ജൂൺ 14 അന്താരാഷ്ട്ര കുളി ദിനമായി ആചരിക്കുന്നു. കുളിക്കാനുള്ള ഇഷ്‌ടത്തെയും താല്‌പര്യത്തെയും ആഘോഷിക്കുക എന്നതാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം. കുളിക്കുക എന്നത് വെറും ശാരീരിക ശുദ്ധീകരണം മാത്രമല്ല. അത് നമ്മുടെ മാനസികവും വൈകാരികവുമായ ക്ഷേമത്തെയും പോഷിപ്പിക്കുന്നു.
ചൂടുവെള്ളത്തില്‍ നാം കുളിക്കുമ്പോള്‍ നമുക്ക് ശാന്തത കൈവരികയും പേശികളുടെ പിരിമുറുക്കം കുറയുകയും ചെയ്യുന്നു. ശാന്തവും സമാധാവുമായ നിമിഷങ്ങളാണ് കുളിക്കുന്നതിലൂടെ നമുക്ക് കൈവരുന്നത്. നമ്മുടെ മനസ്സിനെ അലട്ടുന്ന എല്ലാ പ്രശ്‌നങ്ങളെയും മാറ്റി വച്ച് കുളി നിമിഷങ്ങൾ നമുക്ക് പൂർണ്ണമായി ആസ്വദിക്കാം.
കുളി ദിനത്തിന് പിന്നിലെ ചരിത്രം
ഷവർ, ബാത്ത് ടബ്ബുകൾ തുടങ്ങിയ സംവിധാനങ്ങളുള്ള സുഖപ്രദമായ ആധുനിക ബാത്ത്റൂമുകള്‍ ഇന്ന് ഒരു സാധാരണമാണ്. എന്നിരുന്നാലും, വളരെക്കാലം മുമ്പ് കുളിക്കുക എന്നത് ആളുകള്‍ക്ക് പ്രയാസകരമായ കാര്യമായിരുന്നു. അന്ന് വ്യക്തികള്‍ക്ക് സ്വന്തമായ കുളി മുറികള്‍ ഇല്ലായിരുന്നു. വ്യക്തികൾക്ക് കുളിക്കാനായി പ്രാദേശിക കുളത്തിലോ നദിയിലോ പോകേണ്ടതായി വന്നു.
ഒരു വസ്‌തുവിനെ വെള്ളത്തിൽ മുക്കിയാല്‍ അതിൻ്റെ വ്യാപ്‌തി അളക്കാന്‍ കഴിയുമെന്ന പ്രശസ്‌ത ഗ്രീക്ക് ശാസ്‌ത്രജ്ഞനായ ആർക്കിമിഡീസിന്‍റെ കണ്ടെത്തലിനെ അനുസ്‌മരിപ്പിക്കുന്നതാണ് അന്താരാഷ്‌ട്ര കുളി ദിനം. കുളിക്കുന്നതിനിടയിലാണ് അദ്ദേഹം പ്രശസ്‌തമായ ഈ കണ്ടുപിടുത്തം നടത്തുന്നത്. കണ്ടെത്തല്‍ മറ്റുള്ളവരോട് പറയാനായി അദ്ദേഹം ബാത്ത് ടബ്ബിൽ നിന്ന് തന്നെ കുതിച്ച് "യുറീക്ക" എന്ന് ആക്രോശിച്ചുകൊണ്ട് സിറാക്കൂസിൻ്റെ തെരുവുകളിലൂടെ ഓടി.
കുളിക്കുന്നതിലെ ഈ തെറ്റുകൾ ഒഴിവാക്കുക:
- വൃത്തികെട്ട ടവലുകൾ ഉപയോഗിക്കൽ.
- കുളിക്കുന്നതിന് പകരം ഡിയോഡറൻ്റ് തെരഞ്ഞെടുക്കുന്നു.
- വളരെയധികം, അല്ലെങ്കിൽ വളരെ കുറച്ച് സമയം കുളിക്കുന്നു.
