരി 21-ന് ഫാർമസി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. 1946 ഫെബ്രുവരി 8-ന് സെലക്‌ട്‌ കമ്മിറ്റിയെ പരാമർശിക്കുന്നതിനുള്ള പ്രമേയത്തിൽ ബിൽ ചർച്ചയ്ക്ക് വന്നു. എന്നാല്‍ ബിൽ തീർപ്പാക്കാനായില്ല.

സ്വാതന്ത്ര്യാനന്തരം ഫാർമസി ബിൽ വീണ്ടും അവതരിപ്പിക്കപ്പെട്ടു. 1947 ഡിസംബർ 12 ന്‌ ഭരണഘടന അസംബ്ലിയുടെ ആദ്യ സമ്മേളനത്തിൽ തന്നെ ബിൽ പരിഗണിക്കുകയും രാജ്‌കുമാരി അമൃത് കൗർ പ്രമേയം അവതരിപ്പിക്കുകയും ചെയ്‌തു.

നാഷണൽ ഫാർമസി കമ്മിഷൻ ബില്ലിലെ മാറ്റങ്ങൾ: ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ദേശീയ ഫാർമസി കമ്മിഷൻ ബിൽ 2023 അവതരിപ്പിക്കാൻ നിർദ്ദേശിച്ചു. 1948-ലെ ഫാർമസി ആക്റ്റ് നിർവചിച്ച നിലവിലുള്ള ചട്ടക്കൂടിൽ നിന്ന് വ്യതിചലിച്ച് ദേശീയ ഫാർമസി കമ്മിഷൻ സ്ഥാപിക്കാനാണ് ഈ നിയമനിർമാണം ലക്ഷ്യമിടുന്നത്.

ഫാർമസി വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്രമായ സമീപനത്തിന് നിർദിഷ്‌ട ബിൽ അടിവരയിടുന്നു. ഗുണനിലവാരമുള്ളതും താങ്ങാനാവുന്നതുമായ ഫാർമസ്യൂട്ടിക്കൽ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിന് കരട് ബിൽ ഊന്നൽ നൽകുന്നു. രാജ്യത്തുടനീളമുള്ള ഉയർന്ന വൈദഗ്ധ്യമുള്ള ഫാർമസി പ്രൊഫഷണലുകളുടെ ലഭ്യതയും ബില്ലിൽ ഊന്നിപ്പറയുന്നു.

ഫാർമസി വിദ്യാഭ്യാസ സമ്പ്രദായം ബില്ലിന്‍റെ ലക്ഷ്യങ്ങൾ:

  • ദേശീയ ആരോഗ്യ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നു
  • തുല്യവും സാർവത്രികവുമായ ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നു
  • ഫാർമസി സേവനങ്ങൾ എല്ലാ പൗരന്മാർക്കും പ്രാപ്യമാക്കുന്നു
  • ഏറ്റവും പുതിയ ഗവേഷണങ്ങളിൽ നിന്ന് മാറിനിൽക്കാൻ ഫാർമസി പ്രൊഫഷണലുകളെ പ്രോത്സാഹിപ്പിക്കുകയും ഈ മേഖലയിലെ പുരോഗതിക്ക് സംഭാവന നൽകാൻ ഫാർമസിസ്‌റ്റുകളെ പ്രചോദിപ്പിക്കുകയും ചെയ്യുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.