- ശരിയായ രീതിയിലല്ലാത്ത സോപ്പ് ഉപയോഗം.
കുളി രീതികള്‍
ഓരോ ദിവസം കഴിയുന്തോറും ജീവിതത്തിൻ്റെ ഗതിവേഗം കൂടുന്നതായി തോന്നുന്ന ഒരു ലോകത്ത്, സ്വയം പരിചരണത്തിനും വിശ്രമത്തിനും വേണ്ടിയുള്ള നിമിഷങ്ങൾ കണ്ടെത്തുന്നത് വെറുമൊരു ആഡംബരമല്ല, മറിച്ച് ഒരു അനിവാര്യതയാണ്. കുളിക്കുകയെന്നത് ഒരു വ്യക്തിയെ പരിപാലിക്കാനുള്ള ഒരു മാർഗമായും മൗലികാവകാശമായും കാലങ്ങളായി കൈമാറ്റം ചെയ്യപ്പെട്ട ഒരു ആചാരമാണ്. വ്യത്യസ്‌തമായ കുളി രീതികളും ഉണ്ട്. ശാന്തമായ കുളി ം ആത്മപരിശോധനയ്ക്കുള്ള മികച്ച അവസരം നൽകുന്നു. കുളി ത്തില്‍ മുഴുകുമ്പോൾ ഉൾക്കാഴ്‌ച നേടാനും നിഷേധാത്മകത ഉപേക്ഷിക്കാനും സാധിക്കുന്നു.
ലോകമെമ്പാടുമുള്ള ചില വ്യത്യസ്‌ത കുളി രീതികള്‍
- ഇന്ത്യയിലെ ആയുർവേദ കുളി
- ബാലിനീസ് ഫ്ലോറൽ ബാത്ത്
- ഐസ്‌ലാൻഡിലെ ജിയോതർമൽ പൂളുകൾ
- ജപ്പാനിലെ ഓൺസെൻസ്
- റഷ്യയിലെ ബനിയ
- തലസോ തെറാപ്പി
ഇന്ത്യയിലെ ആയുർവേദ കുളി:
മനസ്സിനും ശരീരത്തിനും ആത്മാവിനും സന്തുലിതാവസ്ഥ കൈവരിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് കുളി എന്ന് ആയുർവേദം ഊന്നിപ്പറയുന്നു. കഫ, പിത്ത, അല്ലെങ്കിൽ വാത എന്നീ മൂന്ന് ദോഷങ്ങൾക്ക് സന്തുലിതാവസ്ഥ കൊണ്ടുവരാനാണ് ആയുർവേദ കുളി ലക്ഷ്യമിടുന്നത്.
ആയുര്‍വേദ കുളിയില്‍ ഏര്‍പ്പെടുന്നവരെ അനുയോജ്യമായ എണ്ണ, പാൽ, ഔഷധ സസ്യങ്ങൾ എന്നിവയാൽ സമ്പുഷ്‌ടമായ വെള്ളത്തിൽ കിടത്തുന്നു. പിത്ത ദോഷമുള്ളവർക്ക്, റോസ്, പുതിന, മല്ലി തുടങ്ങിയ സസ്യങ്ങളുടെ ഉപയോഗം ഉത്കണ്‌ഠ ശമിപ്പിക്കാനും ചര്‍മ്മ സുഷിരങ്ങളിൽ നിന്ന് അധിക സെബം നീക്കം ചെയ്യാനും സഹായിക്കും.
കഫ ദോഷമുള്ള വ്യക്തികൾ റോസ്‌മേരി, തുളസി, ഒരു നുള്ള് കടുക് പൊടി എന്നിവ കുളിക്കുന്ന വെള്ളത്തില്‍ ഉൾപ്പെടുത്തുന്നത് അവരുടെ മന്ദഗതിയിലുള്ള ഊർജ്ജ നിലകളെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ കുന്തിരിക്കം, അരി , മധുരമുള്ള ഓറഞ്ച്, പാൽ എന്നിവയുടെ സംയോജനം ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്താനും സഹായിക്കുന്നു.